മാനന്തവാടി: കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്ന് ഫസ്റ്റ് ക്ലാസോടെ എം.ബി.ബി.എസ് പൂർത്തിയാക്കിയ കെഎസ്ആർടിസി ഡ്രൈവർ കെ.ടി സുരേഷിന്റെ മകൾ ഡോ.നമിത സുരേഷിനെ മാനന്തവാടി കെ.എസ്.ആർ.ടി.ഇ.എ (സിഐടിയു)വിൻ്റെ നേതൃത്വത്തിൽ അനുമോദിച്ചു. പ്രസിഡണ്ട് സി.എസ് പ്രമോദാസിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗം മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജസ്റ്റിൻ ബേബി ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് കെ ജെ റോയ്, ടി.വി സന്തോഷ് കുമാർ (കെ.എസ്.ടി.ഇ.എസ്, ബി.എം.എസ്) ടി.പി മത്തായി (ഡ്രൈവേഴ്‌സ് യൂണിയൻ) ഡോക്ടർ നമിത സുരേഷ്, കെ.എസ്.പ്രകാശൻ എന്നിവർ സംസാരിച്ചു. യൂണിറ്റ് സെക്രട്ടറി ജാഫർ തലപ്പുഴ സ്വാഗതവും ട്രഷറർ അനിൽകുമാർ എം സി നന്ദിയും പറഞ്ഞു.

വാഹന ക്വട്ടേഷന്‍
പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കണിയാമ്പറ്റ ഗവ മോഡല്‍ റസിഡന്‍ഷല്‍ സ്‌കൂളിലെ 19 വിദ്യാര്‍ത്ഥികളെയും നാല് ജീവനക്കാരെയും ജനുവരി 16,17 തിയതികളില്‍ തൃശൂരില്‍ നടക്കുന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ പങ്കെടുക്കുന്നതിനും തിരികെ എം.ആര്‍.എസില്‍







