കോവിഡ് വാക്‌സിൻ ലഭ്യമായാൽ നൽകുന്നതിനായി സംസ്ഥാനത്തെ മുഴുവൻ ആരോഗ്യപ്രവർത്തകരുടെയും വിവരങ്ങൾ ശേഖരിക്കുന്ന ദൗത്യം ആരംഭിച്ചു. സർക്കാർ, സ്വകാര്യ മേഖലകളിലുള്ള മോഡേൺ മെഡിസിൻ, ആയുർവേദം, ഹോമിയോ, ഡെന്റൽ തുടങ്ങി എല്ലാ ചികിത്സാ വിഭാഗങ്ങളിലെയും ഓഫീസ് ജീവനക്കാരടക്കം എല്ലാവരുടെയും വിവരങ്ങൾ ശേഖരിക്കുന്നുണ്ട്. കൂടാതെ, അങ്കണവാടി പ്രവർത്തകർ, ഐസിഡിഎസ് സൂപ്പർവൈസർമാർ, ആശാ വർക്കർമാർ, ആരോഗ്യവളന്റിയർമാർ എന്നിവരുടെയും വിവരങ്ങൾ ഐസിഡിഎസ് പ്രോജക്ടുകൾവഴിയും ശേഖരിക്കുന്നു. വാക്‌സിൻ ലഭ്യമായാൽ ആദ്യ പരിഗണന ആരോഗ്യപ്രവർത്തകർക്കാണെന്നുള്ള കേന്ദ്ര നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് വിവരശേഖരണം. ഇതിനായി സംസ്ഥാനതലത്തിലും ജില്ലാതലത്തിലും ആരോഗ്യവകുപ്പിന്റെ ദൗത്യസേന രൂപീകരിച്ചിട്ടുണ്ട്.
ഓരോ ഘട്ടത്തിലും വിവരശേഖരണത്തിന്റെ പുരോഗതി വിലയിരുത്താൻ ആരോഗ്യ ഡയറക്ടറുടെ നേതൃത്വത്തിൽ സമിതിയുണ്ട്. 21ന് വിവരശേഖരണം പൂർത്തിയാക്കും. ആരോഗ്യമേഖലയിലെ എല്ലാ സ്ഥാപനങ്ങളും നിശ്ചിത സമയത്തിനകം ജീവനക്കാരുടെ വിവരങ്ങൾ ആരോഗ്യവകുപ്പിന് കൈമാറിയിട്ടുണ്ടെന്ന് ഉറപ്പാക്കണമെന്നും നിർദേശമുണ്ട്. ജില്ലകളിൽ ഡിഎംഒമാർക്കാണ് വിവരശേഖരണത്തിന്റെ ചുമതല.

റാഗിംഗിന് കടുത്ത ശിക്ഷ നൽകണം ; ഹൈക്കോടതി.
വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ റാഗിംഗ് ഇല്ലാതാക്കാൻ സംസ്ഥാന സർക്കാർ കടുത്ത ശിക്ഷ ഉറപ്പാക്കുന്ന നിയമ നിർമ്മാണം നടത്തണമെന്ന് ഹൈക്കോടതി. വിദ്യാർത്ഥികളുടെ റൗഡിസവും അച്ചടക്കരാഹിത്യവും തടയാൻ നിലവിലെ യുജിസി നിയന്ത്രണങ്ങള്‍ പര്യാപ്തമല്ല. ഇനിയൊരു വിദ്യാർത്ഥിക്കും ജീവൻ നഷ്ടമാകരുത്.