ചപ്പാത്തിക്കും ചിക്കൻ കറിക്കും ശേഷം വിപണി പിടിക്കാനൊരുങ്ങി ജയില്‍ വകുപ്പ്. ഇക്കുറി കാലുകൾക്ക് കരുതലാകുന്ന ചെരുപ്പകൾ നിർമ്മിക്കുന്നതാണ് ജയിൽ വകുപ്പിന്‍റെ പദ്ധതി. പദ്ധതിയുടെ ഉദ്ഘാടനം ജയിൽ വകുപ്പ് മേധാവി ഋഷിരാജ് സിംഗ് നിർവ്വഹിച്ചു.
കുറഞ്ഞ നിരക്കിൽ ചപ്പാത്തിയും ചിക്കനും ബിരിയാണിയുമൊക്കെ നൽകിയ ജയിൽ വകുപ്പ് ഇത്തവണ
നമ്മുടെ കാലുകൾക്ക് കരുതാലാവുകയാണ്. ചെരുപ്പ് നിർമ്മാണമാണ് ജയിൽ വകുപ്പിന്‍റെ പുതു പരീക്ഷണം. 80 രൂപ മാത്രമാണ് വിവധ നിറങ്ങളിലുള്ള ഒരു ജോഡി ചെരുപ്പിന്‍റെ വില.
ആദ്യഘട്ടത്തിൽ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലാണ് ചെരുപ്പ് നിർമാണം തുടങ്ങിയത്. ജനങ്ങളുടെ പ്രോത്സാഹനം ചെരുപ്പിനും കിട്ടിയാൽ ഉറച്ച ചുവടുകളുമായി ഇനിയും മുന്നോട്ട് നടക്കാൻ കരുത്താകും എന്ന പ്രതീക്ഷ ആണ് ജയിൽ വകുപ്പിനുള്ളത്. ഫ്രീഡം വാക്ക് എന്നാണ് പദ്ധതിയുടെ പേര്.
വസ്ത്ര ബ്രാൻഡ് ആയ ഫ്രീ ഫാഷനിസ്റ്റയിലൂടെയാണ് ഫാഷൻ മേഖലയിൽ ആദ്യ പടി ചവിട്ടിയത്. പിന്നീട് രുചിയൂറും ഭക്ഷണത്തിനൊപ്പം പച്ചക്കറി, മീൻ കൃഷി, അങ്ങനെ ജയിൽ വകുപ്പിന്‍റെ ഇതുവരെ ഉള്ള എല്ലാ ഉത്പന്നങ്ങളും വമ്പൻ ഹിറ്റാണ്. ട്രെന്‍ഡുകൾക്കൊപ്പം മിതമായ നിരക്കിന് പുറമെ, മികച്ച ഗുണനിലവാരവും എന്ന ഫോർമുല ആണ് വിജയരഹസ്യം എന്ന് ജയിൽ വകുപ്പുന്റെ പക്ഷം.

ഭിന്നശേഷിക്കാരിയായ യുവതിയുടെ കൈ ചൂടുവെള്ളം ഒഴിച്ച് പൊള്ളിച്ചു, അധ്യാപികയ്ക്കെതിരെ പരാതി
മലപ്പുറം: മലപ്പുറം വളാഞ്ചേരിയിൽ അധ്യാപിക ഭിന്നശേഷിക്കാരിയായ യുവതിയുടെ കൈ പൊള്ളിച്ചതായി പരാതി. വലിയകുന്ന് പുനർജനിയിലെ അധ്യാപികക്കെതിരെയാണ് 25കാരിയായ യുവതി പൊലീസിൽ പരാതി നൽകിയത്. ചൂടുവെള്ളം ഒഴിച്ച് പൊള്ളിച്ചെന്നാണ് പരാതി. എന്നാൽ, പുനർജനിയിൽ വച്ച് ഇത്തരത്തിൽ