കോവിഡ്‌ വാക്‌സിൻ:ആരോഗ്യപ്രവർത്തകരുടെ കണക്കെടുപ്പ് തുടങ്ങി.

കോവിഡ്‌ വാക്‌സിൻ ലഭ്യമായാൽ നൽകുന്നതിനായി സംസ്ഥാനത്തെ മുഴുവൻ ആരോഗ്യപ്രവർത്തകരുടെയും വിവരങ്ങൾ ശേഖരിക്കുന്ന ദൗത്യം ആരംഭിച്ചു. സർക്കാർ, സ്വകാര്യ മേഖലകളിലുള്ള മോഡേൺ മെഡിസിൻ, ആയുർവേദം, ഹോമിയോ, ഡെന്റൽ തുടങ്ങി എല്ലാ ചികിത്സാ വിഭാഗങ്ങളിലെയും ഓഫീസ്‌ ജീവനക്കാരടക്കം എല്ലാവരുടെയും വിവരങ്ങൾ ശേഖരിക്കുന്നുണ്ട്‌. കൂടാതെ, അങ്കണവാടി പ്രവർത്തകർ, ഐസിഡിഎസ് സൂപ്പർവൈസർമാർ, ആശാ വർക്കർമാർ, ആരോഗ്യവളന്റിയർമാർ എന്നിവരുടെയും വിവരങ്ങൾ ഐസിഡിഎസ് പ്രോജക്ടുകൾവഴിയും ശേഖരിക്കുന്നു. വാക്‌സിൻ ലഭ്യമായാൽ ആദ്യ പരിഗണന ആരോഗ്യപ്രവർത്തകർക്കാണെന്നുള്ള കേന്ദ്ര നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ്‌ വിവരശേഖരണം. ഇതിനായി സംസ്ഥാനതലത്തിലും ജില്ലാതലത്തിലും ആരോഗ്യവകുപ്പിന്റെ ദൗത്യസേന രൂപീകരിച്ചിട്ടുണ്ട്‌.
ഓരോ ഘട്ടത്തിലും വിവരശേഖരണത്തിന്റെ പുരോഗതി വിലയിരുത്താൻ ആരോഗ്യ ഡയറക്ടറുടെ നേതൃത്വത്തിൽ സമിതിയുണ്ട്‌. 21ന്‌ വിവരശേഖരണം പൂർത്തിയാക്കും. ആരോഗ്യമേഖലയിലെ എല്ലാ സ്ഥാപനങ്ങളും നിശ്ചിത സമയത്തിനകം ജീവനക്കാരുടെ വിവരങ്ങൾ ആരോഗ്യവകുപ്പിന്‌ കൈമാറിയിട്ടുണ്ടെന്ന്‌ ഉറപ്പാക്കണമെന്നും നിർദേശമുണ്ട്‌. ജില്ലകളിൽ ഡിഎംഒമാർക്കാണ്‌ വിവരശേഖരണത്തിന്റെ ചുമതല.

ആശുപത്രി പരിസരത്ത് വെച്ച് ഡോക്ടറെ മർദ്ദിച്ചതായി പരാതി

പുൽപ്പള്ളി: ജോലി കഴിഞ്ഞ് ആശുപത്രിയിൽ നിന്ന് പുറത്തിറങ്ങിയ ഡോക്ടറെസംഘം ചേർന്ന് മർദ്ദിച്ചതായി പരാതി. പുൽപ്പള്ളി സാമൂഹിക ആരോഗ്യ കേന്ദ്ര ത്തിലെ ഡോ. ജിതിൻ രാജ് (35) ആ ണ് മർദ്ദനമേറ്റത്. ഇന്ന് ഡ്യൂട്ടിക്കിടെ രോഗി

‘വൈദ്യുതി ഉത്പാദനം മുടങ്ങും,ലോഡ് ഷെഡിംഗ് ഉണ്ടാകില്ല’, വ്യക്തമാക്കി മന്ത്രി കെ കൃഷ്ണൻ കുട്ടി, ഇടുക്കി വൈദ്യുതിനിലയം നാളെ മുതൽ ഒരുമാസം അടച്ചിടും

തിരുവനന്തപുരം: നിർമ്മാണ ശേഷമുളള വലിയ അറ്റകുറ്റപ്പണിക്കായി ഇടുക്കി വൈദ്യുതിനിലയം നാളെ മുതൽ ഒരുമാസം അടച്ചിടും. ഇതോടെ ഇടുക്കി അണകെട്ടിൽ മാസം വൈദ്യുതി ഉത്പാദനം മുടങ്ങും. ജനറേറ്ററുകളുടെ വാൾവുകളുടെ അറ്റകുറ്റപണി വൈകിപ്പിച്ചാൽ സുരക്ഷയെ ബാധിക്കുമെന്നും ചില

പോലീസുകാരെ അക്രമിച്ചയാള്‍ റിമാന്‍ഡില്‍

ബത്തേരി: മദ്യപിച്ച് പോലീസ് സ്‌റ്റേഷനിലെത്തി പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച യുവാവ് റിമാന്‍ഡില്‍. കോട്ടയം, പാമ്പാടി, വെള്ളൂര്‍ ചിറയത്ത് വീട്ടില്‍ ആന്‍സ് ആന്റണി(26)യാണ് അറസ്റ്റ് ചെയ്തത്. രാത്രിയോടെ മദ്യപിച്ച് ബത്തേരി സ്‌റ്റേഷനിലെത്തി ജി.ഡി, പാറാവ് ഡ്യൂട്ടിക്കാരെ

റിസോര്‍ട്ടില്‍ അതിക്രമിച്ചു കയറി മര്‍ദനം:ഒളിവിലായിരുന്ന കൊടും കുറ്റവാളി പിടിയില്‍

ബത്തേരി: റിസോര്‍ട്ടില്‍ അതിക്രമിച്ചു കയറി കമ്പിവടി കൊണ്ട് ജീവനക്കാരനെയും സുഹൃത്തിനെയും അടിച്ചു ഗുരുതര പരിക്കേല്‍പ്പിക്കുകയും നാശനഷ്ടം വരുത്തുകയും ചെയ്ത കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. തോമാട്ടുചാല്‍, കോട്ടൂര്‍, െതക്കിനേടത്ത് വീട്ടില്‍ ബുളു എന്ന ജിതിന്‍

പോക്സോ;പ്രതിക്ക് കഠിന തടവും പിഴയും

മേപ്പാടി: പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗീകാതിക്രമം നടത്തിയ കേസിൽ പ്രതിക്ക് വിവിധ വകുപ്പുകളിലായി ജീവപര്യന്തവും കൂടാതെ 22 വർഷം തടവും 85000 രൂപ പിഴയും. മുപ്പൈനാട്, താഴെ അരപ്പറ്റ ശശി നിവാസിൽ രഞ്ജിത്ത് (25)നെയാണ് കൽപ്പറ്റ

തൊഴിലുറപ്പ് പദ്ധതിയിൽ നിർമ്മിച്ച സ്കൂൾ ഗേറ്റ്, ചുറ്റുമതിൽ ഉദ്ഘാടനം ചെയ്തു.

കാവുംമന്ദം: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി തരിയോട് ഗവ ഹയർ സെക്കൻഡറി സ്കൂളിൽ ഗ്രാമപഞ്ചായത്ത് നിർമിച്ച ചുറ്റുമതിലിന്റെയും ഗേറ്റിന്റെയും ഉദ്ഘാടനം പ്രസിഡണ്ട് ഷമീം പാറക്കണ്ടി നിർവഹിച്ചു. വാർഡ് മെമ്പർ വിജയൻ തോട്ടുങ്കൽ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.