വയനാട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിലെ വീഡിയോ സ്ട്രിംഗര്‍മാരുടെ പാനലില്‍ ഉള്‍പ്പെടുന്നതിന് അപേക്ഷ ക്ഷണിച്ചു. സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ നവംബര്‍ 20 നകം നിശ്ചിത മാതൃകയിലുള്ള അപേക്ഷ ലഭിച്ചിരിക്കണം.
യോഗ്യത: ദൃശ്യമാധ്യമ രംഗത്ത് വാര്‍ത്താ വിഭാഗത്തില്‍ കുറഞ്ഞത് ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം, ജില്ലയില്‍ സ്ഥിര താമസക്കാരനാകണം. പ്രീഡിഗ്രി/പ്ലസ്ടു അഭിലഷണീയം, സ്വന്തമായി ഫുള്‍ എച്ച്.ഡി. പ്രൊഫഷണല്‍ ക്യാമറ, ഡ്രൈവിംഗ് ലൈസന്‍സ് ഉണ്ടാകണം, ദൃശ്യങ്ങള്‍ വേഗത്തില്‍ അയക്കുന്നതിനുള്ള സംവിധാനവും പരിജ്ഞാനവും ഉണ്ടാകണം.
അപേക്ഷാ ഫോം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിലും www.prd.kerala.gov.in എന്ന വെബ്സൈറ്റിലും ഇ-മെയിലിലും ലഭിക്കും. അപേക്ഷയോടൊപ്പം യോഗ്യത തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പും ഹാജരാക്കണം. ഇ-മെയില്‍: diowayanad@gmail.com, ഫോണ്‍: 04936 202529.

ബാലചന്ദ്രമേനോനെ സമൂഹ മാധ്യമങ്ങളിൽ അപകീർത്തിപ്പെടുത്തി; നടി മീനു മുനീർ അറസ്റ്റിൽ
നടി മീനു മുനീർ അറസ്റ്റിൽ. നടൻ ബാലചന്ദ്രമേനോനെ സമൂഹ മാധ്യമങ്ങളിൽ അപകീർത്തിപ്പെടുത്തിയ കേസിലാണ് നടിയെ അറസ്റ്റ് ചെയ്തത്. കൊച്ചി ഇൻഫോപാർക്ക് സൈബർ പൊലീസാണ് നടിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്തു പിന്നീട് ജാമ്യത്തിൽ വിടുകയായിരുന്നു.