വയനാട് ജില്ലാ പുരുഷ വനിതാ ഹാന്‍ഡ് ബോള്‍ ചാമ്പ്യന്‍ഷിപ്പ് പടിഞ്ഞാറത്തറ പഞ്ചായത്ത് സ്റ്റേഡിയത്തില്‍ ജൂണ്‍ 15 ന് രാവിലെ 9 മുതല്‍ നടക്കും. പങ്കെടുക്കുന്ന ടീമുകള്‍ ജൂണ്‍ 13 ന് മുമ്പ് രജിസ്റ്റര്‍ ചെയ്യണം. ടീമില്ലാതെ വരുന്ന മത്സരാര്‍ത്ഥികള്‍ക്ക് ടൂര്‍ണ്ണമെന്റ് നടക്കുന്ന ദിവസം രാവിലെ 8ന് സ്റ്റേഡിയത്തിലെത്തി രജിസ്റ്റര്‍ ചെയ്യാം. 100 രൂപയാണ് രജിസ്‌ട്രേഷന്‍ ഫീസ്. wdhakency@gmail എന്ന ഇ മെയില്‍ വിലാസത്തിലോ 9496209688, 7907938754 ഫോണ്‍ നമ്പറിലോ രജിസ്റ്റര്‍ ചെയ്യാം.

റോക്കറ്റ് വേഗത്തില്‍ കുതിച്ചുയര്‍ന്ന് ബിരിയാണി അരിവില; കയമ കിലോയ്ക്ക് 230 രൂപ, ബിരിയാണി വിലയും കൂടി
കോഴിക്കോട്: ബിരിയാണി ഇഷ്ടപ്പെടാത്ത മലയാളികളുണ്ടോ? എന്ത് ചോദ്യമാണല്ലേ… എന്നാൽ കയമ അരിയുടെ വില പോകുന്ന പോക്ക് കണ്ട് ബിരിയാണി പ്രിയം അൽപം കുറഞ്ഞെങ്കിൽ അതിൽ തെറ്റുപറയാനില്ല. കേരളത്തിൽ ബിരിയാണിക്ക് കൂടുതൽ ഉപയോഗിക്കുന്ന കയമ അരിക്ക്