പീച്ചി വനഗവേഷണ സ്ഥാപനം സുവര്‍ണ്ണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി ലോഗോ ക്ഷണിച്ചു. വനഗവേഷണം, വിജ്ഞാന വ്യാപനം ലക്ഷ്യമാക്കി വിവിധ പരിപാടികളാണ് ജൂബിലിയുടെ ഭാഗമായ് സംഘടിപ്പിക്കുന്നത്. തിരഞ്ഞെടുക്കപ്പെടുന്ന ലോഗോയ്ക്ക് സാക്ഷ്യപത്രവും ഫലകവും സമ്മാനിക്കും. ഒരാള്‍ക്ക് പരമാവധി മൂന്ന് സൃഷ്ടികള്‍ നൽകാം. സൃഷ്ടികള്‍ ജൂണ്‍ 15 ന് വൈകിട്ട് അഞ്ചിനകം training@kfri.org ല്‍ ലഭിക്കണം. ഫോണ്‍; 04872690100

സി-മാറ്റ് പരിശീലനം
കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‍മെന്റ് (കിക്‌മ) സി-മാറ്റ് പരീക്ഷയ്ക്കുള്ള സൗജന്യ ഓൺലൈൻ പരിശീലനം സംഘടിപ്പിക്കുന്നു. വിദ്യാർത്ഥികൾ നവംബർ 20 വൈകിട്ട് അഞ്ചിനകം https://bit.ly/cmat25 മുഖേനെ രജിസ്റ്റർ ചെയ്യണം. ഫോൺ: 8548618290, 8281743442 Facebook







