മുത്തങ്ങ:എക്സൈസ് ഇൻസ്പെക്ടർ ജിഎം മനോജ്കുമാറും സംഘവും മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ വെച്ച് നടത്തിയ വാഹന പരിശോധനയിൽ KL 15 A 2052 നമ്പർ മൈസൂർ – കോഴിക്കോട് കെഎസ്ആർടിസി ബസിൽ നിന്നും 1.030 കിലോഗ്രാം കഞ്ചാവുമായി ഒരാളെ അറസ്റ്റ് ചെയ്തു.
കോഴിക്കോട് ജില്ലയിൽ ഫറോക്ക് പെരുമുഖം കല്ലംപാറ സ്വദേശി പാണാർകണ്ടി വീട്ടിൽ അബിൻ കെപി ( 21) എന്നയാളെയാണ് അറസ്റ്റ് ചെയ്തത്.
പരിശോധനയിൽ പ്രിവൻ്റീവ് ഓഫീസർ ലത്തീഫ് കെഎം, സിവിൽ എക്സൈസ് ഓഫീസർമാരായ സുരേഷ്.എം, ബാബു . ആർസി എന്നിവർ പങ്കെടുത്തു.
പ്രതിയെ തുടർ നടപടികൾക്കായി സുൽത്താൻബത്തേരി എക്സൈസ് റെയിഞ്ച് ഓഫീസിന് കൈമാറി.
10 വർഷം വരെ കഠിനതടവുശിക്ഷ ലഭിച്ചേക്കാവുന്ന കുറ്റമാണിത്. കഞ്ചാവു കടത്തു സംഘത്തിലെ മറ്റു കണ്ണികളെ കുറിച്ചുള്ള അന്വേഷണം പുരോഗമിച്ചു വരുന്നതായി എക്സൈസ് അറിയിച്ചു. അതിർത്തി പ്രദേശങ്ങളിൽ കർശന പരിശോധന തുടരുന്നതാണെന്നും എക്സൈസ് അറിയിച്ചു.

സി-മാറ്റ് പരിശീലനം
കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‍മെന്റ് (കിക്‌മ) സി-മാറ്റ് പരീക്ഷയ്ക്കുള്ള സൗജന്യ ഓൺലൈൻ പരിശീലനം സംഘടിപ്പിക്കുന്നു. വിദ്യാർത്ഥികൾ നവംബർ 20 വൈകിട്ട് അഞ്ചിനകം https://bit.ly/cmat25 മുഖേനെ രജിസ്റ്റർ ചെയ്യണം. ഫോൺ: 8548618290, 8281743442 Facebook







