ദേശീയ പാത 766 സുൽത്താൻ ബത്തേരി ദൊട്ടപ്പൻ കുളത്ത് വാഹങ്ങൾ കൂട്ടിയിടിച്ച് അഞ്ചുപേർക്ക് പരിക്ക്. ഇന്ന് രാവിലെ 9.30 ഓടെയാണ് അപകടം. നിയന്ത്രണം വിട്ട് എത്തിയ ബൈക്കാണ് അപകട കാരണമെന്ന് ദൃക്സാ ക്ഷികൾ. ബത്തേരിയിൽ നിന്നും കോഴിക്കോട് ഭാഗ ത്തേക്ക് പോവുകയായിരുന്ന ആംബുലൻസടക്കം ആറു വാഹനങ്ങളാണ് അപകടത്തിൽപ്പെട്ടത്. ഓട്ടോ ഡ്രൈവർ സജി (36), പഴുപ്പത്തൂർ കല്ലിങ്കൽ സീനത്ത് (44), നരിക്കു ണ്ട് പാലത്ത് പറമ്പിൽ അരുൺ (23), കൃഷ്ണഗിരി ആടു കുഴിയിൽ രതിഷ് (36), നായ്ക്കട്ടി പിലാക്കാവ് കോളനി യിലെ മാരി എന്നിവർക്കാണ് പരിക്കേറ്റത്.

റാങ്ക് ലിസ്റ്റ് റദ്ദായി
പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്