ശ്രേയസ് ബത്തേരി മേഖലയുടെ ആഭിമുഖ്യത്തിൽ ലോക പരിസ്ഥിതി ദിനാചരണവും,എസ്എസ്എൽസി, പ്ലസ് ടു വിജയികളായ സ്റ്റാഫുകളുടെ കുട്ടികൾക്ക് അനുമോദനവും സംഘടിപ്പിച്ചു. കൊളഗപ്പാറ യൂണിറ്റ് ഡയറക്ടർ ഫാ. മാത്യു ചൂരക്കുഴി ഉദ്ഘാടനം ചെയ്തു. ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി.എഫ്. അധ്യക്ഷത വഹിച്ചു. എസ്ബിഐ റീജിയണൽ മാനേജർ വിനോദ്
മുഖ്യസന്ദേശം നൽകി. മെർലിൻ മാത്യു,
പി. പി. സ്കറിയ, കെ.പി. വിജയൻ ജാൻസി ബെന്നി,ഒ.ജെ. ബേബി എന്നിവർ സംസാരിച്ചു.
ഫലവൃക്ഷ തൈകളും വിതരണം ചെയ്തു.

റാങ്ക് ലിസ്റ്റ് റദ്ദായി
പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്