മേപ്പാടി: ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ഡോ. മൂപ്പൻസ് നഴ്സിംഗ് കോളേജ് എൻ.എസ്. എസ് യൂണിറ്റ്, ആസ്റ്റർ വൊളണ്ടിയേഴ്സ്, ഓയിസ്ക ഇന്റർനാഷണൽ കൽപ്പറ്റ ചാപ്റ്റർ എന്നിവർ സംയുക്തമായി നടത്തിയ ക്ലീൻ ഡ്രൈവ് നെല്ലാറച്ചാൽ മെഡിക്കൽ കോളേജ് എക്സിക്യൂട്ടീവ് ട്രസ്റ്റി യു.ബഷീർ ഫ്ലാഗ് ഓഫ് ചെയ്തു. തുടർന്ന് നടന്ന ബോധവൽക്കരണ പരിപാടിയിൽ കൽപ്പറ്റ ആസ്ഥാനമായി പ്രവർത്തിച്ചുവരുന്ന ഹ്യൂമ് ഇക്കോളജി ആൻഡ് വൈൽഡ് ലൈഫ് ബയോളജിയുടെ അമരക്കാരായ ഡോ. സുമ , അറിയപ്പെടുന്ന പക്ഷി നിരീക്ഷകൻ സി.കെ വിഷ്ണുദാസ് എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി. ഡീൻ. ഡോ. ഗോപകുമാരൻ കർത്ത, വൈസ് ഡീൻ ഡോ. എ പി കാമത്, മെഡിക്കൽ സൂപ്രണ്ട് ഡോ. മനോജ് നാരായണൻ, നഴ്സിംഗ് കോളേജ് പ്രിൻസിപാൾ പ്രൊഫസർ ഡോ. ലിഡ ആന്റണി, വൈസ് പ്രിൻസിപ്പാൾ പ്രൊഫസർ രാമു ദേവി, ഡി ജി എമ്മുമാരായ സൂപ്പി കല്ലങ്കോടൻ, ഡോ. ഷാനവാസ് പള്ളിയാൽ, ആസ്റ്റർ വളന്റിയേഴ്‌സ് ലീഡ് മുഹമ്മദ് ബഷീർ, ഓയിസ്ക ഭാരവാഹികളായ അഡ്വ. അബ്ദുറഹ്മാൻ കാദിരി,ലൗലി എൽദോ ഫിലിപ്പ് എന്നിവർ സംസാരിച്ചു.

ലയണല്‍ മെസി ഡിസംബറില്‍ ഇന്ത്യയിലെത്തും, പ്രധാനമന്ത്രിയെ കാണും; 4 നഗരങ്ങൾ സന്ദര്‍ശിക്കും
കൊല്‍ക്കത്ത: അര്‍ജന്‍റീന ഫുട്ബോള്‍ ടീം നായകന്‍ ലിയോണല്‍ മെസി ഡിസംബറില്‍ ഇന്ത്യയിലെത്തും. ഇന്ത്യയിലേക്ക് വരാന്‍ അര്‍ജന്‍റീന ടീമിന്‍റെ അനുമതി ലഭിച്ചുവെന്ന് കൊൽക്കത്തയിലെ വ്യവസായി സതാദ്രു ദത്ത വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു. ഡിസംബര്‍ 12ന്