വാളാട്: ഇന്ത്യൻ യൂത്ത് കോൺഗ്രസ് വാളാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ എസ് എസ് എൽ സി,പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയവരേയും എൽ എസ് എസ്,യു എസ് എസ് പരീക്ഷകളിൽ വിജയിച്ച് സ്കോളർഷിപ്പ് ലഭിച്ച വിഭ്യാർത്ഥികളേയും മറ്റു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളേയും വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച് നാടിന് അഭിമാനമായവരേയും സ്നേഹാദരവ് നൽകി കൊണ്ട് വിജയാരവം സംഘടിപ്പിച്ചു. ചടങ്ങ് ഐ.സി.ബാലകൃഷ്ണൻ എം എൽ എ ഉദ്ഘാടനം ചെയ്തു.യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് ജോബിൻ സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു.
മറൈൻ എഞ്ചിനിയറിംങ്ങ് ഒന്നാം റാങ്കോടെ പാസായ അലൻ നന്ദകിഷോർ,മിസ് വയനാട് അശ്വതി ബാലൻ,ജീവ കാരുണ്യ പ്രവർത്തകനും ഒ ഐ സി സി കുവൈത്ത് വയനാട് ജില്ലാ അധ്യക്ഷൻ കൂടിയായ അക്ബർ വയനാട്,യുവ സംരംഭകൻ അജേഷ് നാരായണൻ,സിനിമാ അസോസിയേറ്റ് ഡയറക്ടർ ജിജോ ജോസ് തുടങ്ങിയ പ്രതിഭകളെ എ ഐ സി സി അംഗവും മുൻമന്ത്രിയുമായ പി.കെ.ജയലക്ഷ്മി പൊന്നാടയിട്ട് ആദരിച്ചു. ചടങ്ങിൽ ഇരുന്നുറോളം വിദ്യാർത്ഥികൾക്ക് നൽകിയ പഠന കിറ്റ് വിതരണം തവിഞ്ഞാൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എൽസി ജോയ് ഉദ്ഘാടനം ചെയ്തു.സി.അബ്ദുൾ അഷ്റഫ് വിശിഷ്ടാത്ഥിതിയായിരുന്നു.ദളിത് കോൺഗ്രസ് ജില്ലാ അധ്യക്ഷൻ വി.കെ.ശശികുമാർ,അസീസ് വാളാട്,ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.എം. ഇബ്രാഹിം,ടോം മാത്യു,സെബാസ്റ്റ്യൻ,ജോയ്സി ഷാജു,കെ.വി.ചന്ദ്രൻ മാസ്റ്റർ,ജോസഫ് കാട്ടുപ്പാറ ജിജോ വരയാൽ,ബബില വിജേഷ്,റോസമ്മ ബേബി,വൈശാഖ് മഠത്തിൽ,അഭിഷേക് ഷാജി,ജോബി കരിമ്പനാക്കൽ, കെ.ഖമറുന്നീസ തുടങ്ങിയവർ സംസാരിച്ചു.

ജനപ്രതിനിധികൾക്ക് സ്വീകരണമൊരുക്കി ശ്രേയസ് ചീരാൽ യൂണിറ്റ്
ചീരാൽ യൂണിറ്റ് സംഘടിപ്പിച്ച ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾക്കുള്ള സ്വീകരണവും,ക്രിസ്തുമസ് പുതുവത്സര ആഘോഷവും ശ്രേയസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ.ഡേവിഡ് ആലിങ്കൽ ഉദ്ഘാടനം ചെയ്തു.യൂണിറ്റ് ഡയറക്ടർ ഫാ.തോമസ് ക്രിസ്തുമന്ദിരം അധ്യക്ഷത വഹിച്ചു.ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ







