വെള്ളാർമല ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ
അധ്യാപികയായിരിക്കെ മരണമടഞ്ഞ മിനി ടീച്ചറുടെ രണ്ടാം ചരമവാർഷിക ദിനം ആചരിച്ചു.സ്കൂളിൽ നടന്ന പ്രത്യേക ദിനാചരണ പരിപാടിയിൽ പ്രധാന അധ്യാപിക മറിയം മുംതാസ്, സീനിയർ അസിസ്റ്റന്റ് ഉണ്ണികൃഷ്ണൻ , സ്റ്റാഫ് സെക്രട്ടറി ഡോ.അനീഷ് ശങ്കർ എന്നിവരും ഏഴാം ക്ലാസ് വിദ്യാർത്ഥിനി ദിയ ഫാത്തിമയും മിനി ടീച്ചറുടെ ഓർമ്മ പുതുക്കി സംസാരിച്ചു.ചടങ്ങിന് സ്കൂളിലെ മുഴുവൻ അധ്യാപകരും നേതൃത്വം നൽകി

കേരളത്തിലെ എല്ലാ ജില്ലകളിലും മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത; തൃശ്ശൂരിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
തിരുവനന്തപുരം: കേരളത്തില്‍ അടുത്ത മണിക്കൂറുകളില്‍ കാറ്റിനും മഴയ്ക്കും സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കാലാവസ്ഥ