ഡൽഹിയിൽ നിന്ന് കൊച്ചിയിലേക്ക് വാട്ടർ ഹീറ്ററിനുള്ളിൽ ഒളിപ്പിച്ചു കടത്തിയത് ഒരു കിലോ എം ഡി എം എ; എറണാകുളത്ത് ബംഗളൂരു സ്വദേശിനി അറസ്റ്റിൽ; പിടിച്ചെടുത്ത രാസലഹരി വിപണിയിൽ 50 ലക്ഷം രൂപയിലേറെ മൂല്യമുള്ളത്

കൊച്ചി: ഒരു കിലോ എം ഡി എം എ യുമായി യുവതി പൊലീസ് പിടിയില്‍. ബംഗലൂരു മുനേശ്വര നഗറില്‍ സർമീൻ അക്തർ (26) നെയാണ് ആലുവ റെയില്‍വേ സ്റ്റേഷനില്‍ വച്ച്‌ റൂറല്‍ ജില്ലാ ഡാൻസാഫ് ടീമും ആലുവ പൊലീസും ചേർന്ന് പിടികൂടിയത്. ഓപ്പറേഷൻ ക്ലീൻ പദ്ധതിയുടെ ഭാഗമായി ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്‌സേനയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

വിപണയില്‍ അമ്ബത് ലക്ഷത്തിലേറെ രൂപ വിലവരും രാസലഹരിക്ക്. വാട്ടർ ഹീറ്ററിനുള്ളില്‍ ഒളിപ്പിച്ച നിലയിലാണ് ഡല്‍ഹിയില്‍ നിന്നും മയക്കുമരുന്ന് കടത്തിക്കൊണ്ടുവന്നത്. കൊച്ചിയില്‍ യുവാക്കള്‍ക്കിടയിലാണ് വില്‍പന. ഡല്‍ഹിയില്‍ നിന്ന് എം.ഡി.എം.എ കൊണ്ടുവന്ന് ഇവിടെ കൈമാറിയ ശേഷം പിറ്റേന്ന് തീവണ്ടിയില്‍ത്തന്നെ തിരിച്ചു പോവുകയാണ് പതിവ്. യുവതി സ്ഥിരം മയക്കുമരുന്ന് കടത്തുകാരിയാണെന്നാണ് ലഭിക്കുന്ന വിവരം.

കഴിഞ്ഞ വർഷം അവസാനം പറവൂരില്‍ നിന്ന് ഒരു കിലോ എണ്ണൂറ്റിയമ്ബത് ഗ്രാം എം.ഡി.എം.എ വൈഭവ് സക്‌സേനയുടെ നേതൃത്വത്തില്‍ പിടികൂടിയിരുന്നു. റേഞ്ച് ഡി.ഐ ജി പുട്ട വിമലാദിത്യയുടെ മേല്‍നോട്ടത്തില്‍ പ്രത്യേക ടീം രൂപീകരിച്ച്‌ അന്വേഷണം നടക്കുകയാണ്.നർക്കോട്ടിക്ക് സെല്‍ ഡി വൈ എസ് പി വി. അനില്‍, ആലുവ ഡിവൈഎസ്‌പി എ.പ്രസാദ്, ഇൻസ്‌പെക്ടർ എം.എം മഞ്ജുദാസ് എസ് ഐ മാമായ എസ്.എസ് ശ്രീലാല്‍, കെ.നന്ദകുമാർ , എഎസ്‌ഐ വിനില്‍കുമാർ , സീനിയർ സി പി ഒ മാരായ അജിത തിലകൻ, പി.എൻ നൈജു ., ദീപ്തി ചന്ദ്രൻ , മാഹിൻഷാ അബൂബക്കർ, കെ.എം മനോജ് തുടങ്ങിയവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

പെയിൻ ആൻഡ് പാലിയേറ്റീവ് കമ്മിറ്റി രൂപീകരിച്ചു.

പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്ത്‌ പടിഞ്ഞാറത്തറ കുടുംബരോഗ്യ കേന്ദ്രത്തിന്റെ കീഴിൽ പുതുതായി പാലിയേറ്റീവ് കമ്മിറ്റിക്ക് രൂപം നൽകി. ഇതോടെ ഗ്രാമ പഞ്ചായത്തിന്റെ കീഴിൽ രണ്ട് പാലിയറ്റീവ് യൂണിറ്റുകൾ നിലവിൽ വന്നു. ബാങ്ക്കുന്ന് കുടുംബാരോഗ്യ കേന്ദ്രത്തിൽ നടന്ന

വനിതാ ലീഗ് ‘മടിത്തട്ട് ക്യാമ്പയിൻ പൂർത്തീകരിച്ചു.

പടിഞ്ഞാറത്തറ: വനിതാ ലീഗ് ലഹരി വിരുദ്ധ കാമ്പയിന്റെ ഭാഗമായി ജില്ലാ കമ്മിറ്റി ആരംഭിച്ച മടിത്തട്ടു ക്യാമ്പയിൻ പടിഞ്ഞാറത്തറ പഞ്ചായത്തിലെ മുഴുവൻ ശഖാകളിലും പൂർത്തിയാക്കി. ക്യാമ്പയിൻ്റെ പഞ്ചായത്ത് തല സമാപനം നടത്തി. ബാഫഖി സൗദത്തിൽ നടന്ന

കരളിലെ ട്യൂമര്‍ ; ശരീരം കാണിക്കുന്ന 10 ലക്ഷണങ്ങൾ

ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളിലൊന്നായ കരൾ ദഹനത്തെ സഹായിക്കുന്നതിലും ഊർജ്ജ നില നിലനിർത്തുന്നതിലും നിർണായക പങ്ക് വഹിക്കുന്നു. കരളിൽ ട്യൂമർ പിടിപെടുന്നത് വളരെ വെെകിയാണ് പലരും കണ്ടെത്തുന്നത്. ലക്ഷണങ്ങൾ ഗുരുതരമാകുന്നതുവരെ പല രോഗികളും തങ്ങൾ

വിസ്മയ കേസ്: പ്രതി കിരൺകുമാറിൻ്റെ ശിക്ഷാവിധി മരവിപ്പിച്ചു; ജാമ്യം നുവദിച്ച് സുപ്രീം കോടതി.

ന്യൂഡൽഹ: വിസ്മയ കേസിൽ പ്രതി കിരൺകുമാറിന് ജാമ്യം അനുവദിച്ച് സുപ്രീം കോടതി. പ്രതിയുടെ ശിക്ഷാവിധിയും സുപ്രീം കോടതി മരവിപ്പിച്ചു. ശിക്ഷാവിധി റദ്ദാക്കണമെന്ന അപ്പീല്‍ ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെയാണ് സുപ്രീം കോടതിയുടെ നടപടി. സ്ത്രീധനത്തിൻ്റെ പേരിലുള്ള പീഡനത്തിന്

വ്യത്യസ്ത ആപ്പുകൾ ഡൗൺലോഡ് ചെയ്യേണ്ട!; ഇനി മുതൽ എല്ലാത്തിനും ‘റെയിൽ വൺ’ ആപ്പ് മതി

രാജ്യത്തെ ഏറ്റവും വലിയ ഗതാഗത മാർഗം ഏതെന്ന് ചോദിച്ചാൽ ഒരൊറ്റ ഉത്തരമേ നമുക്കൂള്ളൂ, ഇന്ത്യൻ റെയിൽവേ. 67,000 കിലോമീറ്ററിലധികം വ്യാപിച്ചുകിടക്കുന്ന, 13,000 ത്തിലധികം പാസഞ്ചർ ട്രെയിനുകൾ സർവീസ് നടത്തുന്ന, ഏറ്റവും കൂടുതൽ ആളുകൾ യാത്രയ്ക്ക്

യുവാക്കളിലെ ഹൃദയാഘാതവും അകാലമരണവും: കോവിഡ് വാക്സിനുമായി ബന്ധമില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം

ഡല്‍ഹി: യുവാക്കളിലെ ഹൃദയാഘാതവും അകാലമരണവും കോവിഡ് വാക്സിനുകളും തമ്മില്‍ യാതൊരു ബന്ധവുമില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇന്ത്യൻ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസർച്ച്‌ (ഐസിഎംആർ) ഓള്‍ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയൻസസുമായി (എയിംസ്)

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.