സാക്ഷരതാ മിഷന്‍ മേപ്പാടി ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെ ഗ്രാമപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച വായനാ വാരാചരണ പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്തു. പരിപാടിയില്‍ എഴുത്തുക്കാരി ബിന്ദു ദാമോദരനെ ആദരിച്ചു. ഗ്രാമപഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ രാജു ഹെജമാഡി വായനാദിന പ്രതിജ്ഞ ചൊല്ലി. നവചേതന പദ്ധതി സര്‍വ്വെ വളണ്ടിയര്‍മാര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ബി. നാസര്‍ വിതരണം ചെയ്തു. സാക്ഷരതമിഷന്‍ നടത്തിയ ഉപന്യാസ രചനാ മത്സര വിജയികള്‍ക്ക് സാക്ഷരതാ മിഷന്‍ മോണിറ്ററിങ് കോ-ഓര്‍ഡിനേറ്റര്‍ ദീപ ജെയിംസ് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു. സാക്ഷരതാ മിഷന്‍ മോണിറ്ററിങ് കോ-ഓര്‍ഡിനേറ്റര്‍ ഷാജു ജോണ്‍ വായനാദിന സന്ദേശം നല്‍കി. മേപ്പാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രാധാ രാമസ്വാമി അധ്യക്ഷയായ പരിപാടിയില്‍ സാക്ഷരതാ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പിവി. ശാസ്ത പ്രസാദ്, ഗ്രാമപഞ്ചായത്ത് സെക്രട്ടറി എം.എ നൗഷാദ് അലി, വാര്‍ഡ് അംഗങ്ങളായ ബീന സുരേഷ്, കെ. സിന്ധു, സുകന്യ ആഷിക്, പ്രേരക്്മാരായ പി.വി ഗിരിജ, ടി.ജെ സുമതി എന്നിവര്‍ സംസാരിച്ചു.
മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ട്രൈസം ഹാളില്‍ നടന്ന വായനാ ദിനാചരണം മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി ഉദ്ഘാടനം ചെയ്തു.മാനന്തവാടി ജി.വി.എച്ച്. സ്‌കൂളിലെ പ്ലസ് ടു തുല്യതാ പഠിത്താക്കള്‍ തയ്യാറാക്കിയ ‘തിരികെ ‘ മാഗസിന്‍ പ്രകാശനം ചെയ്തു. സംസ്ഥാന-ജില്ലാതലത്തില്‍ മികച്ച ലൈബ്രേറിയനായി തിരഞ്ഞെടുത്ത എം. നാരായണന്‍, തുല്യത പഠനം പൂര്‍ത്തീകരിച്ച് ഡിഗ്രി കരസ്ഥമാക്കിയ ടി.കെ. മമ്മൂട്ടി, നിഷ ജോര്‍ജ്ജ്, വി. ശരത്, പി.എസ് ശ്രീജിത്ത്്, മുതിര്‍ന്ന സാക്ഷരത പ്രേരക്മാര്‍ എന്നിവരെ അനുമോദിച്ചു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.കെ ജയഭാരതി അധ്യക്ഷയായ പരിപാടിയില്‍ ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി.കെ സുധീര്‍, സംസ്ഥാന സാക്ഷരത മിഷന്‍ മോണിറ്ററിങ് കോ-ഓര്‍ഡിനേറ്റര്‍ ഷാജൂ ജോണ്‍, സാക്ഷരത മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി.വി. ശാസ്ത പ്രസാദ്, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.വി വിജോള്‍, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി.കല്ല്യാണി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍, സാക്ഷരത പ്രേരക്മാര്‍ എന്നിവര്‍ പങ്കെടുത്തു.