വാട്‌സ്ആപ്പില്‍ ചിത്രങ്ങളും വീഡിയോകളും അയക്കുന്നവരുടെ ശ്രദ്ധയ്ക്ക്; മാറ്റം വന്നുകഴിഞ്ഞു

ദില്ലി: ആന്‍ഡ്രോയ്‌ഡ് ആപ്ലിക്കേഷനില്‍ ശ്രദ്ധേയമായ മാറ്റവുമായി സാമൂഹ്യമാധ്യമമായ വാട്‌സ്ആപ്പ്. മീഡിയ ഫയല്‍ ഷെയറിംഗിലാണ് മാറ്റം വന്നിരിക്കുന്നത്. മുമ്പ് ഹൈ-ഡെഫിനിഷനില്‍ ചിത്രങ്ങളും വീഡിയോകളും അയക്കുമ്പോള്‍ എച്ച്‌ഡി ഓപ്‌ഷന്‍ സെലക്‌ട് ചെയ്യണമായിരുന്നുവെങ്കില്‍ പുതിയ അപ്‌ഡേറ്റോടെ ഡിഫോള്‍ട്ടായി മീഡിയ ക്വാളിറ്റി മുന്‍കൂറായി നമുക്ക് സെറ്റ് ചെയ്ത് വയ്‌ക്കാനാകും. ഇതോടെ ഫയലുകള്‍ ഓരോ തവണ അയക്കുമ്പോഴും എച്ച്‌ഡി ഓപ്ഷന്‍ സെലക്ട് ചെയ്യുന്നത് ഒഴിവായിക്കിട്ടും.

ചിത്രങ്ങളും വീഡിയോകളും സ്ഥിരമായും ഏറെയും അയക്കുന്ന അനവധിയാളുകള്‍ക്ക് സഹായകമാകുന്ന തരത്തിലുള്ള അപ്‌ഡേഷനാണ് വാട്‌സ്ആപ്പ് അവതരിപ്പിച്ചിരിക്കുന്നത്. ഇനി മുതല്‍ അയക്കുന്ന ഫയലിന്‍റെ മീഡിയ ക്വാളിറ്റി നിങ്ങള്‍ക്ക് മുന്‍കൂറായി സെറ്റ് ചെയ്‌തുവയ്‌ക്കാം. ഇതോടെ ഓരോ ഫയലിനും എച്ച്‌ഡി മോഡ് സെലക്‌ട് ചെയ്യുന്ന പ്രയാസം ഒഴിവാക്കാനാകും. ഇതിനായി മീഡിയ അപ്‌ലോഡ് ക്വാളിറ്റി ഓപ്‌ഷനില്‍ ചെന്ന് എച്ച്‌ഡി ഓപ്‌‌ഷന്‍ തെരഞ്ഞെടുത്ത് സെറ്റ് ചെയ്‌ത് വെച്ചാല്‍ മാത്രം മതിയാകും. എങ്ങനെയാണ് ഇത് സെറ്റ് ചെയ്യുന്നത് എന്ന് നോക്കാം. വാട്‌സ്ആപ്പ് തുറന്ന് ആപ്പിലെ സെറ്റിംഗ്‌സില്‍ ചെന്ന് സ്റ്റോറേജ് ആന്‍ഡ് ഡാറ്റ എന്ന ഓപ്ഷന്‍ തെരഞ്ഞെടുത്താല്‍ ‘മീഡിയ അപ്‌ലോഡ് ക്വാളിറ്റി’ എന്നൊരു ഓപ്ഷന്‍ കാണാം. സ്റ്റാന്‍ഡേര്‍ഡ് ക്വാളിറ്റി, എച്ച്‌ഡി ക്വാളിറ്റി എന്നീ രണ്ട് ഓപ്ഷനുകള്‍ ഇതിനുള്ളിലുണ്ട്. ഇവയില്‍ നിന്ന് എച്ച്‌ഡി ക്വാളിറ്റി സെലക്ട് ചെയ്യുകയാണ് വേണ്ടത്. മുമ്പ് അയക്കുമ്പോള്‍ ചെയ്‌തിരുന്നതുപോലെ എച്ച്‌ഡി ഓപ്ഷന്‍ സെലക്ട് ചെയ്യാതെ തന്നെ എച്ച്‌ഡി ക്വാളിറ്റിയില്‍ ചിത്രങ്ങളും വീഡിയോകളും ഇനി മുതല്‍ അയക്കാം.

നേരത്തെ ബീറ്റ യൂസര്‍മാര്‍ക്ക് മാത്രം ലഭ്യമായിരുന്ന ഈ സംവിധാനം വാട്‌സ്ആപ്പ് ആന്‍ഡ്രോയ്‌ഡ് ഉപയോക്താക്കള്‍ക്കായി അവതരിപ്പിച്ചിട്ടുണ്ട്. എല്ലാ ആന്‍ഡ്രോയ്‌ഡ് യൂസര്‍മാര്‍ക്കും ഈ സൗകര്യം ഇപ്പോള്‍ ഉപയോഗിക്കാം. നിങ്ങളുടെ ആന്‍ഡ്രോയ്‌ഡ് ഫോണിലെ വാട്‌സ്ആപ്പിന്‍റെ സെറ്റിംഗ്‌സില്‍ ‘മീഡിയ അപ്‌ലോഡ് ക്വാളിറ്റി’ സൗകര്യം ഇപ്പോള്‍ കാണുന്നില്ലെങ്കില്‍ ഉടന്‍ തന്നെ ഈ അപ്‌ഡേറ്റ് എത്തുന്നതാണ്.

തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

മീനങ്ങാടി ഗവ. പോളിടെക്‌നിക് കോളജിലെ തുടര്‍വിദ്യാഭ്യാസ കേന്ദ്രത്തില്‍ ഓഗസ്റ്റിൽ ആരംഭിക്കുന്ന തൊഴിലധിഷ്ഠിത ഹ്രസ്വകാല കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. റഫ്രിജറേഷന്‍ ആന്റ് എയര്‍ കണ്ടീഷനിങ്, ഇലക്ട്രിക്കല്‍ വയറിങ് ആന്‍ഡ് സര്‍വ്വീസിങ് (വയര്‍മാന്‍ ലൈസന്‍സിങ് കോഴ്‌സ്) കോഴ്‌സുകളിലേക്ക്

എംഎൽഎ ഫണ്ട് അനുവദിച്ചു

മന്ത്രി ഒ ആര്‍ കേളുവിന്റെ ആസ്തി വികസന നിധിയിലുള്‍പ്പെടുത്തി പനമരം ഗ്രാമപഞ്ചായത്തിലെ മതിശ്ശെരി കാപ്പുക്കുന്ന്‌- മനക്കൽ പുതിയ കോളനി റോഡിന്റെ ടാറിങ് പ്രവൃത്തിക്ക് 15 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു. ടി സിദ്ദിഖ് എംഎല്‍എയുടെ

പൈര്കുലേറിയ ഇഞ്ചി കർഷകരുടെ നട്ടെല്ലൊടിക്കുന്നു

പൈര്കുലേറിയ ഇഞ്ചി കർഷകരുടെ നട്ടെല്ലൊടിക്കുന്നു എന്ന് നെന്മേനി മണ്ഡലം കർഷക കോൺഗ്രസ്. കർഷകർ നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് യോഗം ചർച്ച ചെയ്തു. രോഗബാധമൂലം പ്രതിസന്ധിയിൽ ആയ കർഷകർക്ക് അടിയന്തരമായി ധനസഹായം എത്തിക്കണമെന്ന് ആവശ്യപ്പെട്ടു, ഇതോടൊപ്പം തന്നെ

സൗജന്യ കേക്ക് നിർമാണ പരിശീലനം

പുത്തൂർവയൽ എസ്ബിഐ പരിശീലന കേന്ദ്രത്തിൽ ആറ് ദിവസത്തെ സൗജന്യ കേക്ക് നിർമാണ തൊഴിൽ പരിശീലനം നൽകുന്നു. ഓഗസ്റ്റ് 20ന് ആരംഭിക്കുന്ന പരിശീലനത്തിലേക്ക് 18-50നും ഇടയിൽ പ്രായമുള്ള തൊഴിൽരഹിതരായ യുവതികളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു. ഫോൺ:

പ്രവേശനം ആരംഭിച്ചു

മാനന്തവാടി അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ഫണ്ടമെന്റൽസ് ഓഫ് കോൺടെന്റ് റൈറ്റിംഗ് കോഴ്‌സിലേക്ക് പ്രവേശനം ആരംഭിച്ചു. പ്ലസ് ടുവാണ് അടിസ്ഥാന യോഗ്യത. കോഴ്സ് ഫീ 5085 രൂപ. ഫോണ്‍: 9495999669/ 7306159442.

ഓണക്കാലത്ത് ലഹരി ഉപയോഗവും വില്‍പനയും തടയാൻ പരിശോധന ശക്തമാക്കും

സ്കൂളുകളിലെയും കോളജുകളിലെയും ഓണാഘോഷങ്ങളിൽ നിരീക്ഷണം ഓണക്കാലത്ത് വ്യാജമദ്യം ഉൾപ്പെടെ നിരോധിത ഉത്പന്നങ്ങളുടെ ഉത്പാദനവും വിതരണവും ഉപയോഗവും തടയാൻ ജനകീയ പങ്കാളിത്തത്തോടെ ശക്തമായ നടപടികൾ സ്വീകരിക്കാൻ എക്സൈസ് ജില്ലാതല ജനകീയ കമ്മിറ്റിയിൽ തീരുമാനം. ജില്ലാ കളക്ടര്‍

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.