എച്ച് ഡി റെക്കോർഡിംഗ്; ജിപിഎസ് ട്രാക്കിംഗ്; വില വെറും 2999 രൂപ: തുച്ഛമായ വിലയിൽ ഞെട്ടിക്കുന്ന ഫീച്ചറുകളും ആയി ഡാഷ്ക്യാം വിപണിയിൽ ഇറക്കി ബോൾട്ട്

വാഹനങ്ങളില്‍ ഘടിപ്പിക്കാനാവുന്ന ഏറ്റവും പ്രായോഗികവും ഉപകാരാപ്രദവുമായ ആക്‌സസറികളില്‍ ഒന്നാണ് നാം ഡാഷ്ക്യാമുകള്‍ എന്നുവിളിക്കുന്ന ഡാഷ്ബോർഡ് ക്യാമറകള്‍ (Dashcam). റോഡ് യാത്രയ്ക്കിടെ അപ്രതീക്ഷിതമായി സംഭവിക്കുന്ന എന്തിനേയും പകര്‍ത്താന്‍ ഡാഷ് ക്യാം സഹായിക്കും. അടുത്തകാലത്തായി ഇത്തരത്തില്‍ പല സംഭവങ്ങളും നാം വാർത്തകളിലൂടെ അറിഞ്ഞിട്ടുമുണ്ടാവുമല്ലോ.

ഇന്ത്യയില്‍ ഡാഷ് ക്യാമറ സംസ്‌ക്കാരം വളർന്നുകൊണ്ടിരിക്കുന്ന കാലഘട്ടമാണിത്. മിക്കവരും വണ്ടി വാങ്ങുമ്ബോള്‍ ആദ്യം വാങ്ങിവെക്കുന്ന ആക്‌സസറിയായും ഡാഷ്ക്യാമുകള്‍ മാറിയിട്ടുണ്ട്. എക്സ്റ്റർ പോലുള്ള ചെറുകാറുകളില്‍ കിട്ടുമെങ്കിലും വാഹന നിർമാതാക്കള്‍ ബജറ്റ് കാറുകളില്‍ ഈയൊരു ഫീച്ചർ പൊതുവേ നല്‍കാറില്ല. എക്സ്റ്ററിനാണെങ്കിലും 10 ലക്ഷം രൂപയ്ക്ക് മുകളില്‍ വില വരുന്ന അതിന്റെ ടോപ്പ് എൻഡ് മോഡലുകളില്‍ മാത്രമാണ് ഡാഷ്ക്യാം നല്‍കുന്നത്.

ആഫ്റ്റർ മാർക്കറ്റായി ഡാഷ്ബോർഡ് ക്യാമറകള്‍ വാങ്ങാൻ ആഗ്രഹിക്കുന്നവർക്കായി പുതിയൊരു മോഡല്‍ ഇപ്പോള്‍ വിപണിയിലെത്തിയിട്ടുണ്ട്. കുറഞ്ഞ വിലയും കിടിലൻ ഫീച്ചറുകളും ഉള്‍പ്പെടുന്ന രണ്ട് ഡാഷ്ക്യാമുകളാണ് ബോള്‍ട്ട് എന്ന കമ്ബനി പുറത്തിറക്കിയിരിക്കുന്നത്. ക്രൂയിസ്ക്യാം X1, X1 GPS ഡാഷ് ക്യാമുകള്‍ എന്നിവയാണ് ബോള്‍ട്ട് വിപണിയില്‍ അവതരിപ്പിച്ചിരിക്കുന്നത്.

മികച്ച വീഡിയോ ക്വാളിറ്റി, നൂതന സുരക്ഷാ ഫീച്ചറുകള്‍, ഡ്രൈവർമാർക്ക് തടസമില്ലാത്ത കണക്റ്റിവിറ്റി എന്നിവ വാഗ്ദാനം ചെയ്യുന്നതിനാണ് ഈ ഉല്‍പ്പന്നം രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്ന് കമ്ബനി പറയുന്നു. ബോള്‍ട്ട് ക്രൂയിസ്ക്യാം X1 മോഡലിന് 2,999 രൂപയും X1 GPS വേരിയന്റിന് 3,999 രൂപയുമാണ് പ്രാരംഭ വില വരുന്നത്. ആയതിനാല്‍ കുറഞ്ഞ ബജറ്റില്‍ മികച്ച ക്വാളിറ്റിയുള്ള വീഡിയോ റെക്കോർഡിംഗ് സംവിധാനമുള്ള ഡാഷ് ക്യാമറകള്‍ അന്വേഷിക്കുന്നവർക്ക് അനുയോജ്യമാണ് ബോള്‍ട്ടിന്റെ പുതിയ ക്രൂയിസ്ക്യാം സീരീസ്.

ഇയർബഡ്, ഹെഡ്ഫോണ്‍ രംഗത്ത് വിപ്ലവം തീർത്ത ബോള്‍ട്ട് അടുത്തിടെ സൗണ്ട്ബാർ വിപണിയിലും പ്രവേശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കാർ ഉടമകളെ ലക്ഷ്യംവെച്ചുള്ള ഡാഷ്ക്യാമറയും പുറത്തിറക്കിയിരിക്കുന്നത്. ബോള്‍ട്ട് ഡാഷ്ക്യാം X1 സീരീസ് 1080p ഫുള്‍ HD റെസലൂഷൻ വീഡിയോകളാണ് റെക്കോർഡ് ചെയ്യുന്നത്. കൂടാതെ 2 മെഗാപിക്സല്‍ സെൻസറും ഇതിനൊപ്പം ഉണ്ട്. X1 GPS മോഡലില്‍ പ്രത്യേകമായി ഡാഷ്ക്യാം GPS ലോഗിംഗ് കേപ്പബിലിറ്റിയും ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് ബോള്‍ട്ട് അവകാശപ്പെടുന്നത്. ഈ ഫീച്ചർ ഡ്രൈവർമാരെ അവരുടെ വാഹനത്തിൻ്റെ ലൊക്കേഷനും വേഗതയും ട്രാക്ക് ചെയ്യാൻ അനുവദിക്കുന്ന കാര്യമാണ്.

നാവിഗേഷനും ഇൻസിഡന്റ് റിപ്പോർട്ട് ചെയ്യലിനും നിർണായകമായ ഡാറ്റയും ഇവ വാഗ്ദാനം ചെയ്യുന്നുണ്ട്. 170 ഡിഗ്രി അള്‍ട്രാ വൈഡ് ആംഗിള്‍ ലെൻസിലൂടെ റോഡിൻ്റെ കൂടുതല്‍ ഭാഗം കവർ ചെയ്യുന്നതിലൂടെ ബ്ലൈൻഡ് സ്പോർട്ടും കുറയും. ഡ്യാഷ്ക്യാമിനുള്ള ആപ്പ് GPS സംയോജനം, ഓർഗനൈസ്ഡ് വീഡിയോ ഗ്യാലറി, വൈഫൈ ഡയറക്‌ട് സ്ട്രീമിംഗ്, റെക്കോർഡ് ചെയ്‌ത ഇവൻ്റുകളിലേക്കുള്ള ആക്‌സസ് എന്നീ ഉപയോഗപ്രദമായ കാര്യങ്ങളും വാഗ്ദാനം ചെയ്യുന്നുണ്ട്. ബില്‍റ്റ്-ഇൻ ജി സെൻസർ വഴി കൊളിഷൻ ഡിറ്റക്ഷൻ ഫീച്ചറും ബോള്‍ട്ടിന്റെ ഡാഷ്ബോർഡ് ക്യാമറയ്ക്ക് ലഭിക്കുന്നുണ്ട്. ഈ സെൻസർ കൊളിഷൻ സ്വയമേവ കണ്ടെത്തുകയും എമർജൻസി വീഡിയോ റെക്കോർഡിംഗ് ഓണാക്കുകയും ചെയ്യുകയും ചെയ്യുന്നു.

കൂടാതെ ഡാഷ്‌ക്യാമില്‍ പരമ്ബരാഗത ലിഥിയം ബാറ്ററികള്‍ക്ക് പകരം ഇൻ-ബില്‍റ്റ് സൂപ്പർ കപ്പാസിറ്ററാണ് സജ്ജീകരിച്ചിരിക്കുന്നത് എന്നതും ഹൈലൈറ്റാണ്. ഇത് ഉയർന്ന താപനിലയില്‍ പോലും ക്യാമറയുടെ ഡ്യൂറബിളിറ്റിയും പെർഫോമൻസും വർധിപ്പിക്കുന്ന കാര്യമാണ്. വാഹനങ്ങളുടെ മുന്‍വശത്ത് റോഡിലെ ദൃശ്യം പകര്‍ത്താന്‍ ഡാഷ്‌ബോഡിലോ വിന്‍ഡ്ഷീല്‍ഡിലോ ഉറപ്പിച്ചിട്ടുള്ള വീഡിയോ ക്യാമറാ യൂണിറ്റുകള്‍ ഇന്ന് വാഹനം ഉപയോഗിക്കുന്നവർക്ക് ഏറ്റവും ഉപകാരപ്രദമായ ആക്‌സസറിയായി മാറിയിട്ടുണ്ട്.

ഇക്കഴിഞ്ഞ ദിവസം കോയമ്ബത്തൂരില്‍ വാഹനം മാറി ആക്രമിച്ച വാർത്തയും അതിന്റെ വീഡിയോകളും സോഷ്യല്‍ മീഡിയയിലെല്ലാം വൈറലായിരുന്നു.കാറിന്റെ ഡാഷ് ക്യാമറയില്‍ പതിഞ്ഞ സംഭവത്തിന്റെ വീഡിയോയാണ് പ്രതികളെ പിടികൂടാനും മറ്റ് തെളിവുകള്‍ക്കുമെല്ലാമായി ഹാജരാക്കിയത്. ഇതുകൂടാതെ നിര്‍ത്തിയിട്ടിരിക്കുന്ന വാഹനങ്ങളില്‍ മറ്റ് വാഹനങ്ങള്‍ ഇടിച്ചുണ്ടാകുന്ന അപകടങ്ങളും മോഷണ ശ്രമങ്ങളുമെല്ലാം തടയാനും ഡാഷ് ക്യാമറ സഹായിക്കും. മോട്ടോര്‍ വാഹന വകുപ്പ് വരെ ഡാഷ് ക്യാമറയുടെ ഉപയോഗവും പ്രയോജനങ്ങളും പ്രോത്സാഹിപ്പിക്കുന്നുണ്ട്.

ഓഗസ്റ്റ് മാസത്തെ റേഷൻ, കിറ്റ് വിതരണം

ഓണത്തോടനുബന്ധിച്ച് ഓഗസ്റ്റ് മാസത്തിൽ പിഎച്ച്എച്ച് (പിങ്ക് കാർഡ്) കാർഡിന് 5 കിഗ്രാം (10.90 രൂപ നിരക്കിൽ) അരിയും എൻപിഎസ് ( നീല കാർഡ്) കാർഡിന് 10 കിഗ്രാം (10.90 രൂപ നിരക്കിൽ) അരിയും അധിക

വിദ്യാഭ്യാസ അവാർഡിന് അപേക്ഷ ക്ഷണിച്ചു

സംസ്ഥാന കര്‍ഷക തൊഴിലാളി ക്ഷേമനിധി പദ്ധതിയിലെ അംഗങ്ങളുടെ മക്കള്‍ക്ക് വിദ്യാഭ്യാസ അവാർഡിന് അപേക്ഷ ക്ഷണിച്ചു. സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ സംസ്ഥാന സിലബസിൽ ആദ്യ ചാൻസിൽ എസ്എസ്എല്‍സി/ ടിഎച്ച്എല്‍സി പരീക്ഷയിൽ 75 ശതമാനത്തിൽ കുറയാത്ത മാർക്കും,

ചെറുകിട തോട്ടം തൊഴിലാളി ക്ഷേമപദ്ധതി; അംശാദായ കുടിശ്ശിക അടയ്ക്കാം

സംസ്ഥാന ചെറുകിട തോട്ടം തൊഴിലാളി ക്ഷേമപദ്ധതിയിൽ രജിസ്റ്റർ ചെയ്ത തൊഴിലാളികൾക്കും, തൊഴിലുടമകൾക്കും സ്വയം തൊഴിൽ ചെയ്യുന്നവർക്കും റബ്ബർ ബോർഡ് മുഖേന സ്‌കീമിൽ ഉൾപ്പെട്ടിട്ടുള്ള തൊഴിലാളികൾക്കും അംശാദായ ഇനത്തിൽ കുടിശ്ശിക വരുത്തിയിട്ടുള്ള തുക പലിശ ഒഴിവാക്കി

ലേലം

വയനാട് ടൗൺഷിപ്പ് നിര്‍മാണത്തിനായി ഏറ്റെടുത്ത ഭൂമിയിൽ നിർമ്മാണ പ്രവർത്തനത്തിന് തടസമായി നിൽക്കുന്ന സോൺ 2ലെ 172 മരങ്ങളും സോൺ 3ലെ 75 മരങ്ങളും ടൗൺ സ്ക്വയറിലെ 13 മരങ്ങളും ഓഗസ്റ്റ് 27 രാവിലെ 11ന്

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ മൊതകര-ഒരപ്പ് ഭാഗങ്ങളിൽ ഓഗസ്റ്റ് 21 രാവിലെ 8.30 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി വിതരണം തടസപ്പെടും.

പ്രവര്‍ത്തന പുരോഗതി വിലയിരുത്തി കളക്ടറുടെ അദ്ധ്യക്ഷതയിൽ പ്രീ-ജില്ലാ വികസന സമിതി യോഗം

ഓഗസ്റ്റ് 30ന് നടക്കാനിരിക്കുന്ന ജില്ലാ വികസന സമിതി യോഗത്തിന് മുന്നോടിയായി ജില്ലയിലെ ഉദ്യോഗസ്ഥരുടെ പ്രീ-ജില്ലാ വികസന സമിതി യോഗം ചേര്‍ന്നു. ജില്ലാ കളക്ടര്‍ ഡി ആര്‍ മേഘശ്രീയുടെ അധ്യക്ഷതയിൽ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.