കൽപ്പറ്റ: സംസ്ഥാനത്തെ നിരവധി മോഷണ കേസുകളിൽ പ്രതിയായ
മദ്ധ്യവയസ്കനെ വയനാട് പോലീസ് പിടികൂടി. മഞ്ചേരി, ചരണി, മേല തിൽ വീട്ടിൽ, തമിഴ്‌നാട് ഗൂഡല്ലൂർ ബിദർക്കാട് മേലേത്ത് വീട്ടിൽ നില വിൽ താമസക്കാരനായ വാട്ടർമീറ്റർ കബീർ എന്ന അബ്ദുൾ കബീർ (55) നെയാണ് കൽപ്പറ്റ എസ്.ഐ ടി. അനീഷിൻ്റെ നേതൃത്വത്തിലുള്ള പോലീ സ് സംഘം അറസ്റ്റ് ചെയ്‌തത്. കഴിഞ്ഞ ജനുവരിയിൽ കൽപ്പറ്റയിലെ ഒരു സ്ഥാപനത്തിൽ വാതിൽ പൊളിച്ച് അതിക്രമിച്ചുകയറി മോഷണം നടത്തിയ കേസിലാണ് അറസ്റ്റ്. സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നട ത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. ഇന്നലെ രാത്രി രാത്രിയോടെ സംശയാസ്‌പദമായ രീതിയിൽ ബത്തേരി ടൗണിൽ കണ്ട ഇയാളെ ബത്തേരി പോലീസ് കസ്റ്റഡിയിലെടുക്കുകയും തുടർന്ന് കൽപ്പറ്റ പോലീസിന് കൈമാറുകയുമായിരുന്നു. ഇയാൾക്ക് വയനാട് ജില്ലയിൽ കൽപ്പറ്റ, മീനങ്ങാടി സ് റ്റേഷനുകളിലും, കോഴിക്കോട് ജില്ലയിൽ താമരശ്ശേരി, കുന്നമംഗലം, കസബ, ടൗൺ, ചേവായൂർ, ഫറോക്ക് സ്റ്റേഷനുകളിലും, മലപ്പുറം ജില്ലയിൽ കോട്ടക്കൽ സ്റ്റേഷനുകളി ലും മോഷണകേസുകളുണ്ട്.

മൂന്നു മാസത്തേക്ക് 24 ട്രെയിനുകൾ റദ്ദാക്കി റെയിൽവെ! കാരണമിതാണ്
വരുന്ന ഡിസംബർ മൂന്നു മാസത്തേക്ക് 24 ട്രെയിനുകളുടെ സർവീസ് റദ്ദാക്കി നോർതേൺ റെയിൽവേ. യുപിയിലെ ബിജ്നോറിലെ നാജിബാബാദ് റെയിൽവേ സ്റ്റേനിൽ കൂടി കടന്നുപോകുന്ന നാലു ട്രെയിനുകളും ഇതിൽ ഉൾപ്പെടും. ശൈത്യകാലത്തിൻ്റെ ആരംഭം മുന്നിൽ കണ്ടുകൊണ്ടാണ്