കൃഷി സ്‌കില്‍ വിജ്ഞാന്‍;പരിശീലനം

കേരള ബയോടെക്‌നോളജി കമ്മീഷന്റെയും കേന്ദ്ര സര്‍ക്കാരിന്റെ ഡിപാര്‍ട്‌മെന്റ് ഓഫ് ബയോടെക്‌നോളജിയുടെയും സഹകരണത്തോടെ പുത്തൂര്‍വയല്‍ എം.എസ്.സ്വാമിനാഥന്‍ ഗവേഷണ നിലയത്തിന്റെ നേതൃത്വത്തില്‍ കൃഷിയിലെ നൂതന സാങ്കേതിക വിദ്യകള്‍ എന്ന വിഷയത്തില്‍ പരിശീലനം നല്‍കുന്നു. ടിഷ്യു കള്‍ച്ചര്‍, കൂണ്‍ ഉത്പാദനം, ജൈവകൃഷി എന്നിങ്ങനെ മൂന്ന് വിഷയത്തിലാണ് ഒരു മാസം ദൈര്‍ഘ്യമുളള പരിശീലനം നല്‍കുന്നത്. പ്ലസ്ടു യോഗ്യതയുള്ളവര്‍ക്ക് പരിശീലനത്തില്‍ പങ്കെടുക്കാം. പരിശീലനത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് സ്റ്റൈപെന്‍ഡും കേന്ദ്ര സര്‍ക്കാര്‍ അംഗീകൃത സര്‍ട്ടിഫിക്കറ്റും ലഭിക്കും. കൂണ്‍ ഉത്പാദനത്തില്‍ വിത്തുമുതല്‍ വിപണി വരെ അറിയേണ്ടതെല്ലാം ഉള്‍ക്കൊള്ളിച്ചാണ് പരിശീലനം. വിവിധയിനം കൂണുകള്‍, ഔഷധ ഗുണങ്ങള്‍, കൃഷി രീതികള്‍, മൂല്യവര്‍ദ്ധിത ഉത്പന്നങ്ങള്‍, കൂണ്‍ വിത്ത് ഉത്പാദനം, ബാങ്ക് വായ്പാ ലഭ്യതകള്‍ എന്നിങ്ങനെയുള്ള അറിവുകള്‍ പരിശീലനത്തില്‍ പങ്കുവെക്കും. ഓരോ വിഷയത്തിലും 390 മണിക്കൂര്‍ വീതമുള്ള ക്ലാസ്സുകളാണ് ലഭ്യമാവുക. ജൈവകൃഷിയിലെ അടിസ്ഥാന തത്വങ്ങള്‍, വിളപരിപാലന രീതികള്‍, വിത്ത് സംഭരണരീതികള്‍, ഇടവിളകള്‍ എന്നിവയെക്കുറിച്ചെല്ലാം ജൈവകൃഷി പരിശീലനത്തില്‍ അടുത്തറിയാം. ടിഷ്യു കള്‍ച്ചറിനെക്കുറിച്ചും കൂടുതല്‍ അറിവുകള്‍ പകര്‍ന്ന് നല്‍കും. കൂടുതല്‍ വിവരങ്ങള്‍ പുത്തൂര്‍വയലിലെ എം.എസ്.സ്വാമിനാഥന്‍ ഗവേഷണ നിലയത്തില്‍ നിന്നും ലഭ്യമാകും. ഫോണ്‍ 04936 204477, 9388020650, 7025223362

ഓഗസ്റ്റ് മാസത്തെ റേഷൻ, കിറ്റ് വിതരണം

ഓണത്തോടനുബന്ധിച്ച് ഓഗസ്റ്റ് മാസത്തിൽ പിഎച്ച്എച്ച് (പിങ്ക് കാർഡ്) കാർഡിന് 5 കിഗ്രാം (10.90 രൂപ നിരക്കിൽ) അരിയും എൻപിഎസ് ( നീല കാർഡ്) കാർഡിന് 10 കിഗ്രാം (10.90 രൂപ നിരക്കിൽ) അരിയും അധിക

വിദ്യാഭ്യാസ അവാർഡിന് അപേക്ഷ ക്ഷണിച്ചു

സംസ്ഥാന കര്‍ഷക തൊഴിലാളി ക്ഷേമനിധി പദ്ധതിയിലെ അംഗങ്ങളുടെ മക്കള്‍ക്ക് വിദ്യാഭ്യാസ അവാർഡിന് അപേക്ഷ ക്ഷണിച്ചു. സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ സംസ്ഥാന സിലബസിൽ ആദ്യ ചാൻസിൽ എസ്എസ്എല്‍സി/ ടിഎച്ച്എല്‍സി പരീക്ഷയിൽ 75 ശതമാനത്തിൽ കുറയാത്ത മാർക്കും,

ചെറുകിട തോട്ടം തൊഴിലാളി ക്ഷേമപദ്ധതി; അംശാദായ കുടിശ്ശിക അടയ്ക്കാം

സംസ്ഥാന ചെറുകിട തോട്ടം തൊഴിലാളി ക്ഷേമപദ്ധതിയിൽ രജിസ്റ്റർ ചെയ്ത തൊഴിലാളികൾക്കും, തൊഴിലുടമകൾക്കും സ്വയം തൊഴിൽ ചെയ്യുന്നവർക്കും റബ്ബർ ബോർഡ് മുഖേന സ്‌കീമിൽ ഉൾപ്പെട്ടിട്ടുള്ള തൊഴിലാളികൾക്കും അംശാദായ ഇനത്തിൽ കുടിശ്ശിക വരുത്തിയിട്ടുള്ള തുക പലിശ ഒഴിവാക്കി

ലേലം

വയനാട് ടൗൺഷിപ്പ് നിര്‍മാണത്തിനായി ഏറ്റെടുത്ത ഭൂമിയിൽ നിർമ്മാണ പ്രവർത്തനത്തിന് തടസമായി നിൽക്കുന്ന സോൺ 2ലെ 172 മരങ്ങളും സോൺ 3ലെ 75 മരങ്ങളും ടൗൺ സ്ക്വയറിലെ 13 മരങ്ങളും ഓഗസ്റ്റ് 27 രാവിലെ 11ന്

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ മൊതകര-ഒരപ്പ് ഭാഗങ്ങളിൽ ഓഗസ്റ്റ് 21 രാവിലെ 8.30 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി വിതരണം തടസപ്പെടും.

പ്രവര്‍ത്തന പുരോഗതി വിലയിരുത്തി കളക്ടറുടെ അദ്ധ്യക്ഷതയിൽ പ്രീ-ജില്ലാ വികസന സമിതി യോഗം

ഓഗസ്റ്റ് 30ന് നടക്കാനിരിക്കുന്ന ജില്ലാ വികസന സമിതി യോഗത്തിന് മുന്നോടിയായി ജില്ലയിലെ ഉദ്യോഗസ്ഥരുടെ പ്രീ-ജില്ലാ വികസന സമിതി യോഗം ചേര്‍ന്നു. ജില്ലാ കളക്ടര്‍ ഡി ആര്‍ മേഘശ്രീയുടെ അധ്യക്ഷതയിൽ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.

Leave a Reply

Your email address will not be published. Required fields are marked *