2024-25 അധ്യായന വര്‍ഷത്തെ പ്ലസ് വണ്‍ സ്പോര്‍ട്സ് ക്വാട്ട അഡ്മിഷന് ആദ്യഘട്ട അലോട്ട്മെന്റ് ലഭിക്കാത്തവര്‍ ജൂണ്‍ 25 വരെ അപേക്ഷ സമര്‍പ്പിക്കാം. ആദ്യഘട്ടത്തില്‍ സ്കോര്‍ കാര്‍ഡ് നേടിയ ശേഷം സ്പോര്‍ട്സ് ക്വാട്ട പ്രവേശനത്തിന് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാത്തവര്‍ക്കും പുതിയതായി സപ്ലിമെന്ററി ഘട്ടത്തില്‍ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ വിദ്യാഭ്യാസ വകുപ്പിന്റെ ഏകജാലക സംവിധാനത്തിലുളള സ്പോര്‍ട്സ് അച്ചീവ്മെന്റ് രജിസ്ട്രേഷന് വഴി അപേക്ഷ നല്‍കിയതിന്റെ പ്രിന്റ്ഔട്ടും നിരീക്ഷകന് ഒപ്പുവെച്ച കായിക നേട്ടം തെളിയിക്കുന്ന ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റും പകര്‍പ്പും സഹിതം ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലില്‍ പരിശോധനക്കായി എത്തണം. 2022 ഏപ്രില്‍ ഒന്നു മുതല്‍ 2024 മാര്‍ച്ച് 31 വരെ നടന്ന മത്സരങ്ങളുടെ സര്‍ട്ടിഫിക്കറ്റുകള്‍ മാത്രമേ പ്രവേശനത്തിന് പരിഗണിക്കുകയുളളൂ. ഫോണ്‍- 04936202658.

ക്ഷീരസംഘം ഭരണസമിതി അംഗങ്ങൾക്ക് പരിശീലനം
കോഴിക്കോട് ബേപ്പൂർ നടുവട്ടം ക്ഷീരപരിശീലന കേന്ദ്രത്തിൽ ഓഗസ്റ്റ് 26, 27 തീയ്യതികളില്‍ കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലെ ക്ഷീരസംഘം ഭരണസമിതി അംഗങ്ങൾക്ക് പരിശീലനം നല്കുന്നു. താത്പര്യമുള്ളവർ ഓഗസ്റ്റ് 23 വൈകിട്ട് അഞ്ചിനകം പരിശീലനത്തിനായി രജിസ്റ്റർ