കേരള ബയോടെക്നോളജി കമ്മീഷന്റെയും കേന്ദ്ര സര്‍ക്കാരിന്റെ ഡിപാര്‍ട്മെന്റ് ഓഫ് ബയോടെക്നോളജിയുടെയും സഹകരണത്തോടെ പുത്തൂര്‍വയല്‍ എം.എസ്.സ്വാമിനാഥന് ഗവേഷണ നിലയത്തിന്റെ നേതൃത്വത്തില്‍ കൃഷിയിലെ നൂതന സാങ്കേതിക വിദ്യകള്‍ എന്ന വിഷയത്തില്‍ പരിശീലനം നല്കുന്നു. ടിഷ്യു കള്‍ച്ചര്‍, കൂണ് ഉത്പാദനം, ജൈവകൃഷി എന്നിങ്ങനെ മൂന്ന് വിഷയത്തിലാണ് ഒരു മാസം ദൈര്‍ഘ്യമുളള പരിശീലനം നല്‍കുന്നത്. പ്ലസ്ടു യോഗ്യതയുള്ളവര്‍ക്ക് പരിശീലനത്തില്‍ പങ്കെടുക്കാം. പരിശീലനത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് സ്റ്റൈപെന്‍ഡും കേന്ദ്ര സര്‍ക്കാര്‍ അംഗീകൃത സര്‍ട്ടിഫിക്കറ്റും ലഭിക്കും. കൂണ് ഉത്പാദനത്തില്‍ വിത്തുമുതല്‍ വിപണി വരെ അറിയേണ്ടതെല്ലാം ഉള്‍ക്കൊള്ളിച്ചാണ് പരിശീലനം. വിവിധയിനം കൂണുകള്‍, ഔഷധ ഗുണങ്ങള്‍, കൃഷി രീതികള്‍, മൂല്യവര്‍ദ്ധിത ഉത്പന്നങ്ങള്‍, കൂണ് വിത്ത് ഉത്പാദനം, ബാങ്ക് വായ്പാ ലഭ്യതകള്‍ എന്നിങ്ങനെയുള്ള അറിവുകള്‍ പരിശീലനത്തില്‍ പങ്കുവെക്കും. ഓരോ വിഷയത്തിലും 390 മണിക്കൂര്‍ വീതമുള്ള ക്ലാസ്സുകളാണ് ലഭ്യമാവുക. ജൈവകൃഷിയിലെ അടിസ്ഥാന തത്വങ്ങള്‍, വിളപരിപാലന രീതികള്‍, വിത്ത് സംഭരണരീതികള്‍, ഇടവിളകള്‍ എന്നിവയെക്കുറിച്ചെല്ലാം ജൈവകൃഷി പരിശീലനത്തില്‍ അടുത്തറിയാം. ടിഷ്യു കള്‍ച്ചറിനെക്കുറിച്ചും കൂടുതല്‍ അറിവുകള്‍ പകര്‍ന്ന് നല്‍കും. കൂടുതല്‍ വിവരങ്ങള്‍ പുത്തൂര്‍വയലിലെ എം.എസ്.സ്വാമിനാഥന് ഗവേഷണ നിലയത്തില്‍ നിന്നും ലഭ്യമാകും. ഫോണ്‍ 04936 204477, 9388020650, 7025223362

ബാലചന്ദ്രമേനോനെ സമൂഹ മാധ്യമങ്ങളിൽ അപകീർത്തിപ്പെടുത്തി; നടി മീനു മുനീർ അറസ്റ്റിൽ
നടി മീനു മുനീർ അറസ്റ്റിൽ. നടൻ ബാലചന്ദ്രമേനോനെ സമൂഹ മാധ്യമങ്ങളിൽ അപകീർത്തിപ്പെടുത്തിയ കേസിലാണ് നടിയെ അറസ്റ്റ് ചെയ്തത്. കൊച്ചി ഇൻഫോപാർക്ക് സൈബർ പൊലീസാണ് നടിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്തു പിന്നീട് ജാമ്യത്തിൽ വിടുകയായിരുന്നു.