ജില്ലാ സായുധസേന ക്യാമ്പിൽ സൂക്ഷിച്ചിട്ടുള്ളതും പോലീസ് വാഹനങ്ങളിൽ നിന്ന് ഉപയോഗ യോഗ്യമല്ലാതെ മാറ്റിയതുമായ സ്പെയർപാട്സ് എം/എസ് എംഎസ്ടിസി ലിമിറ്റഡിന്റെ WWW.mstcecommerce.com മുഖേന ജൂൺ 26 ന് രാവിലെ 11 മുതൽ വൈകിട്ട് 4:30 വരെ ഇ-ലേലം ചെയ്യും. താത്പര്യമുള്ളവർ ബയ്യറായി രജിസ്റ്റർ ചെയ്ത് ലേലത്തിൽ പങ്കെടുക്കണം. ഫോൺ -9846255251

ക്ഷീരസംഘം ഭരണസമിതി അംഗങ്ങൾക്ക് പരിശീലനം
കോഴിക്കോട് ബേപ്പൂർ നടുവട്ടം ക്ഷീരപരിശീലന കേന്ദ്രത്തിൽ ഓഗസ്റ്റ് 26, 27 തീയ്യതികളില്‍ കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലെ ക്ഷീരസംഘം ഭരണസമിതി അംഗങ്ങൾക്ക് പരിശീലനം നല്‍കുന്നു. താത്പര്യമുള്ളവർ ഓഗസ്റ്റ് 23 വൈകിട്ട് അഞ്ചിനകം പരിശീലനത്തിനായി രജിസ്റ്റർ