പൂതാടി ഗ്രാമപഞ്ചായത്തിലെ 9,13,16,21 വാര്‍ഡുകളിലേക്ക് ആശാവര്‍ക്കര്‍മാരെ നിയമിക്കുന്നു. വാര്‍ഡുകളില്‍ സ്ഥിര താമസക്കാരായ 25 നും 45 നും ഇടയില്‍ പ്രായമുള്ള വിവാഹിതരായ സ്ത്രീകള്‍ക്ക് അപേക്ഷിക്കാം. പത്താം ക്ലാസ് പാസായിരിക്കണം. അപേക്ഷകര്‍ ജൂലൈ അഞ്ചിന് രാവിലെ 10 ന് പൂതാടി കുടുംബാരോഗ്യകേന്ദ്രത്തില്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുമായി എത്തണം.

മസ്തിഷ്ക ജ്വരത്തിനെതിരെ ജാഗ്രത പാലിക്കുക
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു. നേഗ്ലെറിയ ഫൗലേറി, അക്കാന്ത അമീബ, സാപ്പിനിയ, ബാലമുത്തിയ, വെർമീബ എന്നീ അമീബ വിഭാഗത്തില്‍പ്പെട്ട രോഗാണുക്കള്‍ തലച്ചോറിനെ ബാധിക്കുമ്പോഴാണ് അമീബിക് മസ്തിഷ്ക ജ്വരം ഉണ്ടാകുന്നത്. സാധാരണയായി






