സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ ഡോ. എ അബ്ദുല്‍ ഹക്കിമിന്റെ നേതൃത്വത്തില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നാളെ (ജൂണ്‍ 22) രാവിലെ 10.30 മുതല്‍ സിറ്റിങ് നടക്കും. വിവിധ വകുപ്പുകളിലെ പൊതുബോധന ഓഫീസര്‍മാര്‍, ഒന്നാം അപ്പീല്‍ അധികാരികള്‍ ബന്ധപ്പെട്ട ഫയലുകള്‍ ഇതര തെളിവുകളുമായി ഹാജരാകണം. സംസ്ഥാന വിവരാവകാശ കമ്മീഷന്റെ അറിയിപ്പ് ലഭിച്ചവര്‍ രാവിലെ 10.30 ന് രജിസ്ട്രേഷന് എത്തണം.

മസ്തിഷ്‌ക ജ്വരത്തിനെതിരെ ജാഗ്രത പാലിക്കുക
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു. നേഗ്ലെറിയ ഫൗലേറി, അക്കാന്ത അമീബ, സാപ്പിനിയ, ബാലമുത്തിയ, വെർമീബ എന്നീ അമീബ വിഭാഗത്തില്‍പ്പെട്ട രോഗാണുക്കള്‍ തലച്ചോറിനെ ബാധിക്കുമ്പോഴാണ് അമീബിക് മസ്തിഷ്ക ജ്വരം ഉണ്ടാകുന്നത്. സാധാരണയായി






