മീനങ്ങാടി ഗവ.പോളിടെക്‌നിക് കോളേജില്‍ വിവിധ ഒഴിവുകളില്‍ കൂടിക്കാഴ്ച്ച നടത്തുന്നു. ഇലക്ട്രിക്കല്‍, മെക്കാനിക്കല്‍, ഇലക്ട്രോണിക്‌സ്, കമ്പ്യൂട്ടര്‍ എന്നീ എഞ്ചിനീയറിംഗ് വിഭാഗത്തിലെ ലെക്ചര്‍ തസ്തികയിലേക്ക് ജൂണ്‍ 24 നും മെക്കാനിക്കല്‍ വിഭാഗത്തിലെ വര്‍ക്ക്‌ഷോപ്പ് ഇന്‍സ്ട്രക്ടര്‍ തസ്തികയിലേക്കും ഇലക്ട്രിക്കല്‍ വിഭാഗത്തിലെ ട്രഡ്‌സ്മാന്‍ തസ്തികയിലേക്കും ജൂണ്‍ 25 നും കൂടിക്കാഴ്ച നടത്തുന്നു. ലക്ചര്‍ തസ്തികക്ക് അതാതു വിഷയത്തിലെ ഒന്നാം ക്ലാസ് ബിടെക്കും, വര്‍ക്ക്‌ഷോപ്പ് ഇന്‍സ്ട്രക്ടര്‍ തസ്തികയിലേക്ക് ബന്ധപ്പെട്ട വിഷയത്തില്‍ ഡിപ്‌ളോമയും, ട്രഡ്‌സ്മാന്‍ തസ്തികയിലേക്ക് അതാതു ട്രേഡുകളില്‍ ഐ.ടി.ഐ/ കെ ജി സി ഇ /ടി എച്ച് എസ് എല്‍ സി യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കും. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത തെളിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം രാവിലെ 10 മണിക്ക് എത്തണം.എഴുത്ത് പരീക്ഷയുടെയും ഇന്റര്‍വ്യൂവിന്റെയും അടിസ്ഥാനത്തിലാണ് നിയമനം. ഫോണ്‍ :04936 247420

മസ്തിഷ്‌ക ജ്വരത്തിനെതിരെ ജാഗ്രത പാലിക്കുക
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു. നേഗ്ലെറിയ ഫൗലേറി, അക്കാന്ത അമീബ, സാപ്പിനിയ, ബാലമുത്തിയ, വെർമീബ എന്നീ അമീബ വിഭാഗത്തില്‍പ്പെട്ട രോഗാണുക്കള്‍ തലച്ചോറിനെ ബാധിക്കുമ്പോഴാണ് അമീബിക് മസ്തിഷ്ക ജ്വരം ഉണ്ടാകുന്നത്. സാധാരണയായി






