ശ്രേയസ് കൊളഗപ്പാറ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനം,പിതൃദിനം,വായനാദിനം എന്നിവ വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. ശ്രേയസ് ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി.എഫ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് സെക്രട്ടറി സിനി ഷാജി അധ്യക്ഷത വഹിച്ചു. പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ടിഷ്യൂകൾച്ചർ വാഴ വിതരണം ചെയ്തു. പിതൃദിനത്തിന്റെ ഭാഗമായി പിതാക്കന്മാരെ ഷാൾ അണിയിച്ച് ആദരിച്ചു. വായനാ ദിനത്തിന്റെ ഭാഗമായി ക്വിസ് മത്സരം നടത്തി.വിജയികൾക്ക് സമ്മാനങ്ങൾ നൽകി. സിഡിഒ സോഫി ഷിജു, ലിസി, ലീല, ധനീഷ് എന്നിവർ സംസാരിച്ചു.

പേടിക്കേണ്ടത് സിബില്‍ സ്‌കോറിനെ മാത്രമോ?ഇന്ത്യക്കാരുടെ സ്‌കോര്‍ തീരുമാനിക്കുന്നത് അമേരിക്കന്‍ കമ്പനികള്‍
സ്വന്തമായൊരു വീട്, ഒരു വാഹനം, മക്കളുടെ ഉന്നത വിദ്യാഭ്യാസം, വിവാഹം, അല്ലെങ്കിൽ ഒരു പുതിയ സംരംഭം ഇതൊക്കെ ഒരു സാധാരണ മലയാളിയുടെ ജീവിതത്തിലെ സ്വപ്നമാണ്, പലപ്പോഴും ഈ സ്വപ്നം സ്വന്തമാക്കാൻ ബാങ്കുകളെയാണ് നമ്മൾ ആശ്രയിക്കാറുള്ളത്.