മേപ്പാടി: ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് സെൻട്രൽ ലൈബ്രറിയുടെ നേതൃത്വത്തിൽ ദേശീയ വായനാ ദിനം സമുചിതമായി ആചരിച്ചു.മുഖ്യാഥിതിയായ, അധ്യാപികയും എഴുത്തുകാരിയും എസ് കെ പൊറ്റക്കാട് സ്മാരക അവാർഡ്, ഒലി സാഹിത്യ പുരസ്‌ക്കാര ജേതാവുമായ സ്റ്റെല്ലാ മാത്യു വായനയും ആരോഗ്യവും എന്ന വിഷയത്തിൽ മുഖ്യ പ്രഭാഷണം നടത്തി. എക്സിക്യൂട്ടീവ് ട്രസ്റ്റി യു. ബഷീർ, ഡീൻ ഡോ. ഗോപകുമാരൻ കർത്ത, മെഡിക്കൽ സൂപ്രണ്ട് ഡോ. മനോജ് നാരായണൻ, ലൈബ്രറേറിയൻ സ്മിതാ വേലായുധൻ. എം തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. ഇന്ത്യൻ വായനയുടെ കുലപതിയായ പിഎൻ പണിക്കരുടെ ഓർമ്മദിവസമായ ജൂൺ 19 ആണ് ദേശീയ വായനാ ദിനായി ആചരിച്ചുപോരുന്നത്. ഒപ്പം ആ ആഴ്ച വായനാ വാരമായും കൊണ്ടാടുന്നു. വിദ്യാർത്ഥികൾക്കും ജീവനാക്കാർക്കുമായി ഉപന്യാസം, പ്രശ്നോത്തരി, വായനാ മത്സരങ്ങളും ഇതോടൊപ്പം സംഘടിപ്പിച്ചു.

ഓഗസ്റ്റ് മാസത്തെ റേഷൻ, കിറ്റ് വിതരണം
ഓണത്തോടനുബന്ധിച്ച് ഓഗസ്റ്റ് മാസത്തിൽ പിഎച്ച്എച്ച് (പിങ്ക് കാർഡ്) കാർഡിന് 5 കിഗ്രാം (10.90 രൂപ നിരക്കിൽ) അരിയും എൻപിഎസ് ( നീല കാർഡ്) കാർഡിന് 10 കിഗ്രാം (10.90 രൂപ നിരക്കിൽ) അരിയും അധിക