തേറ്റമല ഹൈസ്കൂൾ പൂർവ്വ വിദ്യാർത്ഥിനിയായിരുന്ന റഹീന വി യുടെ സ്മരണാർത്ഥം ഏർപ്പെടുത്തിയ എൻഡോമെന്റ്, എസ്എസ്എൽസി പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്ക്
വിതരണം ചെയ്തു.
തേറ്റമല ഗവൺമെൻറ് ഹൈസ്കൂൾ എച്ച് എം ശ്രീ. മനോജ് മാത്യു ഉദ്ഘാടനം ചെയ്തു.മക്കയാട് ജി. എൽ.പി.എസ് പ്രധാനാധ്യാപിക ജെസ്സി തോമസ് അനുസ്മരണ പ്രഭാഷണം നടത്തി.മദർ pta പ്രസിഡണ്ട് ശ്രീമതി ഫസിയ,പി കെ സുരേഷ് മാസ്റ്റർ,സുധിലാൽ മാസ്റ്റർ,റിയാസ് മേമന, എന്നിവർ വിദ്യാർത്ഥികളെ ആദരിച്ചു.പിടിഎ പ്രസിഡണ്ട് നാസർ കൂത്തുപറമ്പൻ അധ്യക്ഷത വഹിച്ച യോഗത്തിൽ കെ അൻവർ സ്വാഗതവും ആർ .വി
കുഞ്ഞികൃഷ്ണൻനന്ദിയും പറഞ്ഞു

മാനന്തവാടി നഗരസഭ കേരളോത്സവം; വിളംബര ജാഥ നടത്തി.
മാന്തന്തവാടി:നഗരസഭ കേരളോത്സവത്തിന് തുടക്കം കുറിച്ചു കൊണ്ട് വിളംബരം ജാഥ നടത്തി. മാനന്തവാടി നഗരസഭ ഓഫിസ് പരിസരത്ത് നിന്നും ആരംഭിച്ച വിളംബര ജാഥ ടൗൺ ചുറ്റി ഗാന്ധി പാർക്കിൽ സമാപിച്ചു. നഗരസഭ സ്ഥിരം സമിതി അധ്യക്ഷ