പടിഞ്ഞാറത്തറ : കുറ്റിയാംവയൽ ഒഴക്കാനാക്കുഴിയിൽ ജോസിന്റെ ഭാര്യ റോസിലിയെയാണ് കാട്ടുപന്നി അക്രമിച്ചത്. വീട്ടുമുറ്റത്ത് നിൽക്കുമ്പോഴാണ് പന്നിയുടെ ആക്രമണം ഉണ്ടായത്. സ്വകാര്യാശുപത്രിയിൽ ചികിത്സ തേടി. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പ്രദേശത്ത് കാട്ടാനയും ഇറങ്ങുന്നുണ്ട്.

സീറ്റൊഴിവ്.
മാനന്തവാടി അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കിലെ ജനറല്‍ ഫിറ്റ്‌നസ് ട്രെയിനര്‍ ബാച്ചിലേക്ക് സീറ്റൊഴിവ്. പ്ലസ്ടുവാണ് യോഗ്യത. ഒരു വര്‍ഷത്തെ പ്രവര്‍ത്തിപരിചയവും 18 വയസ് പൂര്‍ത്തിയായവര്‍ക്ക് അപേക്ഷിക്കാം. ഫോണ്‍- 9495999669