കർഷക മാനിഫെസ്റ്റോയുമായി കിഫ

കൽപ്പറ്റ: ഇത്തവണത്തെ തദ്ദേശ തിരഞ്ഞെടുപ്പിൽ കർഷക താൽപ്പര്യം സംരക്ഷിക്കുന്നവർക്ക് വോട്ട് രേഖപ്പെടുത്തണമെന്ന് കേരള ഇൻഡിപെൻഡന്റ് ഫാർമേഴ്സ് അസോസിയേഷൻ.മത്സരിക്കുന്ന സ്ഥാനാർത്ഥികളോട് പതിനൊന്ന് ചോദ്യങ്ങളുമായി കിഫ സമൂഹ മാധ്യമങ്ങൾ വഴി പ്രചരണം തുടങ്ങി. ഈ വരുന്ന പഞ്ചായത്തു തെരെഞ്ഞെടുപ്പിൽ വോട്ടു ചോദിച്ചു വരുന്ന സ്ഥാനാർഥികളോട് കേരളത്തിലെ കർഷകർ ഉന്നയിക്കുന്ന ചോദ്യങ്ങൾ എന്ന പേരിലാണ് മാനിഫെസ്റ്റോ തയ്യാറാക്കിയിരിക്കുന്നത്.

1. കേരളത്തിലെ കൃഷിയിടങ്ങളിൽ അതിരൂക്ഷമായികൊണ്ടിരിക്കുന്ന വന്യമൃഗ ശല്യത്തിനെതിരെ നിങ്ങളും നിങ്ങളുടെ പാർട്ടിയും മുന്നണിയും നാളിതുവരെ എന്തൊക്കെ ചെയ്തു എന്ന് വിശദീകരിക്കാമോ?

2. 1972 ലെ വന്യജീവി സംരക്ഷണ നിയമ പ്രകാരം സർക്കാരിൽ നിക്ഷിപ്തമായിരിക്കുന്ന അധികാരം ഉപയോഗിച്ചു കൊണ്ട് കാട്ടു പന്നി, മുള്ളൻ പന്നി, കുരങ്ങ്, മാൻ, മലയണ്ണാൻ എന്നിവയെ അടിയന്തിരമായി ക്ഷുദ്ര ജീവികളായി പ്രഖ്യാപിക്കണം എന്നാവശ്യപ്പെട്ടു കൊണ്ട് പഞ്ചായത്തിൽ പ്രമേയം പാസാക്കുവാനും അത് നടപ്പാക്കുവാനും നിങ്ങൾ പ്രതിനിധീകരിക്കുന്ന രാഷ്ട്രീയ പാർട്ടിയിലും മുന്നണിയിലും സമ്മർദ്ദം ചെലുത്തുവാനും നിങ്ങൾ തയ്യാറാണോ?

3. വന്യജീവികളെ വളർത്തേണ്ടത് വനത്തിലാണ് എന്നും, അതിന്റെ പരിപൂർണമായ ഉത്തരവാദിത്തം ഫോറെസ്റ് വകുപ്പിനും സംസ്ഥാന സർക്കാരിനും ആണെന്നും, സർക്കാർ ആ ഉത്തരവാദിത്തം നിറവേറ്റാതെ വന്യജീവികൾ കൃഷിയിടത്തിൽ ഇറങ്ങിയാൽ , അത്തരം വന്യജീവികളെ ഏതു മാർഗം ഉപയോഗിച്ചും നേരിടുവാനും കൊല്ലാനുമുള്ള അവകാശം കരഷകർക്കുണ്ട് എന്നും നിങ്ങൾ അംഗീകരിക്കുന്നുണ്ടോ? ഈ ആവശ്യം ഉന്നയിച്ചുകൊണ്ട് പഞ്ചായത്തു ഭരണ സമിതിയിൽ പ്രമേയം പാസാക്കാൻ നിങ്ങൾ തയ്യാറാണോ? തയ്യാറാണെങ്കിൽ പഞ്ചായത്തു ഭരണ സമിതി അധികാരം ഏറ്റെടുത്തു എത്ര ദിവസത്തിനുള്ളിൽ ഈ പ്രമേയം നിങ്ങൾ പാസാക്കും?

4. കേരളത്തിലെ കർഷകരുടെ മുപ്പത്തി അയ്യായിരത്തില്പരം ഏക്കർ ഭൂമി ഒരു രൂപ പോലും നഷ്ടപരിഹാരം കൊടുക്കാതെ ഏറ്റെടുത്തു വനമാക്കി മാറ്റിയ EFL (Ecologically Fragile Land Act 2003) എന്ന കരി നിയം നിയമം റദ്ദു ചെയ്യണം എന്നും ഇതുവരെ ഏറ്റെടുത്ത സ്ഥലത്തിന് ന്യായമായ നഷ്ടപരിഹാരം കൊടുക്കണം എന്നതും നിങ്ങൾ അംഗീകരിക്കുന്നുണ്ടോ? ഉണ്ടെങ്കിൽ അതിനായി എന്തൊക്കെ കാര്യങ്ങൾ നിങ്ങൾ ചെയ്യും? എത്ര ദിവസത്തിനുള്ളിൽ ചെയ്യും?

5. കേരളത്തിലെ വന്യജീവി സങ്കേതങ്ങൾക്കു ചുറ്റും വരുന്ന പരിസ്ഥിതി സംവേദക മേഖല (ESZ) കളിൽ നിന്നും കൃഷിയിടങ്ങളും ജനവാസ കേന്ദ്രങ്ങളും പൂർണമായും ഒഴിവാക്കണം എന്ന കർഷകരുടെ ആവശ്യം നിങ്ങൾ അംഗീകരിക്കുന്നുണ്ടോ? ഉണ്ടെങ്കിൽ അതിനായി നിങ്ങൾ എന്തൊക്കെ ചെയ്യും? എത്ര ദിവസത്തിനുള്ളിൽ ചെയ്യും?

6. കസ്തൂരി രംഗൻ റിപ്പോർട്ടിന്റെ അന്തിമ വിജ്ഞാപനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്ന 92 വില്ലേജുകളിൽ , കൃഷിയിടങ്ങളും ജനവാസ കേന്ദ്രങ്ങളും ഒഴിവാക്കണം എന്ന എന്ന കർഷകരുടെ ആവശ്യം നിങ്ങൾ അംഗീകരിക്കുന്നുണ്ടോ? കൃഷിയിടങ്ങളും ജനവാസ കേന്ദ്രങ്ങളും ഉൾപെടുത്തിക്കൊണ്ടാണ് സർകാർ അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കുന്നത് എങ്കിൽ അതിനെതിരെ നിങ്ങൾ എന്തൊക്കെ ചെയ്യും? എത്ര ദിവസത്തിനുള്ളിൽ ചെയ്യും?

7. റബ്ബർ, കൊക്കോ, കാപ്പി , തേയില തുടങ്ങിയ തോട്ടവിളകൾ രൂക്ഷമായ വിലയിടിവിനെതുടർന്നു കർഷകർ കൃഷി ഉപേക്ഷിക്കുന്ന സാഹചര്യം നിലവിൽ ഉള്ളതിനാൽ കേരളത്തിലെ തോട്ടം മേഖലയെ പുനരുജ്ജീവിപ്പിക്കുന്നതിനായി മാവ്‌ , പ്ലാവ്, സപ്പോട്ട, റംബുട്ടാൻ , മാങ്കോസ്റ്റിൻ തുടങ്ങിയ ഫലവൃക്ഷങ്ങളെയും തോട്ടവിളകളായി അംഗീകരിച്ചുകൊണ്ട് നിയമനിർമാണം നടത്തുന്നതിനെ നിങ്ങൾ അംഗീകരിക്കുന്നുണ്ടോ? ഉണ്ടെകിൽ പ്രസ്തുത ആവശ്യം ഉന്നയിച്ചുകൊണ്ട് പഞ്ചായത്തു പ്രമേയം പാസാക്കാൻ നിങ്ങൾ തയാറാണോ? ആണെങ്കിൽ എത്ര ദിവസത്തിനുള്ളിൽ ആ പ്രമേയം പാസാക്കും?

8. കർഷകന്റെ കൃഷി ഭൂമിയിൽ നിൽക്കുന്ന ചന്ദനം ഒഴികെയുള്ള എല്ലാ മരങ്ങളും ഉപാധി രഹിതമായി വെട്ടാനും പുതിയത് നടാനുമുള്ള കർഷകൻറെ അവകാശത്തെ നിങ്ങൾ അംഗീകരിക്കുന്നുണ്ടോ? ഉണ്ടെകിൽ പ്രസ്തുത ആവശ്യം ഉന്നയിച്ചുകൊണ്ട് പഞ്ചായത്തു പ്രമേയം പാസാക്കാൻ നിങ്ങൾ തയാറാണോ? ആണെങ്കിൽ എത്ര ദിവസത്തിനുള്ളിൽ ആ പ്രമേയം പാസാക്കും?

9. 1977 ജനുവരി 1 നു മുൻപ് കർഷകർ കൈവശം വെച്ചിരിക്കുന്ന ഭൂമി വനഭൂമിയല്ല കൃഷി ഭൂമിയാണ് എന്ന സുപ്രീം കോടതി വിധി വന്നശേഷവും, 1977 ജനുവരി 1 നു മുൻപ് കൈവശം തെളിയിക്കുന്ന രേഖകൾ ഉള്ള കർഷകരെയും ഭൂമി സംബന്ധമായ രേഖകൾ നൽകാതെ പീഡിപ്പിക്കുന്ന നീതി നിഷേധത്തിനെതിരെ പ്രതികരിക്കാൻ നിങ്ങൾ തയ്യാറാണോ? ആണെങ്കിൽ ഇതുമായി ബന്ധപെട്ടു എന്തൊക്കെ കാര്യങ്ങൾ നിങ്ങൾ ചെയ്യും?

10. വയനാട് ജില്ലയിൽ കടുവ സങ്കേതം വേണ്ട എന്ന് പരസ്യമായി പറയുവാനും അതിനെതിരെ പ്രവർത്തിക്കുവാനുമുള്ള ആർജവം നിങ്ങൾ കാണിക്കുമോ? നിങ്ങൾ തെരഞ്ഞെടുക്കപ്പെട്ടാൽ വയനാട്ടിൽ കടുവാ സങ്കേതം വരുന്നതിനെതിരെ പഞ്ചായത്തു പ്രമേയം പാസ്സാക്കുവാൻ തയ്യാറാണോ? ആണെങ്കിൽ അധികാരമേറ്റു എത്ര ദിവസത്തിനകം പ്രസ്തുത പ്രമേയം പാസാക്കും

11. ഇടുക്കി ജില്ല നേരിടുന്ന വിവേചനപരമായ നിർമാണ നിയന്ത്രണങ്ങളും പട്ടയ പ്രശ്നങ്ങളും പരിഹരിക്കാൻ നിങ്ങൾ എന്ത് നടപടി സ്വീകരിക്കും?

മുകളിൽ കൊടുത്തിരിക്കുന്ന ചോദ്യങ്ങൾക്കു വോട്ടു കിട്ടാനായി സമ്മതം പറയുകയും, വിജയിച്ചതിനു ശേഷം ഇതൊന്നും ചെയ്യാതിരിക്കുകയും ചെയ്താൽ സ്വയം രാജി വെച്ച് പോകാനുള്ള ആർജവം നിങ്ങൾ കാണിക്കുമോയെന്നാണ് കർഷക മാനിഫെസ്റ്റോയിൽ സംഘടന ചോദിക്കുന്നത്.

ആശ്വാസം! വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിണ്ടറിന്‍റെ വില കുറച്ചു; ഗാര്‍ഹികാവശ്യത്തിനുള്ള എൽപിജി വിലയിൽ മാറ്റമില്ല

വാണിജ്യ പാചക വാതക സിലിണ്ടർ വില വീണ്ടും കുറച്ചു. 19 കിലോയുടെ വാണിജ്യ എൽപിജി സിലിണ്ടറിന് 58.50 രൂപ ആണ്‌ കുറച്ചത്. 1671 രൂപയാണ് വാണിജ്യ സിലിണ്ടറിന്‍റെ പുതിയ വില. കഴിഞ്ഞ നാലു മാസത്തിനിടെ

900 അടി താഴ്ന്ന് പറന്നു; അഹമ്മദാബാദ് വിമാന അപകടത്തിന് 38 മണിക്കൂർ ശേഷം മറ്റൊരു എയർ ഇന്ത്യ വിമാനം രക്ഷപ്പെട്ടത് തലനാരിഴക്ക്

ദില്ലി: ജൂൺ 12 ന് അഹമ്മദാബാദിൽ എയർ ഇന്ത്യയുടെ ബോയിങ് ഡ്രീംലൈനർ വിമാനം അപകടത്തിൽപ്പെട്ടതിന് പിന്നാലെ, 38 മണിക്കൂറിനുള്ളിൽ മറ്റൊരു എയർ ഇന്ത്യ വിമാനം അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴക്ക്. ജൂൺ 14 ന്

ഇടയ്ക്കിടെ മൂത്രാശയ അണുബാധ ഉണ്ടാവാറുണ്ടോ ? ശ്രദ്ധിച്ചില്ലെങ്കിൽ കാൻസറിലേക്ക് നയിച്ചേക്കാമെന്ന് പഠനങ്ങൾ

സ്ത്രീകളിൽ പലപ്പോഴും കണ്ടുവരുന്ന രോഗമാണ് മൂത്രാശയ അണുബാധ. മൂത്രമൊഴിക്കുമ്പോളുണ്ടാകുന്ന കുത്തുന്ന പോലുള്ള വേദന അല്ലെങ്കിൽ അസ്വസ്ഥതകളെല്ലാം സാധാരണമായി കരുതുന്നവരുമുണ്ട്. എന്നാൽ ഇത് ഇടയ്ക്കിടെ അനുഭവപ്പെടുന്ന ആളുകൾ തീർച്ചയായും വിദഗ്ധ ചികിത്സ തേടണമെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം

മീനങ്ങാടി ഗവ പോളിടെക്‌നിക് കോളെജിലെ തുടര്‍ വിദ്യാഭ്യാസ കേന്ദ്രത്തില്‍ ഹൃസ്വകാല തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം. റഫ്രിജറേഷന്‍ ആന്‍ഡ് എയര്‍ കണ്ടീഷനിങ്, ഇലക്ട്രിക്കല്‍ വയറിങ് ആന്‍ഡ് സര്‍വീസ് (വയര്‍മാന്‍ ലൈസന്‍സിങ്്) കോഴ്‌സുകളിലേക്കാണ് അവസരം. പത്താം ക്ലാസാണ്

സ്‌പോട്ട് അഡ്മിഷന്‍

കേരള മീഡിയ അക്കാദമിയുടെ കൊച്ചി കേന്ദ്രത്തില്‍ ജേണലിസം ആന്‍ഡ് കമ്മ്യൂണിക്കേഷന്‍, ടെലിവിഷന്‍ ആന്‍ഡ് ജേണലിസം, പി.ആര്‍ ആന്‍ഡ് അഡ്വവര്‍ടൈസിങ് പി.ജി ഡിപ്ലോമ കോഴ്‌സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ഇന്ന് (ജൂലൈ 1) രാവിലെ 10 ന്

കോ-ഓര്‍ഡിനേറ്റര്‍ നിയമനം.

കേരള മീഡിയ അക്കാദമിയില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ഡിപ്ലോമ ഇന്‍ ഓഡിയോ പ്രൊഡക്ഷന്‍ കോഴ്‌സിലേക്ക് കോ-ഓര്‍ഡിനേറ്റര്‍ തസ്തികയില്‍ താത്ക്കാലിക നിയമനം നടത്തുന്നു. ഏതെങ്കിലും വിഷയത്തില്‍ ബിരുദമാണ് യോഗ്യത. ഓഡിയോ പ്രൊഡക്ഷന്‍ മേഖലയില്‍ 10 വര്‍ഷത്തെ

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.

Leave a Reply

Your email address will not be published. Required fields are marked *