മേപ്പാടി: മേപ്പാടി കുന്നമ്പറ്റയില്‍ അടച്ചിട്ട കടകള്‍ കുത്തിതുറന്ന് മോഷണം. കുന്നമ്പറ്റയിലെ റോയല്‍ മെഡിക്കല്‍സ്, ഫൈവ് ജി മൊബൈല്‍ വേള്‍ഡ് എന്നീ കടകളിലാണ് മോഷണം നടന്നത്. ഇന്നലെ രാത്രിയിലാണ് മോഷണം നടന്നതെന്നാണ് സൂചന. ഷട്ടറുകളുടെ പൂട്ട് പൊളിച്ചാണ് മോഷ്ടാവ് അകത്ത് കടന്നത്. റോയല്‍ മെഡിക്കല്‍സില്‍ നിന്നും 85000 രൂപയോളം നഷ്ടപ്പെട്ടതായി കടയുടമ പറഞ്ഞു. മൊബൈല്‍ ഷോപ്പില്‍ നിന്നും കാര്യമായി ഒന്നും നഷ്ടപ്പെട്ടിട്ടില്ലെന്നാണ് പ്രാഥമിക വിവരം. മേപ്പാടി പോലീസ് അന്വേഷണം ആരംഭിച്ചു

ശ്രേയസ് റോയൽ 10-പുരുഷ സ്വാശ്രയ സംഘം വാർഷികം നടത്തി
ബഡേരി യൂണിറ്റിലെ റോയൽ 10 പുരുഷ സ്വാശ്രയ സംഘത്തിന്റെ വാർഷികം യൂണിറ്റ് ഡയറക്ടർ ഫാ.ഗീവർഗീസ് മഠത്തിൽ ഉദ്ഘാടനം ചെയ്തു.സംഘം പ്രസിഡന്റ് ബൈജു അധ്യക്ഷത വഹിച്ചു. ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി.എഫ്. മുഖ്യസന്ദേശം







