ബാലാവകാശ വാരാചരണം; ഓഫീസുകളില്‍ പ്രതിജ്ഞയെടുക്കണം

ദേശീയ ബാലാവകാശ വാരാചരണത്തിന്റെ ഭാഗമായി നവംബര്‍ 20 ന് രാവിലെ 11 ന് എല്ലാ ഓഫീസുകളിലും സ്ഥാപനങ്ങളിലും വിവിധ കൂട്ടായ്മകളിലും കുട്ടികളുടെ സംരക്ഷണത്തിനായുള്ള പ്രതിജ്ഞ എടുക്കണമെന്ന് ജില്ലാ കളക്ടര്‍ നിര്‍ദേശിച്ചു. ദേശീയ തലത്തില്‍ ചൈല്‍ഡ് ലൈന്‍ കേന്ദ്രങ്ങളും മറ്റ് സര്‍ക്കാര്‍ സര്‍ക്കാറിതര സ്ഥാപനങ്ങളുടെയും സഹകരണത്തോടെ ചൈല്‍ഡ് ലൈന്‍ സേ ദോസ്തി എന്ന പേരില്‍ വിവിധങ്ങളായ പ്രവര്‍ത്തനങ്ങളാണ് ഇക്കാലയളവില്‍ സംഘടിപ്പിക്കുന്നത്.

പ്രതിജ്ഞ:

ഞാൻ കുട്ടികളുടെ അവകാശങ്ങളെ അംഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു. ഞാൻ കുട്ടികളോടുള്ള ബാധ്യത ഏറെ ഉത്തരവാദിത്വത്തോടും ആത്മാർത്ഥതയോടും കൂടി നിറവേറ്റുവാനും അവരുടെ വ്യക്തിത്വവികാസത്തിന് അനുഗുണമായ സാഹചര്യം സൃഷ്ടിക്കുമെന്നും കുട്ടികളുടെ അവകാശങ്ങളെ അംഗീകരിക്കുന്നതോടൊപ്പം വിദ്യാലയത്തിലും കുടുംബങ്ങളിലും സമൂഹത്തിലും ആയതിന്റെ സന്ദേശം എത്തിക്കുന്നതിനുള്ള കർമ്മ പരിപാടികളിൽ പങ്കാളിയാകുമെന്നും അതിനായി നേതൃപരമായ പങ്ക് വഹിക്കുമെന്നും ഉറപ്പു നൽകുന്നു.

കുട്ടികളോടുള്ള വിവേചനം, ചൂഷണങ്ങൾ, പീഡനങ്ങൾ എന്നിവ ഇല്ലാതാക്കുന്നതിനും മാനസികവും, ശാരീരികവും, സാമൂഹ്യപരവുമായി അവശത അനുഭവിക്കുന്ന കുട്ടികളെ പുനരധിവസിപ്പിക്കുതിനുള്ള പ്രവർത്തനങ്ങളിൽ സർവാത്മനാ പങ്കാളിയാവുകയും അവരുടെ ഭാവി ഏറ്റവും സുരക്ഷിതവും ശോഭനമാക്കുന്നതിനും ശ്രമിക്കുമെന്നും ഇതിനാൽ ഞാൻ പ്രതിജ്ഞ ചെയ്യുന്നു.

ശ്രേയസ് റോയൽ 10-പുരുഷ സ്വാശ്രയ സംഘം വാർഷികം നടത്തി

ബഡേരി യൂണിറ്റിലെ റോയൽ 10 പുരുഷ സ്വാശ്രയ സംഘത്തിന്റെ വാർഷികം യൂണിറ്റ് ഡയറക്ടർ ഫാ.ഗീവർഗീസ് മഠത്തിൽ ഉദ്ഘാടനം ചെയ്തു.സംഘം പ്രസിഡന്റ് ബൈജു അധ്യക്ഷത വഹിച്ചു. ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി.എഫ്. മുഖ്യസന്ദേശം

സ്വാഗതം 2026: പുതുവർഷത്തെ ആഘോഷത്തോടെ വരവേറ്റ് ലോകം; ഫോർട്ട്കൊച്ചിയിൽ രണ്ട് പാപ്പാഞ്ഞിമാരെ കത്തിച്ചു.

കൊച്ചി:പുതുവർഷത്തെ ആഘോഷപൂർവ്വം വരവേറ്റ് ലോകം. ശാന്ത സമുദ്രത്തിലെ കിരിബാത്തി ദ്വീപുകളിലാണ് പുതുവർഷം ആദ്യമെത്തിയത്. ഇന്ത്യൻ സമയം വൈകിട്ട് മൂന്ന് മണിയോടെ ലോകത്ത് ആദ്യമായി കിരിബാത്തിയിൽ പുതുവർഷം പിറന്നു. പിന്നാലെ ന്യൂസിലാൻഡും ഓസ്ട്രേലിയയും ആഘോഷത്തോടെ പുതുവർഷത്തെ

അവസാന സ്ഥാനക്കാരോടും ജയിക്കാനായില്ല; പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റർ യുണൈറ്റഡിന് നിരാശയുടെ സമനില

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് നിരാശയുടെ സമനില. പോയിന്റ് ടേബിളിലെ അവസാന സ്ഥാനക്കാരായ വോള്‍വ്‌സിനോടാണ് യുണൈറ്റഡ് സമനില വഴങ്ങേണ്ടിവന്നത്. ഓള്‍ഡ് ട്രാഫോര്‍ഡില്‍ നടന്ന മത്സരത്തില്‍ ഇരുടീമുകളും ഓരോ ഗോളടിച്ച് പിരിഞ്ഞു. സ്വന്തം തട്ടകത്തില്‍

പുതുവത്സരാഘോഷം: ഇന്ന് ബാറുകളുടെ പ്രവർത്തന സമയത്തിൽ മാറ്റം വരുത്തി സർക്കാർ ഉത്തരവ്; ബാറുകൾ രാത്രി 12 വരെ തുറക്കും

തിരുവനന്തപുരം: പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി നാളെ ബാറുകളുടെ പ്രവർത്തന സമയം ഒരു മണിക്കൂർ‍ കൂട്ടി. രാത്രി 12 വരെ ബാറുകള്‍ പ്രവർത്തിക്കും. രാവിലെ 11 മുതൽ രാത്രി 11വരെയാണ് ബാറുകളുടെ പ്രവർത്തന സമയം. ബാർ ഹോട്ടൽ

സ്ട്രോക്ക് ; ഈ ലക്ഷണങ്ങൾ അവ​ഗണിക്കരുത്

തലച്ചോറിലേക്ക് രക്തം വിതരണം ചെയ്യുന്ന രക്തക്കുഴൽ കട്ടപിടിക്കുന്നത് മൂലമോ തലച്ചോറിനുള്ളിൽ രക്തസ്രാവം ഉണ്ടാകുമ്പോഴോ ആണ് പക്ഷാഘാതം സംഭവിക്കുന്നതെന്ന് ആരോ​ഗ്യ വിദ​ഗ്ധർ പറയുന്നു. പക്ഷാഘാതം തലച്ചോറിലേക്കുള്ള രക്തയോട്ടം തടസ്സപ്പെടുകയും തലച്ചോറിലെ കോശങ്ങൾക്ക് ഓക്സിജനും പോഷകങ്ങളും ലഭിക്കാതിരിക്കുകയും

പുതുവത്സരത്തിൽ ഫുഡ് ഡെലിവറി മുടങ്ങും, ഓൺലൈൻ ഡെലിവറി തൊഴിലാളികളുടെ രാജ്യവ്യാപക പണിമുടക്ക് ഇന്ന്

ഡിസംബർ 31ന് രാജ്യം മുഴുവൻ പുതുവത്സര ആഘോഷങ്ങളുടെ തിരക്കിലായിരിക്കും. നഗര പ്രദേശങ്ങളിൽ ഈ ദിവസം ഡെലിവറി തൊഴിലാളികൾക്ക് ജോലി ഭാരം വർദ്ധിക്കുന്ന ദിവസം കൂടിയാണ്. എന്നാൽ ഈ ദിവസം പണിമുടക്ക് പ്രഖ്യാപിച്ചാൽ ഡെലിവറികൾ പ്രത്യേകിച്ചും

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.