പബ്ജി അല്ല, ഇത് റിയൽ വീഡിയോ: വീട്ടിൽ കയറിയ മോഷ്ടാവിനെ ഫ്രയിങ് പാൻ കൊണ്ട് അടിച്ചോടിച്ച് യുവാവ് – വീഡിയോ കാണാം…

പാചകത്തിനപ്പുറം ഫ്രൈയിങ് പാൻ ആയുധമായും ഉപയോഗിക്കാമെന്ന് നമുക്ക് കാണിച്ചുതന്നത് പബ്ജി എന്ന മൊബൈല്‍ ഗെയിമാണ്. എന്നാല്‍ ഇപ്പോഴിതാ, റിയല്‍ ലൈഫിലും ഫ്രൈയിങ് പാനിനെ ആയുധമാക്കിയിരിക്കുകയാണ് ഒരാള്‍. അത് പക്ഷേ പബ്ജിയിലെ പോലെ എതിരാളിയെ കൊല്ലാനായിരുന്നില്ലെന്നുമാത്രം.

യു.എസ്സിലെ ഷിക്കാഗോയിലാണ് സംഭവം. ജെയ്സണ്‍ വില്യംസ് എന്നയാളാണ് ഈ കഥയിലെ താരം. ജൂണ്‍ 20-ന് ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരികയായിരുന്ന ജെയ്സണ് വീട്ടില്‍ ആരോ അതിക്രമിച്ചുകയറിയതായി സുരക്ഷാ സംവിധാനത്തില്‍ നിന്ന് മുന്നറിയിപ്പ് ലഭിച്ചു. അപ്പോഴേക്ക് വീടിന് തൊട്ടടുത്തെത്തിയിരുന്ന ജെയ്സണ്‍ ഉടൻ വീട്ടിലേക്ക് കുതിച്ചു.’വീട്ടിലേക്ക് ഓടിക്കയറിയ ഞാൻ ആദ്യം തിരഞ്ഞത് എന്തെങ്കിലും ആയുധം അവിടെയുണ്ടോ എന്നാണ്. അപ്പോഴാണ് ഫ്രൈയിങ് പാൻ അവിടെ കിടക്കുന്നത് കണ്ടത്. ഞാൻ മറ്റൊന്നും ആലോചിക്കാതെ അത് കയ്യിലെടുത്തു. അതേസമയം വീട്ടില്‍ കയറിയ കള്ളൻ മുകളിലെ നിലയില്‍ നിന്ന് താഴോട്ട് ഇറങ്ങിവന്നു.’ -ജെയ്സണ്‍ വില്യംസ് പറഞ്ഞു.

പിന്നെ നടന്നതൊക്കെ കണ്ണടച്ചുതുറക്കുന്ന വേഗത്തിലായിരുന്നു. ഫ്രൈയിങ് പാൻ എന്ന തന്റെ ‘ആയുധം’ ഉപയോഗിച്ച്‌ ജെയ്സണ്‍ കള്ളനെ വീടിന് പുറത്തേക്ക് ഓടിച്ചു. വീടിന് പുറത്തെത്തിയിട്ടും അദ്ദേഹം കള്ളനെ വിടാതെ പിന്നാലെ ഓടി. അപ്പോഴേക്ക് വിവരം ലഭിച്ച ഷിക്കാഗോ പോലീസ് സ്ഥലത്തേക്ക് പാഞ്ഞെത്തുകയും തെരുവില്‍ വെച്ച്‌ കള്ളനെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
https://x.com/Bashido/status/1803903323583713784
‘ഓടിയൊളിച്ച്‌ രക്ഷപ്പെടുക, അല്ലെങ്കില്‍ പൊരുതിനില്‍ക്കുക എന്നീ രണ്ട് ഓപ്ഷനുകള്‍ മാത്രമേ ആ സമയം എന്റെ മുന്നിലുണ്ടായിരുന്നുള്ളൂ. ഞാൻ പോരാടാൻ തീരുമാനിച്ചു. ചിലപ്പോള്‍ ഇതിന്റെ അവസാനം മറ്റൊരു തരത്തിലായേനെ. പക്ഷേ എല്ലാം ശുഭമായി അവസാനിച്ചു.’ -ജെയ്സണ്‍ തുടർന്നു.സംഭവത്തിന്റെ ദൃശ്യങ്ങള്‍ ജെയ്സന്റെ വീട്ടില്‍ സ്ഥാപിച്ചിരുന്ന സി.സി.ടി.വി. ക്യാമറയില്‍ പതിഞ്ഞിരുന്നു. ഈ ദൃശ്യങ്ങള്‍ അദ്ദേഹം തന്റെ എക്സ് അക്കൗണ്ടില്‍ പങ്കുവെച്ചു. ജെയ്സണ്‍ പോസ്റ്റ് ചെയ്ത വീഡിയോ ഇതിനകം പത്തുലക്ഷത്തിലേറെ പേർ കണ്ടുകഴിഞ്ഞു.

കസേരയിൽ ഇരിക്കുന്ന മമ്മൂട്ടിയെ സൂക്ഷിക്കണം’; വൈറലായി നടന്റെ വ്യത്യസ്ത ചിത്രങ്ങളിലെ പോസ്റ്ററുകൾ

കഴിഞ്ഞ ദിവസം മമ്മൂട്ടിയുടെ കളങ്കാവൽ എന്ന ചിത്രത്തിന്റെ പോസ്റ്റർ പുറത്തിറങ്ങിയിരുന്നു. ഇതിന് പിന്നാലെ മമ്മൂട്ടിയുടെ വിവിധ സിനിമകളിലെ പോസ്റ്ററുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാവിഷയം. ചിരിച്ചു കൊണ്ട് ഒരു കസേരയിൽ ഇരിക്കുന്ന മമ്മൂട്ടിയുടെ

രക്തസമ്മര്‍ദ്ദം എങ്ങനെ കൈകാര്യം ചെയ്യാം, ഈ മാർഗനിർദേശങ്ങള്‍ അറിഞ്ഞിരിക്കാം…

ബ്ലഡ് പ്രഷര്‍(രക്ത സമ്മര്‍ദ്ദം) എപ്പോഴും നിശബ്ദ കൊലയാളിയായിട്ടാണ് പ്രത്യക്ഷപ്പെടുന്നത്. ഹൃദയം, തലച്ചോറ്, വൃക്കകള്‍, ധമനികള്‍ എന്നിവയെ മുന്നറിയിപ്പില്ലാതെ തകരാറിലാക്കുന്ന ഒരു മാരകമായ അവസ്ഥയാണ്. രക്താതിമര്‍ദ്ദത്തിന്റെ അപകടാവസ്ഥയും വര്‍ദ്ധിച്ചുവരുന്ന കേസുകളും കണക്കിലെടുത്ത്, അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷനും

നിങ്ങളറിയാതെ നിങ്ങളെ രോഗികളാക്കുന്ന ഭക്ഷണങ്ങള്‍; മരണം പോലും സംഭവിച്ചേക്കാം

ഷവര്‍മ കഴിച്ച് ഭക്ഷ്യ വിഷബാധയേറ്റ് ആളുകള്‍ മരിച്ച സംഭവങ്ങള്‍ നമ്മള്‍ പലപ്പോഴായി കേട്ടിട്ടുണ്ട്. ഇത്തരം കേസുകളിലെല്ലാം സാല്‍മൊണല്ല ആണ് പ്രധാന വില്ലന്‍. ലോകത്തുള്ള 80.3 ശതമാനം ഭക്ഷ്യ വിഷബാധയും ഈ ബാക്ടീരിയ മൂലമാണ് സംഭവിക്കുന്നത്.

ഓൺലൈൻ ഗെയിമിംഗ് ആപ്പുകൾക്ക് കടിഞ്ഞാണിടാന്‍ കേന്ദ്ര സര്‍ക്കാര്‍; ഓണ്‍ലൈന്‍ ഗെയിമിംഗ് ബില്ലിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

ഓൺലൈൻ ഗെയിമിംഗ് ആപ്പുകൾക്ക് കടിഞ്ഞാൺ ഇടാൻ കേന്ദ്ര സര്‍ക്കാര്‍. ഗെയിംമിഗ് ആപ്പുകളെ നിയന്ത്രിക്കാനുള്ള ബില്ലിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി. ഓൺലൈൻ ഗെയിമിംഗ് പ്ലാറ്റ്‌ഫോമുകളെ നിയമ ചട്ടക്കൂടിന് കീഴിൽ

ലക്ചറർ നിയമനം

മീനങ്ങാടി ഗവ. പോളിടെക്നിക് കോളജിൽ ഇലക്ട്രിക്കൽ ആന്റ് ഇലക്ട്രോണിക്സ് എൻജിനീയറിങ് ലക്ചറര്‍ തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ഒന്നാം ക്ലാസ് ബി ടെക്ക്/ ബിഇ ആണ് യോഗ്യത. യോഗ്യത സർട്ടിഫിക്കറ്റുകളുടെ അസലുമായി ഓഗസ്റ്റ് 21ന്

ക്ഷീരസംഘം ഭരണസമിതി അംഗങ്ങൾക്ക് പരിശീലനം

കോഴിക്കോട് ബേപ്പൂർ നടുവട്ടം ക്ഷീരപരിശീലന കേന്ദ്രത്തിൽ ഓഗസ്റ്റ് 26, 27 തീയ്യതികളില്‍ കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലെ ക്ഷീരസംഘം ഭരണസമിതി അംഗങ്ങൾക്ക് പരിശീലനം നല്‍കുന്നു. താത്പര്യമുള്ളവർ ഓഗസ്റ്റ് 23 വൈകിട്ട് അഞ്ചിനകം പരിശീലനത്തിനായി രജിസ്റ്റർ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.