ജിഎസ്ടിയിൽ വൻ നികുതിയിളവ് പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ; തീരുമാനം ജിഎസ്ടി കൗൺസിൽ യോഗത്തിൽ

ജിഎസ്ടി നികുതിയിളവ് പ്രഖ്യാപിച്ച്‌ കേന്ദ്ര ധനകാര്യ മന്ത്രി നിർമല സീതാരാമൻ. പ്ലാറ്റ്ഫോം ടിക്കറ്റുകള്‍ക്കും ഹോസ്റ്റലുകള്‍ക്കും ഇനി ജിഎസ്ടിയില്ല. റെയില്‍വേ സ്റ്റേഷനുകളിലെ കാത്തിരിപ്പ് മുറി, വിശ്രമമുറി, ക്ലോക്ക് റൂം സേവനങ്ങള്‍ എന്നിവയ്ക്കും ഇളവുകള്‍ ബാധകമാണ്. വിദ്യാർഥികള്‍ 90 ദിവസമെങ്കിലും ഉപയോഗിക്കുന്ന ഹോസ്റ്റലുകള്‍ക്കാണ് നികുതിയിളവ് ബാധകം.

53-ാമത് ജിഎസ്ടി (ചരക്ക് സേവന നികുതി) കൗണ്‍സില്‍ യോഗത്തിനു ശേഷമാണ് പ്രഖ്യാപനം. സോളാർ കുക്കറുകള്‍ക്കും പാല്‍ കാനുകള്‍ക്കും 12 ശതമാനം ഏകീകൃത ജിഎസ്ടി നിരക്കാക്കും. സംസ്ഥാന സര്‍ക്കാരുകള്‍ക്ക് 50 വർഷത്തേക്കുള്ള നികുതിരഹിത ലോണും ശുപാർശയിലുണ്ട്. ഓഗസ്റ്റ് പകുതിയോടെ ജിഎസ്ടി. കൗണ്‍സിലിന്റെ അടുത്ത യോഗമുണ്ടാകും.

ജിഎസ്ടി കൗണ്‍സില്‍ യോഗത്തിനു മുൻപ് ധനകാര്യമന്ത്രി സംസ്ഥാനങ്ങളിലേയും കേന്ദ്രഭരണ പ്രദേശങ്ങളിലേയും ധനകാര്യ വകുപ്പ് മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കേരളത്തിനു സില്‍വർലൈൻ പദ്ധതിക്കായുള്ള അനുമതി എത്രയും പെട്ടന്ന് നല്‍കണമെന്ന് മന്ത്രി കെ.എൻ. ബാലഗോപാല്‍ യോഗത്തില്‍ ആവശ്യപ്പെട്ടു. എന്നാൽ ഇതിനോട് അനുഭാവപൂർണ്ണമായ ഒരു പ്രതികരണമല്ല കേന്ദ്രത്തിന് ഉള്ളത്.

അതേസമയം പെട്രോളും ഡീസലും ജിഎസ്ടിയുടെ പരിധിയിൽ കൊണ്ടുവരുമെന്ന അഭ്യൂങ്ങൾ ആസ്ഥാനത്തായി. വിഷയം യോഗ അജണ്ടയിൽ പോലും ഉൾപ്പെട്ടിരുന്നില്ല. പെട്രോളിയം ഉൽപ്പന്നങ്ങൾ ജിഎസ്ടി പരിധിയിൽ എത്തിയാൽ അത് സംസ്ഥാനങ്ങൾക്ക് വലിയ രീതിയിലുള്ള വരുമാനഷ്ടം സൃഷ്ടിക്കുമായിരുന്നു. ഇതുകൊണ്ടുതന്നെ കേരളം ഉൾപ്പെടെ ഒരു സംസ്ഥാനങ്ങളും ഇത്തരം ഒരു അജണ്ട ആഗ്രഹിച്ചിരുന്നുമില്ല.

അമിത ക്ഷീണം, ഓക്കാനം..ഈ സൂചനകള്‍ അവഗണിക്കരുത്; വൃക്കരോഗത്തിന്‍റെ ലക്ഷണമാകാം

ശരീരത്തിന്റെ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്ന ഒന്നാണ് വൃക്ക. വൃക്കയുടെ പ്രവര്‍ത്തനങ്ങള്‍ തകരാറിലായാല്‍ അത് നമ്മുടെ ആരോഗ്യത്തെ തന്നെ ദോഷകരമായി ബാധിക്കും. മൂത്രത്തിന്റെ ഉത്പാദനം, ധാതുക്കളെ സന്തുലിതമാക്കുക, രക്തസമ്മര്‍ദ്ദം നിലനിര്‍ത്തുക, ചുവന്ന രക്താണുക്കളെ ഉത്പാദിപ്പിക്കാന്‍ സഹായിക്കുക, അസ്ഥികളെ

ഷാജി പുല്‍പ്പള്ളി എഴുതിയ ‘ജാതി ചോദിക്കുന്ന കാലം’ എന്ന പുസ്തകം പ്രകാശനം ചെയ്തു.

കല്‍പ്പറ്റ: ഷാജി പുല്‍പ്പള്ളി എഴുതിയ ‘ജാതി ചോദിക്കുന്ന കാലം’ എന്ന ലേഖന സമാഹാരത്തിൻ്റെ പ്രകാശനം എസ്‌.കെ.എം.ജെ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഹാളില്‍ വെച്ച് സാഹിത്യകാരന്‍ യു.കെ.കുമാരന്‍ നിര്‍വഹിച്ചു. ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി.കെ.സുധീര്‍

ഓൺലൈനായി ലോൺ നൽകാമെന്ന് വിശ്വസിപ്പിച്ച് പണം തട്ടിയെടുത്തയാൾ പിടിയിൽ

കൽപ്പറ്റ: ഓൺലൈനായി ലോൺ നൽകാമെന്ന് വിശ്വസിപ്പിച്ച് പണം തട്ടിയെടുത്ത യുവാവ് പിടിയിൽ. കോഴിക്കോട്, കൊടുവള്ളി, തരിപ്പൊയിൽ വീട്, മുഹമ്മദ് ജസീം(24)നെയാണ് വയനാട് സൈബർ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കക്കൂർ പോലീസ് സ്റ്റേഷനിൽ മറ്റൊരു

ഭാര്യാ മാതാവിനെയും വെട്ടിപ്പരിക്കേൽപ്പിച്ച കേസിലെ പ്രതിയെ പിടികൂടി

വാരാമ്പറ്റ: വാരാമ്പറ്റ കൊച്ചാറ ഉന്നതിയിലെ മാധവി (58), മകൾ ആതിര (38) എന്നിവരെ വെട്ടി പരിക്കേൽപ്പിച്ച ശേഷം ഒളിവിൽ പോയ പ്രതിയെ പോലീസ് പിടികൂടി. വീടിന് സമീപത്തെ തോട്ടത്തിൽ നാട്ടുകാരും പോലീസും നടത്തിയ തിരച്ചിലിലാണ്

ജില്ലയിലെങ്ങും കനത്ത മഴ

കൽപ്പറ്റ:മഴയോടൊപ്പം വീശിയടിച്ച കാറ്റിൽ കൽപ്പറ്റയിൽ പുതിയ ബസ് സ്റ്റാൻഡ് കെട്ടിടത്തിൻ്റെ ഷീറ്റുകൾ ഇളകി നിലം പതിച്ചു. കെട്ടിടത്തിൻ്റെ ഒരു ഭാഗത്തെ ആറ് ഷീറ്റുകളാണ് ഇളകി വീണത്. വൈകുന്നേരം നാല് മണിയോടെയായിരുന്നു സംഭവം. കനത്ത മഴയായതിനാൽ

വൈദ്യുതി മുടങ്ങും

പനമരം കെ.എസ്.ഇ.ബി പരിധിയിലുള്ള വാഴമ്പാടി, മാങ്കാണി ട്രാൻസ്‌ഫോർമർ ഭാഗങ്ങളിൽ നാളെ (24/11/2025) രാവിലെ 9 മുതൽ വൈകുന്നേരം 5.30 വരെ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റൻറ് എഞ്ചിനീയർ അറിയിച്ചു. Facebook Twitter WhatsApp

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.