പബ്ജി അല്ല, ഇത് റിയൽ വീഡിയോ: വീട്ടിൽ കയറിയ മോഷ്ടാവിനെ ഫ്രയിങ് പാൻ കൊണ്ട് അടിച്ചോടിച്ച് യുവാവ് – വീഡിയോ കാണാം…

പാചകത്തിനപ്പുറം ഫ്രൈയിങ് പാൻ ആയുധമായും ഉപയോഗിക്കാമെന്ന് നമുക്ക് കാണിച്ചുതന്നത് പബ്ജി എന്ന മൊബൈല്‍ ഗെയിമാണ്. എന്നാല്‍ ഇപ്പോഴിതാ, റിയല്‍ ലൈഫിലും ഫ്രൈയിങ് പാനിനെ ആയുധമാക്കിയിരിക്കുകയാണ് ഒരാള്‍. അത് പക്ഷേ പബ്ജിയിലെ പോലെ എതിരാളിയെ കൊല്ലാനായിരുന്നില്ലെന്നുമാത്രം.

യു.എസ്സിലെ ഷിക്കാഗോയിലാണ് സംഭവം. ജെയ്സണ്‍ വില്യംസ് എന്നയാളാണ് ഈ കഥയിലെ താരം. ജൂണ്‍ 20-ന് ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരികയായിരുന്ന ജെയ്സണ് വീട്ടില്‍ ആരോ അതിക്രമിച്ചുകയറിയതായി സുരക്ഷാ സംവിധാനത്തില്‍ നിന്ന് മുന്നറിയിപ്പ് ലഭിച്ചു. അപ്പോഴേക്ക് വീടിന് തൊട്ടടുത്തെത്തിയിരുന്ന ജെയ്സണ്‍ ഉടൻ വീട്ടിലേക്ക് കുതിച്ചു.’വീട്ടിലേക്ക് ഓടിക്കയറിയ ഞാൻ ആദ്യം തിരഞ്ഞത് എന്തെങ്കിലും ആയുധം അവിടെയുണ്ടോ എന്നാണ്. അപ്പോഴാണ് ഫ്രൈയിങ് പാൻ അവിടെ കിടക്കുന്നത് കണ്ടത്. ഞാൻ മറ്റൊന്നും ആലോചിക്കാതെ അത് കയ്യിലെടുത്തു. അതേസമയം വീട്ടില്‍ കയറിയ കള്ളൻ മുകളിലെ നിലയില്‍ നിന്ന് താഴോട്ട് ഇറങ്ങിവന്നു.’ -ജെയ്സണ്‍ വില്യംസ് പറഞ്ഞു.

പിന്നെ നടന്നതൊക്കെ കണ്ണടച്ചുതുറക്കുന്ന വേഗത്തിലായിരുന്നു. ഫ്രൈയിങ് പാൻ എന്ന തന്റെ ‘ആയുധം’ ഉപയോഗിച്ച്‌ ജെയ്സണ്‍ കള്ളനെ വീടിന് പുറത്തേക്ക് ഓടിച്ചു. വീടിന് പുറത്തെത്തിയിട്ടും അദ്ദേഹം കള്ളനെ വിടാതെ പിന്നാലെ ഓടി. അപ്പോഴേക്ക് വിവരം ലഭിച്ച ഷിക്കാഗോ പോലീസ് സ്ഥലത്തേക്ക് പാഞ്ഞെത്തുകയും തെരുവില്‍ വെച്ച്‌ കള്ളനെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
https://x.com/Bashido/status/1803903323583713784
‘ഓടിയൊളിച്ച്‌ രക്ഷപ്പെടുക, അല്ലെങ്കില്‍ പൊരുതിനില്‍ക്കുക എന്നീ രണ്ട് ഓപ്ഷനുകള്‍ മാത്രമേ ആ സമയം എന്റെ മുന്നിലുണ്ടായിരുന്നുള്ളൂ. ഞാൻ പോരാടാൻ തീരുമാനിച്ചു. ചിലപ്പോള്‍ ഇതിന്റെ അവസാനം മറ്റൊരു തരത്തിലായേനെ. പക്ഷേ എല്ലാം ശുഭമായി അവസാനിച്ചു.’ -ജെയ്സണ്‍ തുടർന്നു.സംഭവത്തിന്റെ ദൃശ്യങ്ങള്‍ ജെയ്സന്റെ വീട്ടില്‍ സ്ഥാപിച്ചിരുന്ന സി.സി.ടി.വി. ക്യാമറയില്‍ പതിഞ്ഞിരുന്നു. ഈ ദൃശ്യങ്ങള്‍ അദ്ദേഹം തന്റെ എക്സ് അക്കൗണ്ടില്‍ പങ്കുവെച്ചു. ജെയ്സണ്‍ പോസ്റ്റ് ചെയ്ത വീഡിയോ ഇതിനകം പത്തുലക്ഷത്തിലേറെ പേർ കണ്ടുകഴിഞ്ഞു.

ചുമ മരുന്ന് കഴിച്ച് മരണം: മധ്യപ്രദേശിൽ മരിച്ച ഭൂരിഭാഗം കുട്ടികളെയും പരിശോധിച്ച ക്ലിനികിലെ ഡോക്‌ടറെ അറസ്റ്റ് ചെയ്‌തു.

ചുമ മരുന്ന് കഴിച്ച് കുട്ടികൾ മരിച്ച സംഭവത്തിൽ ഡോക്ടറെ അറസ്റ്റ് ചെയ്തു. മരിച്ച ഭൂരിഭാഗം കുട്ടികളെയും പരിശോധിച്ച ക്ലിനിക്കിലെ ഡോക്ടർ പ്രവീൺ സോണിയാണ് അറസ്റ്റിലായത്. മധ്യപ്രദേശിൽ മാത്രം 11 കുട്ടികളാണ് ഇതുവരെ മരിച്ചത്. ഡോ.പ്രവീൺ

ബസില്‍ പ്ലാസ്റ്റിക് കുപ്പി സൂക്ഷിച്ചതിന് ജീവനക്കാരെ സ്ഥലം മാറ്റിയ സംഭവം; നടപടി റദ്ദാക്കി കെഎസ്ആര്‍ടിസി എംഡി

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസിന് മുന്നില്‍ കുപ്പിവെള്ളം സൂക്ഷിച്ച സംഭവത്തില്‍ ജീവനക്കാരെ സ്ഥലംമാറ്റിയ നടപടി റദ്ദാക്കി. കെഎസ്ആര്‍ടിസി എംഡിയാണ് നടപടി റദ്ദാക്കിയത്. ജീവനക്കാരിലെ അമര്‍ഷം കണക്കിലെടുത്താണ് തീരുമാനം. മൂന്ന് ജീവനക്കാരെയാണ് സ്ഥലം മാറ്റിയത്. ഇവര്‍ ജോലിയില്‍

തെരുവുനായയ്ക്കെതിരായ നാടകത്തിനിടെ കലാകാരനെ നായ കടിച്ചു; നാടകത്തിന്‍റെ ഭാഗമെന്ന് കരുതി പ്രതികരിക്കാതെ കാണികൾ

കണ്ണൂര്‍: കണ്ടക്കൈയില്‍ തെരുവുനായ ശല്യത്തിനെതിരായ നാടകത്തിനിടെ നായയുടെ ആക്രമണം. മയ്യില്‍ കണ്ടക്കൈപ്പറമ്പ് കൃഷ്ണപിള്ള വായനശാല ഞായറാഴ്ച്ച രാത്രി എട്ടിന് സംഘടിപ്പിച്ച ‘പേക്കോലം’ എന്ന ഏകാംഗനാടത്തിന്റെ അവതരണത്തിനിടെയാണ് കലാകാരനെ നായ കടിച്ചത്. നാടക പ്രവര്‍ത്തകന്‍ കണ്ടക്കൈയിലെ

സമത്വജ്വാല തെളിയിച്ചു.

മാനന്തവാടി:ജി.വി.എച്ച്.എസ്.എസ്. മാനന്തവാടി “ഹൃദ്യം ” എൻ.എസ് .എസ് ദ്വിദിന സഹവാസ ക്യാമ്പിൻ്റെ ഭാഗമായി സമത്വജ്വാല തെളിയിച്ചു. മാനന്തവാടി ഗാന്ധി പാർക്കിൽ വച്ച് നടന്ന ചടങ്ങ് നഗരസഭ ചെയർപേഴ്സൺ സി . കെ. രത്നവല്ലി സമത്വ

മലബാർ ദേവസ്വം ബോർഡ് താലൂക്ക് തല യോഗം നടത്തി

അഞ്ചുകുന്ന്: മലബാർ ദേവസ്വം ബോർഡ് തലശ്ശേരി ഡിവിഷൻ ഏരിയ കമ്മിറ്റി താലൂക്ക് തല യോഗം പനമരം അഞ്ചുകുന്ന് രവിമംഗലം ക്ഷേത്രത്തിൽ നടന്നു യോഗം മലബാർ ദേവസ്വം ബോർഡ് പ്രസിഡണ്ട് ഒ.കെ വാസു മാസ്റ്റർ ഉദ്ഘാടനം

പൾസ് എമർജൻസി കാവും മന്ദം യൂണിറ്റിന് പുതിയ നേതൃത്വം

കാവുംമന്ദം: ജീവകാരുണ്യ രംഗത്ത് കാവും മന്ദം പ്രദേശത്ത് മികച്ച സേവനം കാഴ്ചവെക്കുന്ന പൾസ് എമർജൻസി യൂണിറ്റിന്റെ വാർഷിക ജനറൽ ബോഡി യോഗം പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ശിവാനന്ദൻ (പ്രസിഡന്റ്), പ്രകാശൻ (സെക്രട്ടറി), മുസ്തഫ വി

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.