മുതൽമുടക്കാൻ 75,000 രൂപയുണ്ടോ; പ്രതിമാസം 15,000 രൂപ വരെ വരുമാനം നേടാം: സ്വകാര്യ വ്യക്തികൾ ഉൾപ്പെടെയുള്ളവർക്ക് ഫ്രാഞ്ചൈസികൾ നൽകാൻ തീരുമാനവുമായി ബി എസ് എൻ എൽ – പദ്ധതിയുടെ വിശദാംശങ്ങൾ

ബിഎസ്‌എന്‍എല്‍ സേവനങ്ങള്‍ നല്‍കുന്നതിനുള്ള ഫ്രാഞ്ചൈസി ആരംഭിക്കാന്‍ അനുമതി നല്‍കി. സ്വകാര്യ വ്യക്തികള്‍ക്കും സംരംഭകര്‍ക്കും ടെലികോം സര്‍വീസുകള്‍ നല്‍കുന്നതിനുള്ള ഫ്രാഞ്ചൈസികള്‍ ആരംഭിക്കുന്നതിനാണ് അനുമതി ലഭിച്ചിരിക്കുന്നത്. വരുമാനത്തിന്റെ 50 ശതമാനം വരെ പങ്കിടുന്ന രീതിയിലായിരിക്കും കരാര്‍. ഫ്രാഞ്ചൈസി സംബന്ധിച്ച്‌ ബിഎസ്‌എന്‍എല്‍ മുന്നോട്ട് വയ്ക്കുന്ന കരാര്‍ അനുസരിച്ച്‌ സംരംഭകര്‍ക്ക് പ്രതിമാസം നിശ്ചിത തുക വരുമാനമായി ലഭിക്കുകയും ചെയ്യും.

പൊതുമേഖല സ്ഥാപനമായ ബിഎസ്‌എന്‍എല്‍ 4ജി രംഗത്ത് ഉള്‍പ്പെടെ ചുവടുറപ്പിക്കുന്നതേയുള്ളൂവെങ്കിലും ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിള്‍ വഴിയുള്ള അതിവേഗ ഇന്റര്‍നെറ്റ് സേവനങ്ങളുടെ കാര്യത്തില്‍ അങ്ങനെയല്ല സ്ഥിതി. ഈ സാഹചര്യത്തില്‍ ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് മേഖലയിലെ ബിസിനസ് സാദ്ധ്യത പൂര്‍ണമായും തങ്ങള്‍ക്ക് അനുകൂലമാകുന്ന തരത്തില്‍ മാറ്റിയെടുക്കുന്നതിനുള്ള പരീക്ഷണത്തിന്റെ ഭാഗമാണ് സംരംഭകരെ ഉള്‍പ്പെടുത്തിയുള്ള പദ്ധതി.

ചെറിയ ഒരു തുക മാത്രം മതി മുതല്‍മുടക്കായി എന്നത് തന്നെയാണ് പദ്ധതിയുടെ ഏറ്റവും വലിയ ആകര്‍ഷണം. കേന്ദ്ര സര്‍ക്കാരിന്റെ ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി, രാജ്യമെമ്ബാടും അതിവേഗ ഇന്റര്‍നെറ്റ് വ്യാപിപ്പിക്കുന്നതിന് വേണ്ടി വ്യക്തികള്‍ക്കും സംരംഭകര്‍ക്കും ബിഎസ്‌എന്‍എല്‍ ഫ്രാഞ്ചൈസി ആരംഭിക്കാന്‍ അനുമതി നല്‍കി. ഇന്റര്‍നെറ്റും ലാന്‍ഡ്‌ഫോണും ഉള്‍പ്പെടുന്ന ഫൈബര്‍ ടു ദി ഹോം കണക്ഷനുകള്‍ വിതരണം ചെയ്യുന്നതിനായാണ് സ്വകാര്യ വ്യക്തികളേയും സംരംഭകരേയും ഫ്രാഞ്ചൈസി പദ്ധതിയിലേക്ക് സഹകരിപ്പിക്കുന്നതിനായി ബിഎസ്‌എന്‍എല്‍ ക്ഷണിക്കുന്നത്.

നിലവിലുള്ളതും പണിപൂര്‍ത്തികരിച്ചു കൊണ്ടിരിക്കുന്നതോ പുതിയതായി ആരംഭിക്കാനിരിക്കുന്നതോ ആയ പാര്‍പ്പിട-വ്യാപാര, വാണിജ്യ സമുച്ചയങ്ങളില്‍ ബിഎസ്‌എന്‍എല്‍ ടെലികോം സേവനങ്ങള്‍ നല്‍കുന്നതിനു വേണ്ടിയാണ് വരുമാനം പങ്കിടുന്ന ഫ്രാഞ്ചൈസി പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. പ്രാദേശിക സംരംഭകര്‍, സ്റ്റാര്‍ട്ടപ്പുകള്‍, റസിഡന്റ്‌സ് അസോസിയേഷനുകള്‍, ബില്‍ഡേഴ്‌സ്, സൊസൈറ്റികള്‍, കേബിള്‍ ഓപ്പറേറ്റര്‍മാര്‍, ബിഎസ്‌എന്‍എല്‍ റീട്ടെയിലര്‍, ഡയറക്‌ട് സെല്ലിങ് ഏജന്റുമാര്‍ എന്നിങ്ങനെ ഉള്ളവര്‍ക്കെല്ലാം ഫ്രാഞ്ചൈസി തുടങ്ങാനുള്ള അനുമതി ലഭിക്കും.

50 ഉപഭോക്താക്കള്‍ കീഴിലുള്ള ഒരു ഫ്രാഞ്ചൈസിയുടെ ലൈസന്‍സ് എടുക്കുന്നതിനായി കേബിളും ഉപകരണങ്ങളും ഉള്‍പ്പെടെ 75,000 രൂപയുടെ മുതല്‍മുടക്ക് ആവശ്യമായിവരും. 50 എഫ്ടിടിഎച്ച്‌ കണക്ഷന്‍ നല്‍കിയിട്ടുള്ള ഫ്രാഞ്ചൈസി ഉടമയ്ക്ക് പ്രതിമാസം 15,000 രൂപ വരെ വരുമാനമായി നേടാമെന്നാണ് ബിഎസ്‌എന്‍എല്ലിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. പദ്ധതിയുടെ വിശദമായ വിവരങ്ങള്‍ക്കായി ബിഎസ്‌എന്‍എല്‍ വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയോ ബിഎസ്‌എന്‍എല്‍ ഓഫീസ് അധികൃതരുമായി ബന്ധപ്പെടുകയോ ചെയ്യാവുന്നതാണ്.

‘കുട്ടിയും കോലും’ ഹിറ്റ്; കൊഴിഞ്ഞുപോക്കില്ല, കായിക വിനോദങ്ങളിലൂടെ ഗോത്രവിദ്യാർത്ഥികൾ സ്കൂളിലേക്ക്

ഗോത്രവർഗ വിദ്യാർത്ഥികളുടെ കൊഴിഞ്ഞുപോക്ക് തടയാനും സ്കൂളിൽ ഹാജർ നില മെച്ചപ്പെടുത്താനും ലക്ഷ്യമിട്ട് വരാമ്പറ്റ ജിഎച്ച്എസ് ആരംഭിച്ച ‘കുട്ടിയും കോലും’ പദ്ധതി മികച്ച വിജയം. പഠനത്തോടൊപ്പം കായിക വിനോദങ്ങൾക്ക് പ്രാധാന്യം നൽകുന്ന പദ്ധതിക്ക് മികച്ച പ്രതികരണമാണ്

പെൻഷൻ മസ്റ്ററിങ്;ഏഴ് ലക്ഷത്തോളം പേര്‍ പുറത്ത്

സംസ്ഥാനത്തെ സാമൂഹിക സുരക്ഷ പെൻഷൻ മസ്റ്ററിങ് അവസാനിക്കാൻ ആറ് ദിവസം ശേഷിക്കെ പുറത്തുള്ളത് 6,76,994 പേർ. കാർഷിക പെൻഷൻ, വാർധക്യകാല പെൻഷൻ, വിധവ പെൻഷൻ, അവിവാഹിത പെൻഷൻ, ക്ഷേമ പെൻഷൻ എന്നീ ഇനങ്ങളിലായി സംസ്ഥാനത്ത്

വിമാനത്താവളം വഴിയുള്ള സ്വർണക്കടത്ത്; ഒന്നാം സ്ഥാനത്ത് മുംബൈ, രണ്ടാമത് ഡല്‍ഹി, നാലാമത് കരിപ്പൂര്‍*

ന്യൂഡൽഹി: രാജ്യത്ത് വിമാനത്താവളംവഴിയുള്ള സ്വർണ്ണക്കടത്തിൽ കോഴിക്കോട് നാലാം സ്ഥാനത്തും കൊച്ചി അഞ്ചാം സ്ഥാനത്തും. മുംബെെ,ഡൽഹി,ചെന്നെെ വിമാനത്താവളങ്ങളാണ് ആദ്യമൂന്ന് സ്ഥാനങ്ങളിൽ. 2021 മുതല്‍ കൂടുതല്‍ സ്വര്‍ണം പിടിച്ചത് മുംബൈയിലെ ഛത്രപതി ശിവജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ്.

ഓണത്തിന് ഒരു റേഷന്‍ കാര്‍ഡിന് 20 കിലോ അരി 25 രൂപ നിരക്കില്‍*

ഓണത്തിന് ഒരു റേഷന്‍ കാര്‍ഡിന് 20 കിലോ അരി 25 രൂപ നിരക്കില്‍ ലഭിക്കുമെന്ന് മന്ത്രി ജി.ആര്‍ അനില്‍. ബിപിഎല്‍, എപിഎല്‍ കാര്‍ഡ് എന്ന വ്യത്യാസം ഇല്ലാതെ ലഭിക്കുമെന്നും 250-ല്‍ അധികം ബ്രാന്‍ഡഡ് നിത്യോപയോഗ

12ാം ദിനവും സ്വര്‍ണവില കുറഞ്ഞു

ഒരു പവന് സ്വർണ്ണത്തിന്റെ ഇന്നത്തെ വില 73,440 രൂപ സംസ്ഥാനത്ത് സ്വര്‍ണത്തിന് ഇന്നും വിലകുറഞ്ഞു. ഗ്രാമിന് 55 രൂപയും പവന് 440 രൂപയുമാണ് ഇടിഞ്ഞത്. ഇതോടെ ഗ്രാമിന് 9,180 രൂപയും പവന് 73,440 രൂപയുമായി.

റോക്കറ്റ് വേഗത്തില്‍ കുതിച്ചുയര്‍ന്ന് ബിരിയാണി അരിവില; കയമ കിലോയ്ക്ക് 230 രൂപ, ബിരിയാണി വിലയും കൂടി

കോഴിക്കോട്: ബിരിയാണി ഇഷ്ടപ്പെടാത്ത മലയാളികളുണ്ടോ? എന്ത് ചോദ്യമാണല്ലേ… എന്നാൽ കയമ അരിയുടെ വില പോകുന്ന പോക്ക് കണ്ട് ബിരിയാണി പ്രിയം അൽപം കുറഞ്ഞെങ്കിൽ അതിൽ തെറ്റുപറയാനില്ല. കേരളത്തിൽ ബിരിയാണിക്ക് കൂടുതൽ ഉപയോഗിക്കുന്ന കയമ അരിക്ക്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.