ഓട്ടിസം ബാധിച്ച മകള്‍ രാത്രി ഉറക്കെ ശബ്ദം ഉണ്ടാക്കുന്നുവെന്ന അയല്‍വാസികളുടെ പരാതി മൂലം പന്ത്രണ്ട് വാടക വീടുകള്‍ മാറേണ്ടി വന്ന പാലക്കാട്ടെ അക്ബർ അലിയ്ക്കും കുടുംബത്തിനും വീടൊരുങ്ങി. പ്രമുഖ വാർത്താ ചാനൽ ചെയ്ത സ്റ്റോറിയിലൂടെയാണ്ഇവരുടെ ദുരിതം നിറഞ്ഞ ജീവിതം പുറംലോകമറിയുന്നത്.
വിവരമറിഞ്ഞ് നിരവധി പേരാണ് ഈ കുടുംബത്തെ സഹായിച്ചത്. പാലക്കാട് എംഎല്‍എ ആയിരുന്ന ഷാഫി പറമ്ബില്‍ മുൻകൈ എടുത്ത് ഇവര്‍ക്ക് വീട് നിര്‍മ്മിച്ച് നല്‍കാനും അന്ന് തീരുമാനിച്ചു. ആ വീട് ഇപ്പോള്‍ പൂര്‍ത്തിയായിരിക്കുകയാണ്. വീടിന്റെ ഗൃഹ പ്രവേശം ഇന്ന് നടന്നു.
ഗൃഹപ്രവേശന ചടങ്ങിന് ഷാഫി പറമ്ബില്‍ എംഎല്‍എ, നടൻ സുരാജ് വെഞ്ഞാറമൂട് ഉള്‍പ്പെടെയുള്ളവര്‍ എത്തി. ഷാഫി പറമ്ബില്‍ എംഎല്‍എ വീടിന്‍റെ താക്കോല്‍ കൈമാറി. മൂന്ന് വർഷം മുമ്ബാണ് ഈ വാർത്ത ആദ്യമായി വരുന്നത്. അന്ന് വാർത്ത പുറത്ത് വന്നപ്പോള്‍ മൂന്ന് സെന്റ് സ്ഥലം ഇവർക്ക് ലഭിച്ചിരുന്നു. എന്നാല്‍ വീടെന്ന സ്വപ്നത്തിന് പല തടസ്സങ്ങളും ഉണ്ടായി. ഈ ഘട്ടത്തിൽ സംഭവം അറിഞ്ഞ ഷാഫി പറമ്പിൽ വിഷയത്തിൽ ഇടപെട്ടു. കൂടാതെ പേര് വെളിപ്പെടുത്താൻ താല്‍പ്പര്യമില്ലാത്ത ഒരാളും വീടിന് വേണ്ടി അകമഴിഞ്ഞ് സഹായിച്ചു. 520 സ്ക്വയർഫീറ്റിലാണ് വീട്. 2 മുറികളുള്‍പ്പെടെയുള്ള വീടാണിത്.