മേപ്പാടി ഗവ.പോളിടെക്‌നിക്കില്‍ ദിവസ വേതന അടിസ്ഥാനത്തില്‍ ഫിസിക്‌സ്, ഇംഗ്ലീഷ്, മെക്കാനിക്കല്‍ എഞ്ചിനീയറിങ്ങ് ലക്ചറര്‍ തസ്തികയിലേക്കും കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ എഞ്ചിനീയറിങ്ങ് വിഭാഗത്തിലേക്ക് ട്രേഡ് ടെക്‌നീഷ്യന്‍, ഡെമോണ്‍സ്‌ട്രേറ്റര്‍ തസ്തികയിലേക്കും നിയമനം നടത്തുന്നു. മെക്കാനിക്കല്‍ ലക്ചറര്‍ തസ്തികയിലേക്ക് ബന്ധപ്പെട്ട വിഷയത്തില്‍ ഒന്നാം ക്ലാസ്സ് എഞ്ചിനീയറിങ്ങ് ബിരുദവും ഫിസിക്‌സ്, ഇംഗ്ലീഷ് ലക്ചറര്‍ തസ്തികയിലേക്ക് ബന്ധപ്പെട്ട വിഷയത്തില്‍ 55 ശതമാനം മാര്‍ക്കോട് കൂടിയുളള ബിരുദാനന്തര ബിരുദവുമാണ് യോഗ്യത. ഡെമോണ്‍സ്‌ട്രേറ്റര്‍ തസ്തികയില്‍ ബന്ധപ്പെട്ട വിഷയത്തില്‍ ത്രിവത്സര എഞ്ചിനീയറിങ്ങ് ഡിപ്ലോമയും ട്രേഡ് ടെക്‌നീഷ്യന്‍ തസ്തികയിലേക്ക് ടി.എച്ച.എസ്.എസ്.എല്‍.സി, വി.എച്ച്.എസ്.സി, ഐ.ടി.ഐ യോഗ്യതയുള്ളവര്‍ക്കും അപേക്ഷിക്കാം. ജൂലൈ 3 ന് രാവിലെ 11 ന് കോളേജ് ഓഫീസില്‍ കൂടിക്കാഴ്ച നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ യോഗ്യത സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം ഹാജരാകണം. ഫോണ്‍ 04936 282095, 9400006454

ശ്രേഷ്ഠ കാതോലിക്ക ബാവ ആഗസ്റ്റ് 23 ന് വയനാട്ടിൽ: സ്വീകരണത്തിന് ഒരുങ്ങി മലബാർ
കൽപ്പറ്റ: യാക്കോബായ സുറിയാനി സഭയുടെ പ്രാദേശിക തലവൻ ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസേലിയോസ് ജോസഫ് ബാവയ്ക്ക് ആഗസ്റ്റ് 23ന് മലബാർ ഭദ്രാസനത്തിൻ്റെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകുമെന്ന് സംഘാടക സമിതി ഭാരവാഹികൾ അറിയിച്ചു. ഓഗസ്റ്റ്