വയനാട് ജില്ലാ ബാങ്കിങ് അവലോകന യോഗം, നാലാം പാദത്തില്‍ 7703 കോടിയുടെ വായ്പാ വിതരണം,കരുതല്‍ 2024 പദ്ധതിക്ക് തുടക്കമായി

ജില്ലയില്‍ ബാങ്കുകള്‍ മുഖേന നാലാം പാദത്തില്‍ 7703 കോടിയുടെ വായ്പാ വിതരണം നടന്നതായി ജില്ലാ ബാങ്കിങ് അവലോകന യോഗം. ബാങ്കുകള്‍ മുന്‍ഗണനാ വിഭാഗത്തില്‍ 5883 കോടി രൂപ വിതരണം ചെയ്തു. കൃഷി അനുബന്ധ വിഭാഗത്തില്‍ 3979 കോടിയും സൂക്ഷ്മ-ചെറുകിട സംരംഭങ്ങള്‍ക്ക് 1037 കോടിയും കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ വിതരണം ചെയ്തു. അതില്‍ ബാങ്കുകളുടെ വായ്പ നിക്ഷേപ അനുവാദം 128 ശതമാനത്തില്‍ എത്തിക്കാന്‍ ബാങ്കുകള്‍ക്ക് സാധിച്ചതായും യോഗത്തില്‍ വിലയിരുത്തി. കല്‍പ്പറ്റ ഗ്രീന്‍ ഗേറ്റ്‌സ് ഹോട്ടലില്‍ നടന്ന അവലോകന യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്തു. ജില്ലയില്‍ ബാങ്കുകളുടെ പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയമാണെന്നും സാധാരണക്കാരുടെ മികച്ച ആശയങ്ങള്‍ക്ക് ബാങ്കുകള്‍ പിന്തുണ നല്‍കണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. ജില്ലാ കളക്ടര്‍ ഡോ. രേണുരാജ് അധ്യക്ഷയായി. ജില്ലയിലെ എല്ലാ കുടുംബങ്ങളെയും ചെറുകിട സമ്പാദ്യശീലം വളര്‍ത്തുന്നതിനുള്ള ‘കരുതല്‍ 2024’ പദ്ധതി കളക്ടര്‍ ഉദ്ഘാടനം ചെയ്തു. ചെറുകിട സമ്പാദ്യ പദ്ധതിയുടെ പ്രയോജനം ജനങ്ങളിലേക്ക് എത്തിക്കാന്‍ ബാങ്കുകള്‍ ഇടപെടണമെന്ന് കളക്ടര്‍ പറഞ്ഞു. കനറാ ബാങ്ക് എ.ജി.എം ലതാ കുറുപ്പ് മുഖ്യപ്രഭാഷണം നടത്തി. പരിപാടിയില്‍ കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍, ജില്ലാ ലീഡ് ബാങ്ക് മാനേജര്‍ ടി.എം മുരളീധരന്‍, ലീഡ് ബാങ്ക് ഓഫീസര്‍ പി.എം രാമകൃഷ്ണന്‍, റിസര്‍വ് ബാങ്ക് പ്രതിനിധി ഇ.കെ രഞ്ജിത്ത്, നബാര്‍ഡ് ജില്ലാ വികസന മാനേജര്‍ ആര്‍.ആനന്ദ് എന്നിവര്‍ സംസാരിച്ചു. വകുപ്പ് പ്രതിനിധികള്‍, ബാങ്ക് പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

യൂണിവേഴ്സിറ്റി റാങ്കുകൾ തൂത്തുവാരി നീലഗിരി കോളേജ്

താളൂർ: ഭാരതിയാർ യൂണിവേഴ്സിറ്റിക്കു കീഴിലുള്ള നൂറിലധികം കോളേജുകളിലെ 2025 വർഷത്തെ ബാച്ച് പരീക്ഷയുടെ ഫൈനൽ ഫലത്തിൽ നീലഗിരി കോളേജിന് 21 റാങ്കുകൾ. അതിൽ 3 ഗോൾഡ് മെഡലുകളും. അജ്‌മല ഫർഹാന (ബി.എസ്.ഇ. സൈക്കോളജി), എ.

‘ വായ്പകൾ കണ്ണടച്ച് എഴുതിത്തള്ളുന്നു’; കേന്ദ്രസർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രിയങ്ക ഗാന്ധി

ന്യൂഡല്‍ഹി: മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളില്ലെന്ന കേന്ദ്രസര്‍ക്കാര്‍ നിലപാടിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രിയങ്ക ഗാന്ധി എംപി. കേന്ദ്ര സര്‍ക്കാര്‍ നിലപാട് ഞെട്ടിക്കുന്നതാണെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. കോര്‍പറേറ്റുകളുടെ വായ്പകള്‍ കേന്ദ്രം കണ്ണടച്ച് എഴുതിതള്ളുകയാണ്. അര്‍ഹമായ

ഡോക്ടർക്കുള്ള വെട്ട് മന്ത്രിക്കും ആരോഗ്യവകുപ്പിനും സൂപ്രണ്ടിനും ഡെഡിക്കേറ്റ് ചെയ്യുന്നു;കുറ്റബോധമില്ലാതെ പ്രതി

താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ ഡ്യൂട്ടി ഡോക്ടറെ ആക്രമിച്ച സംഭവത്തില്‍ കുറ്റബോധമില്ലാതെ പ്രതി സനൂപ്. ഡോക്ടര്‍ക്കുള്ള വെട്ട് വീണാ ജോര്‍ജിനും ആരോഗ്യവകുപ്പിനും കോഴിക്കോട് മെഡിക്കല്‍ കോളേജ് സൂപ്രണ്ടിനും ഡെഡിക്കേറ്റ് ചെയ്യുന്നുവെന്ന് പ്രതി പറഞ്ഞു. മെഡിക്കല്‍ പരിശോധനയ്ക്ക്

ചൈതന്യ ചേരിക്കണ്ടി ജേതാക്കളായി

കാവുംമന്ദം: ലഹരിക്കെതിരെ കളിയാരവം എന്ന സന്ദേശമുയർത്തികൊണ്ട് വ്യാപാരി യൂത്ത് വിംഗ് കാവുംമന്ദം യൂണിറ്റ് കമ്മിറ്റി സംഘടിപ്പിച്ച പഞ്ചായത്ത് തല സെവൻസ് ഫുട്ബോൾ ടൂർണമെന്റിൽ ചൈതന്യ ചേരിക്കണ്ടി ജേതാക്കളായി.ടൂർണമെന്റ് ഉദ്ഘാടനം ഏകോപന സമിതി ജില്ലാ പ്രസിഡന്റ്

ജില്ലാ സ്‌കൂള്‍ ശാസ്‌ത്രോത്സവം ലോഗോ പ്രകാശനം ചെയ്തു.

മുട്ടില്‍ ഡബ്ല്യൂ.ഒ.വി.എച്ച്.എസ് സ്‌കൂളില്‍ ഒക്ടോബര്‍ 16, 17 തിയതികളില്‍ സംഘടിപ്പിക്കുന്ന റവന്യൂ ജില്ലാ സ്‌കൂള്‍ ശാസ്‌ത്രോത്സവത്തിന്റെ ലോഗോ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ വി.എ ശശീന്ദ്രവ്യാസിന് കൈമാറി

തിരുനെല്ലി സഹകരണ ബാങ്കിലേക്ക് ബി.ജെ.പി മാർച്ച് നടത്തി

കാട്ടിക്കുളം: തിരുനെല്ലി ദേവസ്വത്തിൻ്റെ സ്ഥിര നിക്ഷേപം കോടതിവിധിയുണ്ടായിട്ട് പോലും തിരികെ നൽകാത്ത തിരുനെല്ലി സഹകരണ ബാങ്കിൻ്റെ നിലപാടിൽ പ്രതിഷേധിച്ച് ബി.ജെ.പി തിരുനെല്ലി പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ബാങ്കിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.ബാങ്കിൻ്റെ ഭരണ സമിതിയുടേയും

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.