ജില്ലയില് കാലവര്ഷം ശക്തിപ്രാപിച്ച സാഹചര്യത്തില് ക്വാറികള് പ്രവര്ത്തിക്കുന്നതിനും വീട് നിര്മ്മാണത്തിനും മറ്റും യന്ത്ര സഹായത്തോടെ മണ്ണെടുക്കുന്നതിനും ഏര്പ്പെടുത്തിയ നിരോധനം ജൂണ് 30 വരെ ദീര്ഘിപ്പിച്ച് ജില്ലാ കളക്ടര് ഡോ.രേണുരാജ് ഉത്തരവിട്ടു. ദുരന്തനിവാരണ പ്രവര്ത്തനങ്ങളുടെ ഭാഗമായി പുഴകളിലും തോടുകളിലും അടിഞ്ഞുകൂടിയ എക്കലുകള് നീക്കം ചെയ്യുന്നതും ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായിട്ടുള്ള മണ്ണ് നീക്കം ചെയ്യുന്നതും നിരോധനത്തിന് ബാധകമല്ലെന്നും കളക്ടർ അറിയിച്ചു.

ഓഗസ്റ്റ് മാസത്തെ റേഷൻ, കിറ്റ് വിതരണം
ഓണത്തോടനുബന്ധിച്ച് ഓഗസ്റ്റ് മാസത്തിൽ പിഎച്ച്എച്ച് (പിങ്ക് കാർഡ്) കാർഡിന് 5 കിഗ്രാം (10.90 രൂപ നിരക്കിൽ) അരിയും എൻപിഎസ് ( നീല കാർഡ്) കാർഡിന് 10 കിഗ്രാം (10.90 രൂപ നിരക്കിൽ) അരിയും അധിക