ജൂലായ് 7 ന് നടക്കുന്ന മുഅല്ലിം ഡേ ദിനാചരണവും ക്ഷേമനിധിയിലേക്കുള്ള ഫണ്ട്സമാഹരണപ്രവർത്തനങ്ങളുൾപ്പെടെയുള്ള കാംപയിൻ പ്രവർത്തനങ്ങളും ആഗസ്റ്റ് ഒന്നു മുതൽ ആരംഭിക്കുന്ന സമസ്തയുടെ മുഖ പത്രമായ സുപ്രഭാതം ദിന പത്രത്തിൻ്റെ വാർഷിക വരിക്കാരെ ചേർക്കുന്ന കാംപയിനും ജില്ലയിൽ വൻ വിജയമാക്കാനും ജില്ലാ കമ്മിറ്റിയുടെ സ്വപ്ന പദ്ധതികളായ ആസ്ഥാന നിർമാണവും ഭിന്ന ശേഷി വിദ്യാർഥികൾക്കുള്ള മത പഠന സൗകര്യം ഏർപ്പെടുത്തലും ത്വരിതപ്പെടുത്തുവാനും കൽപ്പറ്റ സമസ്താലയത്തിൽ ചേർന്ന ജം ഇയ്യത്തുൽ മുഅല്ലിമീൻ ജില്ലാ വാർഷിക കൗൺസിൽ മീറ്റ് തീരുമാനിച്ചു. സംസ്ഥാന സെക്രട്ടറി കെ.ടി ഹുസൈൻ കുട്ടി മൗലവി മലപ്പുറം ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് അശ്റഫ് ഫൈസി പനമരം അദ്ധ്യക്ഷനായി. വാർഷിക വരവ് ചെലവ് കണക്കുകളും റിപ്പോർട്ടും സെക്രട്ടറി ഹാരിസ് ബാഖവി കമ്പളക്കാട് അവതരിപ്പിച്ചു. ശേഷം 2024 – 25 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളു തെരഞ്ഞെടുപ്പിന് റിട്ടേണിംഗ് ഓഫീസർ സ്റ്റേറ്റ് സെക്രട്ടറി നേതൃത്വം നൽകി
പുതിയ സാരഥികളായി
കെ.വി.എസ് ഇമ്പിച്ചിക്കോയ തങ്ങൾ തലപ്പുഴ (പ്രസിഡണ്ട്) എ .അശ്‌റഫ് ഫൈസി പനമരം, പി. അബ്ദുള്ളക്കുട്ടി ദാരിമി പൊഴുതന (വൈസ് പ്രസിഡണ്ടുമാർ) ഹാരിസ് ബാഖവി കമ്പളക്കാട് (ജനറൽ സെക്രട്ടറി) അബ്ദുൽ മജീദ് അൻസ്വരി മീനങ്ങാടി, മുനീർ ദാരിമി മാനന്തവാടി (ജോ. സെക്രട്ടറിമാർ) പി. സൈനുൽ ആബിദ് ദാരിമി കൽപ്പറ്റ (ട്രഷറർ) എം.കെ ഇബ്റാഹിം മൗലവി പടിഞ്ഞാറത്തറ (എസ്.കെ.എസ്.ബി.വി ചെയർമാൻ) ശഫീഖ് ഫൈസി മേപ്പാടി (എസ്.കെ.എസ്.ബി.വി കൺവീനർ)ജംശീർ ബാഖവി വെള്ളമുണ്ട, യു.കെ അബ്ദുന്നാസിർ മൗലവി തരുവണ, അബ്ദു റസാഖ് ദാരിമി സു.ബത്തേരി, പി. നവാസ് ദാരിമി ആനപ്പാറ , ശിഹാബുദ്ദീൻ ഫൈസി റിപ്പൺ , പി. മുഹമ്മദലി മൗലവി മുട്ടിൽ (എക്സിക്യൂട്ടീവ് മെമ്പർമാർ) എന്നിവരെ തെരഞ്ഞെടുത്തു. ഹാരിസ് ബാഖവി സ്വാഗതവും അബ്ദുൽ മജീദ് അൻസ്വരി നന്ദിയും പറഞ്ഞു.