നൂൽപ്പുഴ: ഭർത്താവിന് വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ഭാര്യയിൽ
നിന്ന് ലക്ഷങ്ങൾ തട്ടിയ കേസിൽ ഡൽഹി സ്വദേശിയെ നൂൽപ്പുഴ പോലീസ് അറസ്റ്റ് ചെയ്തു. ഡൽഹി ജാമിയ നഗർ സ്വദേശിയായ അർഹം സിദ്ധീഖിയെ (34)യാണ് ഡൽഹിയിൽ ചെന്ന് പിടികൂടിയത്. നെന്മേനി കോടതിപ്പടി സ്വ ദേശിനിയുടെ പരാതി പ്രകാരമാണ് നടപടി. ഈ കേസിൽ മുഖ്യപ്രതിയായ കണ്ണൂർ തലശ്ശേരി പാരാൽ സ്വദേശിയായ ബദരിയ മൻസിൽ പി.പി. സമീർ (46) നെ ജനുവരിയിൽ അറസ്റ്റ് ചെയ്‌തിരുന്നു. ഇയാൾ ഇപ്പോൾ റിമാൻ ഡിൽ കഴിഞ്ഞു വരികയാണ്. അർഹം സിദ്ധീഖിയുടെ അക്കൗണ്ടിലേക്കാ ണ് യുവതിയെ കൊണ്ട് സമീർ പണമയപ്പിച്ചത്. ബാങ്ക് അക്കൗണ്ട് രേഖകളും വിനിമയം നടത്തിയ രേഖകളും കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തി ലാണ് അർഹം സിദ്ധീഖിയെ പിടികൂടിയത്.

സ്‌പോട്ട് അഡ്മിഷന്‍
കേരള മീഡിയ അക്കാദമിയുടെ കൊച്ചി കേന്ദ്രത്തില്‍ ജേണലിസം ആന്‍ഡ് കമ്മ്യൂണിക്കേഷന്‍, ടെലിവിഷന്‍ ആന്‍ഡ് ജേണലിസം, പി.ആര്‍ ആന്‍ഡ് അഡ്വവര്‍ടൈസിങ് പി.ജി ഡിപ്ലോമ കോഴ്‌സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ഇന്ന് (ജൂലൈ 1) രാവിലെ 10 ന്