മുഅല്ലിം ഡേ കാംപയിൻ വിജയിപ്പിക്കും : ജംഇയ്യത്തുൽ മുഅല്ലിമീൻ ജില്ലാ കമ്മിറ്റിക്ക് പുതിയ സാരഥികൾ

ജൂലായ് 7 ന് നടക്കുന്ന മുഅല്ലിം ഡേ ദിനാചരണവും ക്ഷേമനിധിയിലേക്കുള്ള ഫണ്ട്സമാഹരണപ്രവർത്തനങ്ങളുൾപ്പെടെയുള്ള കാംപയിൻ പ്രവർത്തനങ്ങളും ആഗസ്റ്റ് ഒന്നു മുതൽ ആരംഭിക്കുന്ന സമസ്തയുടെ മുഖ പത്രമായ സുപ്രഭാതം ദിന പത്രത്തിൻ്റെ വാർഷിക വരിക്കാരെ ചേർക്കുന്ന കാംപയിനും ജില്ലയിൽ വൻ വിജയമാക്കാനും ജില്ലാ കമ്മിറ്റിയുടെ സ്വപ്ന പദ്ധതികളായ ആസ്ഥാന നിർമാണവും ഭിന്ന ശേഷി വിദ്യാർഥികൾക്കുള്ള മത പഠന സൗകര്യം ഏർപ്പെടുത്തലും ത്വരിതപ്പെടുത്തുവാനും കൽപ്പറ്റ സമസ്താലയത്തിൽ ചേർന്ന ജം ഇയ്യത്തുൽ മുഅല്ലിമീൻ ജില്ലാ വാർഷിക കൗൺസിൽ മീറ്റ് തീരുമാനിച്ചു. സംസ്ഥാന സെക്രട്ടറി കെ.ടി ഹുസൈൻ കുട്ടി മൗലവി മലപ്പുറം ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് അശ്റഫ് ഫൈസി പനമരം അദ്ധ്യക്ഷനായി. വാർഷിക വരവ് ചെലവ് കണക്കുകളും റിപ്പോർട്ടും സെക്രട്ടറി ഹാരിസ് ബാഖവി കമ്പളക്കാട് അവതരിപ്പിച്ചു. ശേഷം 2024 – 25 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളു തെരഞ്ഞെടുപ്പിന് റിട്ടേണിംഗ് ഓഫീസർ സ്റ്റേറ്റ് സെക്രട്ടറി നേതൃത്വം നൽകി

പുതിയ സാരഥികളായി
കെ.വി.എസ് ഇമ്പിച്ചിക്കോയ തങ്ങൾ തലപ്പുഴ (പ്രസിഡണ്ട്) എ .അശ്‌റഫ് ഫൈസി പനമരം, പി. അബ്ദുള്ളക്കുട്ടി ദാരിമി പൊഴുതന (വൈസ് പ്രസിഡണ്ടുമാർ) ഹാരിസ് ബാഖവി കമ്പളക്കാട് (ജനറൽ സെക്രട്ടറി) അബ്ദുൽ മജീദ് അൻസ്വരി മീനങ്ങാടി, മുനീർ ദാരിമി മാനന്തവാടി (ജോ. സെക്രട്ടറിമാർ) പി. സൈനുൽ ആബിദ് ദാരിമി കൽപ്പറ്റ (ട്രഷറർ) എം.കെ ഇബ്റാഹിം മൗലവി പടിഞ്ഞാറത്തറ (എസ്.കെ.എസ്.ബി.വി ചെയർമാൻ) ശഫീഖ് ഫൈസി മേപ്പാടി (എസ്.കെ.എസ്.ബി.വി കൺവീനർ)ജംശീർ ബാഖവി വെള്ളമുണ്ട, യു.കെ അബ്ദുന്നാസിർ മൗലവി തരുവണ, അബ്ദു റസാഖ് ദാരിമി സു.ബത്തേരി, പി. നവാസ് ദാരിമി ആനപ്പാറ , ശിഹാബുദ്ദീൻ ഫൈസി റിപ്പൺ , പി. മുഹമ്മദലി മൗലവി മുട്ടിൽ (എക്സിക്യൂട്ടീവ് മെമ്പർമാർ) എന്നിവരെ തെരഞ്ഞെടുത്തു. ഹാരിസ് ബാഖവി സ്വാഗതവും അബ്ദുൽ മജീദ് അൻസ്വരി നന്ദിയും പറഞ്ഞു.

ചൈതന്യ ചേരിക്കണ്ടി ജേതാക്കളായി

കാവുംമന്ദം: ലഹരിക്കെതിരെ കളിയാരവം എന്ന സന്ദേശമുയർത്തികൊണ്ട് വ്യാപാരി യൂത്ത് വിംഗ് കാവുംമന്ദം യൂണിറ്റ് കമ്മിറ്റി സംഘടിപ്പിച്ച പഞ്ചായത്ത് തല സെവൻസ് ഫുട്ബോൾ ടൂർണമെന്റിൽ ചൈതന്യ ചേരിക്കണ്ടി ജേതാക്കളായി.ടൂർണമെന്റ് ഉദ്ഘാടനം ഏകോപന സമിതി ജില്ലാ പ്രസിഡന്റ്

ജില്ലാ സ്‌കൂള്‍ ശാസ്‌ത്രോത്സവം ലോഗോ പ്രകാശനം ചെയ്തു.

മുട്ടില്‍ ഡബ്ല്യൂ.ഒ.വി.എച്ച്.എസ് സ്‌കൂളില്‍ ഒക്ടോബര്‍ 16, 17 തിയതികളില്‍ സംഘടിപ്പിക്കുന്ന റവന്യൂ ജില്ലാ സ്‌കൂള്‍ ശാസ്‌ത്രോത്സവത്തിന്റെ ലോഗോ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ വി.എ ശശീന്ദ്രവ്യാസിന് കൈമാറി

തിരുനെല്ലി സഹകരണ ബാങ്കിലേക്ക് ബി.ജെ.പി മാർച്ച് നടത്തി

കാട്ടിക്കുളം: തിരുനെല്ലി ദേവസ്വത്തിൻ്റെ സ്ഥിര നിക്ഷേപം കോടതിവിധിയുണ്ടായിട്ട് പോലും തിരികെ നൽകാത്ത തിരുനെല്ലി സഹകരണ ബാങ്കിൻ്റെ നിലപാടിൽ പ്രതിഷേധിച്ച് ബി.ജെ.പി തിരുനെല്ലി പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ബാങ്കിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.ബാങ്കിൻ്റെ ഭരണ സമിതിയുടേയും

നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി സ്ഥിരം വിൽപ്പനക്കാരൻ പിടിയിൽ

ബത്തേരി : ബത്തേരി മണിച്ചിറ കൊണ്ടയങ്ങാടൻ വീട്ടിൽ അബ്ദുൾ ഗഫൂർ (45)നെയാണ് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ബത്തേരി പോലീസും ചേർന്ന് പിടികൂടിയത്. ഗാന്ധി ജംഗ്ഷനിൽ വച്ച്‌ നടത്തിയ പരിശോധനയിൽ വിൽപ്പന നടത്തുന്നതിനായി കവറിൽ

കഞ്ചാവ് കേസിലെ പ്രതിക്ക് 1 വർഷം കഠിനതടവും, 10000 രൂപ പിഴയും ശിക്ഷ

സുൽത്താൻ ബത്തേരി എക്സൈസ് റേഞ്ച് ഓഫീസിലെ ക്രൈം നമ്പർ 23/2019 കേസിലെ പ്രതിയായ ഫാറൂഖ് (വയസ്സ് 33/25 ) Slo അലി, ചാഞ്ചത്ത് വീട്, മംഗലം ദേശം, തിരൂർ താലൂക്ക്, മലപ്പുറം ജില്ല എന്നയാളെ

പഴകിയ ഭക്ഷണവസ്തുക്കൾ പിടിച്ചെടുത്തു.

ബത്തേരി: ബത്തേരി നഗരസഭ ആരോഗ്യവിഭാഗം ഹോട്ടലുകളിലും കൂള്‍ബാറുകളിലും മെസ്സുകളിലും നടത്തിയ പരിശോധനയില്‍ പഴകിയ ഭക്ഷണവസ്തുക്കള്‍ പിടികൂടി. ആറ് സ്ഥാപനങ്ങളില്‍ നിന്ന് ഭക്ഷ്യയോഗ്യമല്ലാത്ത പഴകിയ ഭക്ഷണ പദാര്‍ത്ഥങ്ങളാണ് പിടിച്ചെടുത്തത്. വൃത്തിഹീനമായും മാലിന്യ സംസ്‌കരണസംവിധാനമില്ലാതെയും പ്രവര്‍ത്തിച്ച മൈസൂര്‍

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.