കോഴിക്കോട്: പെണ്‍കുട്ടികളുടെ വിവാഹപ്രായം 21 ആക്കി ഉയര്‍ത്തുമെന്ന ഭീതിയില്‍ നാടെങ്ങും തിരക്കിട്ട് കല്യാണം. 18 വയസ്സ് തികയുബോഴേക്കും കുട്ടികളെ വിവാഹം കഴിപ്പിക്കാനുള്ള തിരക്കിലാണ് രക്ഷിതാക്കള്‍. കോവിഡിന്‍െറ നിയന്ത്രണങ്ങളില്‍ ഇളവ് വന്നതോടെ വിവാഹത്തിരക്ക് ഏറിയിരിക്കുകയാണ്. നീട്ടി നിശ്ചയിച്ച വിവാഹങ്ങള്‍പോലും പലയിടങ്ങളിലും അടിയന്തരമായി നടത്തുന്നുണ്ട്. ദിവസവും എല്ലാ പള്ളികളിലും വിവാഹം നടക്കുന്നുണ്ട്. എല്ലാ പെണ്‍കുട്ടികളുടെയും നിക്കാഹ് നടത്തുകയാണ് വീട്ടുകാര്‍. പെട്ടെന്ന് വിവാഹപ്രായം ഉയര്‍ത്തി നിയമം കൊണ്ടുവന്നാല്‍ പിന്നെ മൂന്നുവര്‍ഷം കഴിഞ്ഞേ വിവാഹം നടത്താനാകൂവെന്നതാണ് രക്ഷിതാക്കളെ വലക്കുന്നത്.കോവിഡ് മൂലം നീട്ടിവെക്കേണ്ടിവന്ന വിവാഹങ്ങളും ഇതോടൊപ്പം നടക്കുന്നുണ്ട്. നഗരസഭയില്‍ വിവാഹ രജിസ്ട്രേഷന് ചെയ്യുന്ന ജനസേവന കേന്ദ്രത്തിനു മുന്നില്‍ ദിവസവും രാവിലെ ആറുമുതല്‍ ടോക്കണുവേണ്ടി നീണ്ട ക്യൂവാണ്. കോവിഡ് രൂക്ഷമായിരുന്ന മാര്‍ച്ച് മുതല്‍ ആഗസ്റ്റ് വരെ വളരെ കുറവായിരുന്നു വിവാഹ രജിസ്ട്രേഷനെന്ന് അധികൃതര്‍ പറയുന്നു.

ചുരത്തിലെ ഗതാഗതം ഭാഗികമായി പുനസ്ഥാപിച്ചു
വയനാട് ചുരം വ്യൂ പോയിന്റിൽ മണ്ണിടിഞ്ഞ പ്രദേശത്തെ വാഹന ഗതാഗതം ഭാഗികമായി പുന:സ്ഥാപിച്ചു. വ്യൂ പോയിന്റിൽ കുടുങ്ങിയ വാഹനങ്ങൾ അടിവാരത്തേക്ക് എത്തിക്കുകയും തുടർന്ന് അടിവാരത്ത് കുടുങ്ങിയ വാഹനങ്ങൾ വ്യൂ പോയിൻ്റ് ഭാഗത്തേക്ക് കയറ്റി വിടും.