ദില്ലി : ഉപയോക്താക്കള്‍ക്ക് ചങ്കിടിപ്പ് കൂട്ടിക്കൊണ്ട് 2020 അവസാനത്തോടെയോ 2021 ന്റെ തുടക്കത്തിലോ മൊബൈല്‍ താരിഫ് 15 മുതല്‍ 20 ശതമാനം വരെ വര്‍ദ്ധിപ്പിക്കാനാണ് നീക്കം. ഡേറ്റ തറവില നിശ്ചയിക്കാന്‍ റെഗുലേറ്ററിനായി ടെല്‍കോകള്‍ കാത്തിരിക്കുമ്ബോഴും കമ്ബനി താരിഫ് വര്‍ദ്ധിപ്പിക്കാന്‍ സാധ്യതയുണ്ടെന്നും ഡിസംബറോടെ ഇത് സംഭവിക്കുമെന്നുമാണ് വോഡഫോണ്‍ ഐഡിയ അടുത്ത വൃത്തങ്ങളുടെ വെളിപ്പെടുത്തല്‍.
പുതിയ സാഹചര്യത്തില്‍ നിലനില്‍ക്കാന്‍ താരിഫ് വര്‍ദ്ധനവ്, സര്‍ക്കാര്‍ പിന്തുണ, ധനസമാഹരണം എന്നിവ ആവശ്യമാണെന്ന് വി വക്താക്കള്‍ പറയുന്നു.
ജൂലൈ-സെപ്റ്റംബര്‍ പാദത്തില്‍ 8 ദശലക്ഷം ഉപയോക്താക്കളെ വി നഷ്ടപ്പെടുത്തിയിരുന്നു.അതു കൊണ്ടു തന്നെ, താരിഫ് 15 ശതമാനം വര്‍ദ്ധിപ്പിക്കാന്‍ സാധ്യതയുണ്ട്.
എയര്‍ടെല്ലിന്റെ 14 ദശലക്ഷവുമായി താരതമ്യം ചെയ്യുമ്ബോള്‍ ജിയോ 7 ദശലക്ഷം വരിക്കാരെ പുതിയതായി ചേര്‍ത്തു. കമ്ബനി ആദ്യമായി നിരക്ക് വര്‍ദ്ധനവ് നടപ്പാക്കില്ലെന്നും മറ്റ് കമ്ബനികള്‍ മാറ്റം വരുത്തിയാല്‍ ഉടന്‍ തന്നെ ഇത് ചെയ്യുമെന്നും എയര്‍ടെല്‍ സിഇഒ ഗോപാല്‍ വിറ്റാല്‍ പറഞ്ഞതിനാല്‍ എയര്‍ടെല്ലും നിരക്ക് വര്‍ദ്ധനവ് പിന്തുടരാന്‍ സാധ്യതയുണ്ട്. എയര്‍ടെല്‍ ഉപയോക്താക്കള്‍ അടിസ്ഥാന വിലയായി 100 രൂപയെങ്കിലും നല്‍കേണ്ടിവരുമെന്നും എയര്‍ടെല്‍ സ്ഥാപകന്‍ സുനില്‍ മിത്തല്‍ പറഞ്ഞു.