എസ് ബി ഐ-യില്‍ 2,000-ത്തോളം പ്രൊബേഷണറി ഓഫീസര്‍മാരുടെ ഒഴിവ് റിപ്പോര്‍ട്ട് ചെയ്തു. പി ഒ 2020 പരീക്ഷ നടത്തുന്നതിനായി എസ് ബി ഐ നവംബര്‍ 13ന് വിജ്ഞാപനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. രജിസ്ട്രേഷന്‍ നടപടികള്‍ തുടങ്ങിക്കഴിഞ്ഞു. ഡിഗ്രിയാണ് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത.
2020 ഡിസംബര്‍ 31 നോ അതിന് മുമ്പോ ഡിഗ്രി പൂര്‍ത്തീകരിക്കുന്നവര്‍ക്ക് അപേക്ഷിക്കാം. ഫൈനല്‍ ഇയര്‍/ ഫൈനല്‍ സെമസ്റ്റര്‍ വിദ്യാര്‍ത്ഥികള്‍ക്കും അപേക്ഷിക്കാം. എന്നാല്‍ ഇന്റര്‍വ്യൂ വേളയില്‍ ഡിസംബര്‍ 31 ന് മുമ്പ് ഡിഗ്രി പാസായെന്ന് കാണിക്കുന്ന രേഖ ഹാജരാക്കണം. 21 വയസിനും 30 വയസിനും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം.
2020 ഏപ്രില്‍ 1 അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്. 1990 ഏപ്രില്‍ 2ന് മുമ്പോ 1999 ഏപ്രില്‍ 1ന് ശേഷമോ ജനിച്ചവരായിരിക്കരുത്. രണ്ട് തീയതികളും ഉള്‍പ്പെടും. സംവരണ വിഭാഗക്കാര്‍ക്ക് ഉയര്‍ന്ന പ്രായപരിധിയില്‍ ഇളവ് ലഭിക്കും.
ഡിസംബര്‍ 4 വരെ അപേക്ഷിക്കാനും ഫീസടയ്ക്കാനും അവസരമുണ്ട്. പ്രിലിമിനറി പരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡ് ഡിസംബര്‍ മൂന്നാമത്തെ ആഴ്ച്ച പ്രതീക്ഷിക്കാം. 2020 ഡിസംബര്‍ 31, 2021 ജനുവരി 2,4,5 തീയതികളിലായി ഓണ്‍ലൈന്‍ പ്രിലിമിനറി പരീക്ഷ നടക്കും. ജനുവരി 20നാണ് ഓണ്‍ലൈന്‍ മെയിന്‍ പരീക്ഷ.
വിശദ വിവരങ്ങള്‍ എസ് ബി ഐയുടെ ഔദ്യോഗിക വെബ് സൈറ്റായ www.sbi.co.in/careers ല്‍ ലഭ്യമാണ്.
 
								 
															 
															 
															 
															







