വയനാട് ജില്ലാ പ്രൊബേഷൻ ഓഫീസ് സംഘടിപ്പിക്കുന്ന പ്രൊബേഷൻ വാരാഘോഷം- നേർദിശ – 2020ൻ്റെ ഭാഗമായി ഹയർ സെക്കൻ്ററി സ്കൂൾ എൻ.എസ്.എസ് വിദ്യാർഥികൾക്ക് വേണ്ടി “കുറ്റകൃത്യങ്ങൾ കുറയ്ക്കുന്നതിൽ വിദ്യാർത്ഥി സമൂഹത്തിൻ്റെ പങ്ക് ” എന്ന വിഷയത്തിൽ വെബിനാർ സംഘടിപ്പിച്ചു . ഹയർസെക്കൻഡറി എൻഎസ്എസ് യൂണിറ്റുമായി ചേർന്ന് സംഘടിപ്പിച്ച പരിപാടിയിൽ ജില്ലാ പ്രൊബേഷൻ ഓഫീസർ അഷ്റഫ് കാവിൽ അധ്യക്ഷത വഹിച്ചു. ഹയർസെക്കൻഡറി എൻഎസ്എസ് സ്റ്റേറ്റ് പ്രോഗ്രാം കോർഡിനേറ്റർ ഡോ.ജേക്കബ് ജോൺ ഉദ്ഘാടനം ചെയ്തു. ചൈൽഡ് ലൈൻ ഡയറക്ടർ സി.കെ ദിനേശൻ ക്ലാസെടുത്തു. ഉത്തരമേഖല എൻ എസ് എസ് കൺവീനർ മനോജ് കുമാർ.കെ, എൻ.എസ്.എസ് ജില്ലാ കൺവീനർ ശ്യാൽ കെ .എസ് ,പ്രൊബേഷൻ അസിസ്റ്റന്റ് മുഹമ്മദ് അജ്മൽ.പി എന്നിവർ സംസാരിച്ചു. വിവിധ സ്കൂളുകളിൽ നിന്നായി 100 വിദ്യാർത്ഥികൾ പങ്കെടുത്തു.

ചുരത്തിലെ ഗതാഗതം ഭാഗികമായി പുനസ്ഥാപിച്ചു
വയനാട് ചുരം വ്യൂ പോയിന്റിൽ മണ്ണിടിഞ്ഞ പ്രദേശത്തെ വാഹന ഗതാഗതം ഭാഗികമായി പുന:സ്ഥാപിച്ചു. വ്യൂ പോയിന്റിൽ കുടുങ്ങിയ വാഹനങ്ങൾ അടിവാരത്തേക്ക് എത്തിക്കുകയും തുടർന്ന് അടിവാരത്ത് കുടുങ്ങിയ വാഹനങ്ങൾ വ്യൂ പോയിൻ്റ് ഭാഗത്തേക്ക് കയറ്റി വിടും.