കൽപ്പറ്റ: കേന്ദ്ര സംസ്ഥാന സർക്കാറുകളുടെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെയും 2020 നവംബർ 26ലെ ദേശീയ പണിമുടക്കിൽ സംസ്ഥാന ജീവനക്കാരും അധ്യാപകരും പങ്കെടുക്കില്ല എന്ന നിലപാട് പ്രചരിപ്പിക്കുന്നതിനുമായി യുനൈറ്റഡ് ടീച്ചേഴ്സ് & എംപ്ലോയീസ് ഫെഡറേഷൻ (UTEF) വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നിലപാടറിയിക്കൽ സമരം സംഘടിപ്പിച്ചു. കൽപ്പറ്റ സിവിൽ സ്റ്റേഷനു മുന്നിൽ സംഘടിപ്പിച്ച പരിപാടി യുഡിഎഫ് ജില്ലാ കൺവീനർ എൻ.ഡി അപ്പച്ചൻ ഉദ്ഘാടനം ചെയ്തു.ജില്ലാ കൺവീനർ വി.സി സത്യൻ അധ്യക്ഷത വഹിച്ചു. കേരളാ സ്കൂൾ ടീച്ചേഴ്സ് യൂണിയൻ സംസ്ഥാന സെക്രട്ടറി പി.പി മുഹമ്മദ് മുഖ്യപ്രഭാഷണം നടത്തി എൻ.ജി.ഒ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് മോബിഷ് പി തോമസ്, കെ.പി.എസ്.ടി.എ ജില്ലാ പ്രസിഡന്റ് സെബാസ്‌റ്റ്യൻ പാലപറമ്പിൽ,കെ.ജി.ഒ.യു ജില്ലാ പ്രസിഡന്റ് ബെൻസി ജോസഫ്, എസ്ഇയു ജില്ലാ പ്രസിഡന്റ് സി. മൊയ്തു, കെ.എം.സി.എസ്.എ ജില്ലാ പ്രസിഡന്റ് സലാം കൽപ്പറ്റ,കെ.എസ് ടി.യു ജില്ലാ പ്രസിഡന്റ് അബ്ദുൾ കരീം, കെ.ബി.ഇ.യു ജില്ല പ്രസിഡന്റ് ദിലീപ് കുമാർ,എ.എച്ച് എസ്.ടി.എ ജില്ലാ പ്രസിഡന്റ് രാജൻ ബാബു,കെ.ജി.ഒ.യു ജില്ലാ സെക്രട്ടറി വി. സലീം, കെ.പി.എസ്.ടി.എ ജില്ലാ സെക്രട്ടറി എം.വി രാജൻ,ലൈജു ചാക്കോ എന്നിവർ പ്രസംഗിച്ചു

ലാറ്ററല്‍ എന്‍ട്രി ഡിപ്ലോമ പ്രവേശനം
മീനങ്ങാടി ഗവ പോളിടെക്നിക് കോളേജില്‍ വര്‍ക്കിങ് പ്രൊഫഷണല്‍സിന് രണ്ടാം വര്‍ഷ ക്ലാസുകളിലേയ്ക്ക് ലാറ്ററല്‍ എന്‍ട്രി ഡിപ്ലോമ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് www.polyadmission.org/wp സന്ദര്‍ശിക്കാം. ഫോണ്‍- 9446162634, 9633002394