കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (19.11) പുതുതായി നിരീക്ഷണത്തിലായത് 389 പേരാണ്. 706 പേര്‍ നിരീക്ഷണക്കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 11653 പേര്‍. ഇന്ന് വന്ന 57 പേര്‍ ഉള്‍പ്പെടെ 547 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് ഇന്ന് 1213 പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 154013 സാമ്പിളുകളില്‍ 153661 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 144481 നെഗറ്റീവും 9180 പോസിറ്റീവുമാണ്.

നിയമനം
ജില്ലയിലെ ആരോഗ്യ സ്ഥാപനങ്ങളില്‍ വിവിധ തസ്തികയിലേക്ക് കരാര്‍ നിയമനം നടത്തുന്നു. ആര്‍.ബി.എസ്.കെ നഴ്‌സ്, ഇന്‍സ്ട്രക്ടര്‍ ഫോര്‍ യങ് ആന്‍ഡ് ഹിയറിങ് ഇംപയേര്‍ഡ്, ഡെവലപ്‌മെന്റല്‍ തെറാപ്പിസ്റ്റ്, മെഡിക്കല്‍ ഓഫീസര്‍, ഡെന്റല്‍ ടെക്നിഷന്‍, കൗണ്‍സിലര്‍ തസ്തികകളിലേക്കാണ് നിയമനം.