വൈത്തിരി താലൂക്ക് വികസന സമിതി യോഗം ജൂലൈ ആറിന് രാവിലെ 10.30 ന് ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ ചേരും. യോഗത്തില്‍ ജനപ്രതിനിധികൾ, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികൾ, ഉദ്യോഗസ്ഥർ പങ്കെടുക്കണമെന്ന് കണ്‍വീനര്‍ അറിയിച്ചു.

ജവഹർ ബാൽ മഞ്ച് സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു
മാനന്തവാടി: ജവഹർ ബാൽ മഞ്ച് വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പായോട് യൂണിറ്റിൽ വച്ച് സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു. ജില്ലാ ചെയർമാൻ ഡിന്റോ ജോസ് ഉദ്ഘാടനം ചെയ്തു. ജില്ലാ കോഡിനേറ്റർ ജിജി വർഗീസ് അധ്യക്ഷയായിരുന്നു.